വിജയം വിളിപ്പാടകലെ… ജീവിത യാത്രയില്‍ തളര്‍ന്നുപോയോ? നിങ്ങളെ കൈപിടിച്ചുയത്താന്‍ ഞങ്ങളുണ്ട്: കസാക്ക് ബെഞ്ചാലി
ജീവിതത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും പേടിപ്പെടുത്തുന്ന മനോഭാവമാണ് പലര്‍ക്കുമുള്ളത്. പലതരം കെട്ടുപാടുകളില്‍ തട്ടി നാം കാലിടറി വീഴുമ്പോള്‍, അവിടെ നിന്നും കരകയറ്റാന്‍ പ്രാപ്തനായ ഒരാളെ നാം തിരയാറുണ്ട്. പലരും സ്വന്തമായി ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുകയും അവ എവിടെയും എത്താതെ, പാതിവഴിയില്‍ നിര്‍ത്തി പോകേണ്ടി വരികയും ചെയ്യുന്നു. എന്നാല്‍, ഇനി ബിസിനസ് സംരംഭങ്ങള്‍ക്ക് വ്യത്യസ്തതയാര്‍ന്ന കാഴ്ചപ്പാട് നല്കാന്, മുന്പോട്ട് എങ്ങനെ സഞ്ചരിക്കണമെന്ന് എന്ന് വ്യക്തമായി നിര്‍ദേശം തരാന്‍ തയ്യാറായി നിങ്ങള്‍ക്കു മുന്പില് ഒരാളുണ്ട്; കസാക്ക് ബെഞ്ചാലി. ഒരു ബിസിനസ് പ്രൊഫഷണല്‍ ട്രാന്സ്ഫര്മേഷന് കോച്ചാണ് ഇദ്ദേഹം.
അച്ഛന്, അമ്മ, ഭാര്യ ഷബ്ന, രണ്ട് സഹോദരിമാര്‍, രണ്ട് സഹോദരന്മാര് എന്നിവരടങ്ങുന്നതാണ് ബെഞ്ചാലിയുടെ കുടുംബം. മൂത്ത മകനായതുകൊണ്ട് തന്നെ ഏറെ പ്രതിസന്ധികള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അവയില്‍ നിന്നും കര കയറുന്നതിനായി ദുബായിലേക്ക് പോകുകയും ഒരു മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി തന്റെ കരിയര്‍ തുടങ്ങുകയും ചെയ്യുന്നു.
ആദ്യമെല്ലാം ഇംഗ്ലീഷ് സംസാരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നെങ്കിലും കഠിനപ്രയത്നം കൊണ്ട് അതെല്ലാം മറികടക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 2015 ല്‍ ജോലി ചെയ്തിരുന്ന കമ്പനി മാറുകയും മറ്റൊരു കമ്പനിയില്‍ ജോലിക്ക് കയറുന്നതിനോടൊപ്പം താന്‍ എന്താണെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീടുള്ള തിരച്ചിലിനൊടുവിലാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടു ചെയ്യാന്‍ കഴിയുന്ന മേഖല ഒരു ‘ബിസിനസ് ട്രാന്സ്ഫര്മേഷന് കോച്ച്’ ആവുക എന്നതാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നത്. ആ മേഖലയില്‍ ആഴത്തിലുള്ള പല പഠനങ്ങളും നടത്തി.
ദുബായില്‍ വെച്ചാണ് ആദ്യത്തെ ട്രാന്സ്ഫര്മേഷന് പ്രോഗ്രാം ചെയ്യുന്നത്. അതിന് വളരെ നല്ല പ്രതികരണം ലഭിക്കുകയും ചെയ്തു. തുടക്കത്തില്‍ ഒരു ഫ്രീലാന്‍സ് ബിസിനസ് ട്രെയിനറായിരുന്നു. പിന്നീട് 2019ല്‍ തന്റെ ജോലി രാജി വയ്ക്കുകയും പൂര്‍ണമായും ഒരു ബിസിനസ് ട്രാന്സ്ഫര്മേഷന് കോച്ച് എന്ന രീതിയിലേക്ക് മാറുകയും ചെയ്തു. ബിസിനസുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒരു വഴികാട്ടി എന്ന നിലയില്‍ നിന്നുകൊണ്ടുതന്നെ മുന്നോട്ട് തന്റെ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനും കൂടാതെ വളര്‍ന്നുവരുന്ന ബിസിനസ് സംരംഭകര്‍ക്ക് ആവശ്യമായ എല്ലാവിധ സഹായവും നല്‍കാനും ബെഞ്ചാലി ലക്ഷ്യമിടുന്നു.
ബെഞ്ചാലി ലൈഫ് ഇന്റര്‍നാഷണല്‍ എന്നതായിരുന്നു ആദ്യത്തെ കമ്പനിയുടെ പേര്. ആ കമ്പനി പതിയെ വളര്‍ന്നു വന്നപ്പോഴാണ് കോവിഡ് എന്ന മഹാമാരി വന്നതും ഈ മേഖലയെ പിടിച്ചുലച്ചതും. അതിനെ തുടര്‍ന്ന് ലൈവ് സെക്ഷന്‍സ് നടത്താന്‍ കഴിയാതെ വന്നപ്പോള്‍ ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ക്ക് തുടക്കമിട്ടു.
ആദ്യമായി സംരംഭകര്‍ക്കായി ഓണ്‍ലൈന്‍ പ്രസംഗ പരിശീലനം തുടങ്ങുകയും അതിലൂടെ 3400-ഓളം വരുന്ന വ്യക്തികളെ പ്രസംഗം പരിശീലിപ്പിക്കുകയും ചെയ്തു. അങ്ങനെ ഏറ്റവും കൂടുതല്‍ ആളുകളെ ഓണ്‍ലൈന്‍ വഴി പ്രസംഗ പരിശീലനം നടത്തിയ വ്യക്തി എന്ന നിലയില്‍ ബെഞ്ചാലി ജനശ്രദ്ധയാകര്‍ഷിച്ചു. സമൂഹത്തിലെ നിരവധി തലങ്ങളിലുള്ള വ്യക്തികള്‍ക്കാണ് ഈ പരിശീലനം സംഘടിപ്പിച്ചതെങ്കിലും 70% ത്തോളം സംരംഭകരായിരുന്നു ഇതില്‍ പങ്കെടുത്തത് എന്നത് എടുത്തു പറയേണ്ടതാണ്.
60ലേറെ രാജ്യങ്ങളിലായി നിരവധി ആളുകള്‍ ഇന്ന് ഇവിടെ നിന്നും പല മേഖലകളില്‍ ട്രെയിനിങ് നടത്തുന്നു. അതില്‍ പ്രധാനമായും ജി സി സി രാജ്യങ്ങളായ സൗദി, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹറിന്‍, യുഎ ഇ എന്നിവിടങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആക്ടീവ് കസ്റ്റമേഴ്സ് ഉണ്ട്. അതുകൂടാതെ ഇറ്റലി, യു.എസ്, ഇറാക് തുടങ്ങിയ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുകയും അവിടെയുള്ള വ്യക്തിള്ക്കായി ക്ലാസ് എടുക്കുകയും ചെയ്യുന്നു. ഇന്ന്, നിരവധി സെല്‍ഫ് ഡെവലപ്മെന്റ് പ്രോഗ്രാമുകള്‍ ബെഞ്ചാലി അക്കാദമി കേന്ദ്രീകരിച്ചുകൊണ്ട് നടത്തി വരുന്നു.
സെല്‍ഫ് മാസ്റ്ററി പ്രോഗ്രാം, ലോ ഓഫ് അട്രാക്ഷന് കോഴ്സ്, ടെന്‍ എക്സ് ട്രാന്സ്ഫര്മേഷന്, മില്യണ്‍ ഡോളര്‍ സെയില്സ്മാന്, ബിസിനസ് ഗ്രോത്ത് ആക്സിലറേറ്റര്‍ പ്രോഗ്രാം, ബിസിനസ് പെര്‍ഫോമന്‍സ് റീ എന്‍ജിനീയറിങ്, സ്റ്റാര്‍ട്ടപ്പ് ഗുരുകുല്‍, സി ഇ ഒ കോച്ചിങ് തുടങ്ങിയവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു. സെല്‍ഫ് മാസ്റ്ററി പ്രോഗ്രാമില്‍ ഏകദേശം 10,000 ത്തില്‍ അധികം ആളുകളാണ് പങ്കെടുത്തത്. ഇതിന്റെ ലക്ഷ്യം തന്നെ 10000 ത്തിലധികം സക്സസ്ഫുള്‍ ആയിട്ടുള്ള ചെറുകിട സംരംഭകരെ വളര്‍ത്തിയെടുക്കുക എന്നതാണ്.
100 സംരംഭകര്‍ക്ക് വേണ്ടി നടത്തിവരുന്ന പ്രോഗ്രാം ആണ് 10ഃ ട്രാന്സ്ഫര്മേഷന്. ഇത് രാവിലെ 7 മണി മുതല്‍ എട്ടുമണിവരെ നീളുന്നു. ഇതില്‍ ദിവസവുമുള്ള മെന്‍ഡറിങ് ക്ലാസ്, പ്രാക്ടിക്കല്‍ ആന്‍ഡ് തിയറി ക്ലാസ് എന്നിവ ഉള്‍പ്പെടുന്നു. 12 മാസമാണ് ഈ കോഴ്സിന്റെ കാലയളവ് വരുന്നത്.
മില്യണ്‍ ഡോളര്‍ സെയില്സ്മാന് എന്ന കോഴ്സിലൂടെ സെയില്‍സ് എന്താണെന്നും എങ്ങനെയാണെന്നും പഠിപ്പിക്കുന്നു. 43 ദിവസമാണ് ഇതിന്റെ ക്ലാസ് വരുന്നത്. ബ്രാന്‍ഡിംഗ്, സെല്ലിംഗ്, ടാര്‍ഗെറ്റിംഗ് തുടങ്ങി നിരവധി കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. രണ്ടുമാസമാണ് ഇതിന്റെ കാലയളവ്.
അടുത്ത വര്‍ഷം ആരംഭിക്കുന്ന പ്രോഗ്രാമാണ് ബിസിനസ് ഗ്രോത്ത് ആക്സിലറേറ്റര്‍. ബിസിനസ് സംരംഭകരെ സംബന്ധിച്ചിടത്തോളം ‘മാസിവ് പ്രൊഡക്ഷന്‍’ എങ്ങനെയാണെന്നും മറ്റും ഈ കോഴ്സിലൂടെ പഠിപ്പിച്ചു നല്കുന്നു. ബിസിനസ് പെര്‍ഫോമന്‍സ് റീ എന്‍ജിനീയറിങ് എന്ന തങ്ങളുടെ പ്രോഗ്രാമിലൂടെ കണ്‍സള്‍ട്ടന്‍സിയും ട്രെയിനിങും ഒന്നിപ്പിച്ച് ഒരു വ്യക്തിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നു.
ഒരു ബിസിനസിന്റെ പെര്‍ഫോമന്‍സ് ഉയര്‍ത്തുന്നതിന് വേണ്ടി ഒരു കണ്‍സള്‍ട്ടന്റിന്റെ സഹായത്തോടെയാണ് ഇത് ഡെവലപ്പ് ചെയ്തിരിക്കുന്നത്. ഇതില്‍ മാര്‍ക്കറ്റിങും ഓഡിറ്റിങും മറ്റും നടത്തി, കണ്‍സള്‍ട്ട് ചെയ്ത് വ്യക്തമായ കാഴ്ചപ്പാടുകളോടുകൂടി ഡെവലപ്മെന്റിന് സഹായിക്കുന്നു.
സ്റ്റാര്‍ട്ടപ്പ് ഗുരുകുല്‍ എന്ന തങ്ങളുടെ പ്രോഗ്രാം പുതുതായി ബിസിനസ് മേഖലയിലേക്ക് കടന്നുവരുന്ന ആളുകള്‍ക്ക് വേണ്ടിയാണ്. മാര്‍ക്കറ്റിംഗ്, സെല്ലിംഗ് തുടങ്ങി ബിസിനസിന്റെ അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ച് ഇതില്‍ പഠിപ്പിച്ചു നല്കുന്നു. ഇത് തികച്ചും ഫ്രീ ഓഫ് കോസ്റ്റ് ട്രെയിനിങ് ആണ്. കോച്ചുമാരെ ഡെവലപ്പ് ചെയ്യാനുള്ള പ്രത്യേക കോഴ്സ് അടുത്തവര്‍ഷം തുടങ്ങാനിരിക്കുകയാണ്.
അദ്ദേഹത്തിനൊപ്പം എല്ലാ കാര്യങ്ങള്‍ക്കും ഡയറക്ടര്‍ എന്ന നിലയില്‍ ഭാര്യ ഷബ്നയും സഹായത്തിനായി 40 അംഗ ടീംമും ഉണ്ടെന്നുള്ളത് എടുത്തുപറയേണ്ട ഒരു കാര്യം തന്നെയാണ്. അടുത്തവര്‍ഷം നൂറോളം ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്ന സംരംഭമായി മാറാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി കാലിക്കറ്റ് കിങ്ഫ്ര കേന്ദ്രീകരിച്ചും ദുബായ് കേന്ദ്രീകരിച്ചും വിപുലീകരിച്ച പുതിയ ഓഫീസുകള്‍ക്ക് തുടക്കമിടാനും പദ്ധതിയുണ്ട്.
ഏകദേശം ഒരു മില്യണോളം വരുന്ന ഫോളോവേഴ്സ് ബെഞ്ചാലിയുടെ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി സജീവമായിയുണ്ട്. ഇതെല്ലാം തന്റെ കരിയറിലെ വലിയ നേട്ടങ്ങള്‍ ആയി തന്നെ അദ്ദേഹം കണക്കാക്കുന്നു.
ജീവിതത്തിലെ മറ്റൊരു വലിയ ആഗ്രഹം എന്ന് പറയുന്നത്, ബെഞ്ചാലി അക്കാദമി എന്ന തന്റെ കമ്പനിയെ ‘ബെഞ്ചാലി ബിസിനസ് സൊല്യൂഷന്സാക്കുക’ എന്നതാണ്. അതായത്, കൂടുതലും മലയാളികളെ കേന്ദ്രീകരിച്ചിട്ടുള്ള തന്റെ പ്രോഗ്രാമുകളെല്ലാം ഇന്റര്‍നാഷണല്‍ ലെവലിലേക്ക് വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. അതായത്, ഒരു സംരംഭകന് ആവശ്യമായ എല്ലാവിധ ലീഗല്‍, ബ്രാന്‍ഡിംഗ്, സ്റ്റാഫിങ്, മാര്‍ക്കറ്റിംഗ് സപ്പോര്‍ട്ടുകളും നല്‍കുക. കൂടാതെ, മറ്റു എല്ലാവിധ ബിസിനസ് സപ്പോര്‍ട്ടുകളും നല്കുന്ന ഒരു ‘കംപ്ലീറ്റ് ബിസിനസ് സൊലൂഷന് ഹബ്ബ്’ ആയി മാറുക. ഇത് നിരവധി ആളുകള്‍ക്ക് ഗുണം ലഭിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം പറയുന്നു.