Business ArticlesSpecial StorySuccess Story

കഠിനാധ്വാനമാണ് വിജയിക്കാനുള്ള വഴി ബ്രൈഡല്‍ മേക്കപ്പ് രംഗത്തെ നിറസാന്നിധ്യമായി വിജി ചന്ദ്രന്‍

ജീവിതം യഥാര്‍ത്ഥത്തില്‍ ഒരു പോരാട്ടമാണ്. പല സാഹചര്യങ്ങളെയും മറികടന്ന് വേണം മുന്നോട്ടു സഞ്ചരിക്കാന്‍. പാതിവഴിയില്‍ ഭയന്ന്, പകച്ചു പോയാല്‍ ഒരിക്കലും ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കില്ല. ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരം കണ്ടുപിടിക്കേണ്ടത് നാം തന്നെയാണ്. അത്തരത്തില്‍ തന്റെ ജീവിതത്തിലെ നിരവധി ചോദ്യങ്ങളുടെ ഉത്തരം സ്വയം കണ്ടെത്തുകയും വിജയത്തിന്റെ കൊടുമുടിയിലേക്ക് ഉയരുകയും ചെയ്ത വ്യക്തിയാണ് വിജി ചന്ദ്രന്‍.

ബ്രൈഡല്‍ മേക്കപ്പ് രംഗത്തെ നിറസാന്നിധ്യമാണ് വിജി ഇന്ന്. തന്റെ പ്രൊഫഷനില്‍ മാത്രമല്ല, പാഷനിലും തന്റേതായ ഒരു കയ്യൊപ്പ് ചാര്‍ത്താന്‍ വിജിയ്ക്ക് സാധിച്ചിട്ടുണ്ട്. നിരവധി ഷോര്‍ട്ട് ഫിലിമുകളിലും ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുള്ള വിജിയ്ക്ക് അനശ്വര കലാകാരന്‍ തിലകന്‍ ചേട്ടന്റെ പേരിലുള്ള ‘തിലകന്‍ സൗഹൃദ കൂട്ടായ്മ’യുടെ ആദരവ് ഉള്‍പ്പെടെ ഒട്ടനവധി ആദരവുകള്‍ ഏറ്റുവാങ്ങാന്‍ വിജിയ്ക്ക് സാധിച്ചിട്ടുണ്ട്. മൂന്ന് ബ്യൂട്ടി സ്റ്റുഡിയോകളുടെ ഉടമസ്ഥയായ വിജി തൃശ്ശൂര്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.

അമല മെഡിക്കല്‍ കോളേജിന് എതിര്‍വശത്തായാണ് വിജി തന്റെ ആദ്യസംരംഭം ‘അനോണ ബ്യൂട്ടി പാര്‍ലറി’ന് തുടക്കമിട്ടത്. പിന്നീട് ചെമ്പുകാവില്‍ വിജി ചന്ദ്രന്‍ ബ്രൈഡല്‍ സ്റ്റുഡിയോ ആന്‍ഡ് അക്കാദമി എന്ന രണ്ടാമത്തെ സംരംഭം. അതിനുശേഷം, തൃശ്ശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് കേന്ദ്രമാക്കി വിജി ചന്ദ്രന്‍ മേക്കോവര്‍ സ്റ്റുഡിയോ എന്ന തന്റെ മൂന്നാമത്തെ സംരംഭം…

പടിപടിയായുള്ള ഉയരങ്ങളിലേക്ക് മാത്രമാണ് ഇക്കാലം കൊണ്ട് വിജി സഞ്ചരിച്ചിട്ടുള്ളത്. 20 വര്‍ഷത്തോളമായി ഈ രംഗത്ത് സജീവമാണ്. ബ്രൈഡല്‍ മേക്കപ്പുകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇക്കാലം കൊണ്ട് നിരവധി പേരെ വിജി അണിയിച്ചൊരുക്കിയിട്ടുണ്ട്. ജീവിതയാത്രയിലും പ്രൊഫഷണല്‍ രംഗത്തും വിജിയെ ഇത്രയും ഉയരങ്ങളിലേക്ക് എത്താന്‍ സഹായിച്ചതും കൂടെ നിന്നതും മകന്‍ വിഷ്ണു തന്നെയാണ്. ഈ മേഖലയിലേക്ക് യാദൃശ്ചികമായി എത്തിച്ചേരുകയായിരുന്നു വിജി. പിന്നീട് മേക്കപ്പിനെ കുറിച്ച് കൂടുതല്‍ അറിയുകയും പഠിക്കുകയും ചെയ്തു. ഇന്ന് നിരവധി സ്ഥലങ്ങളില്‍ ധാരാളം ആളുകള്‍ക്ക് വിജി മേക്കപ്പ് സംബന്ധിച്ച ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു. ഹെയര്‍ സ്‌റ്റൈല്‍ കോഴ്‌സുകള്‍, ബ്യൂട്ടീഷന്‍ കോഴ്‌സുകള്‍ക്ക് എന്നിവക്കായി തന്നെ തേടി വരുന്നവര്‍ക്ക് ഒരു മടിയും കൂടാതെ ഒരു സഹോദരിയെപോലെ ഒപ്പം നിന്നു തന്റെ അറിവുകള്‍ പകര്‍ന്നു കൊടുക്കുന്നു.

എല്ലാവിധ ബ്യൂട്ടി കെയര്‍ – സ്‌കിന്‍ കെയര്‍ സര്‍വീസുകളും ഇന്റര്‍നാഷണല്‍ എക്‌സിപീരിയന്‍സോടെയാണ് ലഭ്യമാക്കുന്നത്. ഇതിനായി ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വരെ വിജി ഇക്കാലം കൊണ്ട് നേടിയിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല കേരളത്തിനു പുറത്തും സര്‍വീസുകള്‍ ചെയ്തുവരുന്നു. സെലിബ്രിറ്റി മേക്കപ്പുകളില്‍ പ്രത്യേക കലാവിരുത് തന്നെ വിജിക്ക് കൈമുതലായുണ്ട്. ഏതൊരു മേഖലയെയും പോലെ തന്നെ കഠിനാധ്വാനം തന്നെയാണ് ഈ മേഖലയിലും വിജയിക്കാന്‍ ആവശ്യമെന്നാണ് വിജിയുടെ അഭിപ്രായം. നിരവധി നേട്ടങ്ങള്‍ ഇതിനോടകം വിജി കരസ്ഥമാക്കിയിട്ടുണ്ട്.

2017 ല്‍ സി കെ എച്ച് അസോസിയേഷന്‍ ഓള്‍ കേരള ബ്യൂട്ടീഷന്‍ കോണ്ടസ്റ്റില്‍ ഒന്നാം സ്ഥാനം, 2018ലെ എസ് ഐ ബി അസോസിയേഷന്‍ ഓള്‍ കേരള ബ്യൂട്ടീഷന്‍ കോണ്ടസ്റ്റില്‍ ഒന്നാം സ്ഥാനം, 2019 ല്‍ വനിതോത്സവം തൃശ്ശൂരില്‍ ഒന്നാം സ്ഥാനം, 2020 ല്‍ ബെസ്റ്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം, അതേ വര്‍ഷം തന്നെ ലഭിച്ച ഓണോത്സവം ഓള്‍ കേരള ചമയ പുരസ്‌കാരം പോലുള്ള ഒട്ടനവധി പുരസ്‌കാരങ്ങള്‍ വിജിയെ തേടിയെത്തി.

സ്ത്രീയാണെന്ന് കരുതി, വീട്ടിനുള്ളില്‍ ഒതുങ്ങി നില്ക്കാതെ, തൊട്ടതെല്ലാം തങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തി പൊന്നാക്കി മാറ്റുക എന്നതാണ് ഓരോരുത്തരും ചെയ്യേണ്ടത്, വിജി പറയുന്നു. ഉന്നമനം ആഗ്രഹിക്കുന്ന വനിതകള്‍ക്ക് ഒരു മാതൃകയും പ്രചോദനവുമാണ് വിജിയെന്ന ഈ സംരംഭക.
Contact No: 9567108233, 9567198233
E-mail : vijichandran37@gmail.com
https://www.instagram.com/viji__chandran/?igshid=YmMyMTA2M2Y%3D
https://www.facebook.com/profile.php?id=100057081204892
https://www.youtube.com/@vijichandranmakeupartistch2967

 

 

 

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button