EduPlusEntreprenuershipSpecial Story

മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല ആ കുട്ടികള്‍ !

പുതുതലമുറയ്ക്ക് വെളിച്ചം പകര്‍ന്ന് വാഹിദാ ഹുസൈന്‍ എന്ന സൈക്കോളജിസ്റ്റ്

‘നിനക്ക് ഒന്നിനും കഴിയില്ല, നീ എത്രയായാലും പഠിക്കില്ല… ഇവന്‍ തീരെ ബുദ്ധി ഇല്ലാത്തവനാണ്…’ ഇങ്ങനെയൊക്കെ നിരന്തരം പറഞ്ഞ് എത്രയെത്ര കുട്ടികളെയാണ് നമ്മള്‍ ഇരുട്ടറയിലേക്ക് തള്ളി വിടുന്നത്. പ്രതീക്ഷകളുമായി വരുന്ന എത്ര മാതാപിതാക്കളുടെ… എത്ര വിദ്യാര്‍ത്ഥികളുടെ ചിറകുകളെയാണ് നമ്മുടെ വിദ്യാലയങ്ങളും അധ്യാപകരും സമൂഹവും കൂടി അരിഞ്ഞു കളഞ്ഞിട്ടുള്ളത്. പക്ഷേ, അവരെ ചേര്‍ത്ത് നിര്‍ത്തുന്ന, സമൂഹം അവരുടേത് കൂടിയാണെന്ന് നിരന്തരം നമ്മളെ ഓര്‍മിപ്പിക്കുന്ന ഒരു സ്ഥാപനമുണ്ട് ഈ കേരളത്തില്‍. വാഹിദാ ഹുസ്സൈന്‍ എന്ന സൈക്കോളജിസ്റ്റ് രൂപം നല്‍കിയ ‘Rise Up കൗണ്‍സിലിംഗ് സെന്റര്‍’.

പഠിക്കാന്‍ കഴിയാത്തവര്‍, ബുദ്ധി തീരെ ഇല്ലാത്തവര്‍ എന്നൊക്കെ പറഞ്ഞു സമൂഹം അകറ്റി നിര്‍ത്തുന്ന ഒരു കൂട്ടം കുട്ടികളെ കൈ പിടിച്ചുയര്‍ത്താന്‍ വാഹിദാ ഹുസൈനും Rise Up കൗണ്‍സിലിംഗ് സെന്ററിനും സാധിച്ചിട്ടുണ്ട്. ഭാവി തലമുറയെ മികച്ചതാക്കി മാറ്റണമെന്ന സ്വപ്‌നമാണ് ഈ സംരഭത്തിന് തുടക്കം കുറിക്കാന്‍ വാഹിദാ ഹുസൈന്‍ എന്ന സൈക്കോളജിസ്റ്റിനെ പ്രേരിപ്പിച്ചത്.

ഐ.ക്യു കുറഞ്ഞവര്‍ എന്ന് പറഞ്ഞുകൊണ്ട് ക്ലാസ് മുറികളില്‍ പിന്തള്ളപ്പെടുന്നവര്‍ ബുദ്ധിയില്ലാത്തവരല്ലെന്നും ഈ ലോകത്തെ തന്നെ മാറ്റി മറിക്കാന്‍ അവര്‍ക്കും സാധിക്കുമെന്നും മനസ്സിലാക്കിയ വാഹിദാ ഹുസൈന്‍ അവര്‍ക്ക് വേണ്ടി നല്‍കുന്നത് കൃത്യമായ പരിശീലനവും കൗണ്‍സിലിംഗുമാണ്.

കുട്ടികളെ മനസ്സിലാക്കാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കാത്തതാണെന്നും ഓരോ കുട്ടികള്‍ക്കും അവരുടേതായ പഠന രീതിയുണ്ടെന്നും അത് അറിയാത്തത് കൊണ്ടാണ് അവരെ സമൂഹം പിന്നിലേക്ക് മാറ്റുന്നതെന്നും വാഹിദാ ഹുസൈന്‍ എന്ന സൈക്കോളജിസ്റ്റ് ഉറപ്പിച്ചു പറയുന്നു. Rise Up എന്ന കൗണ്‍സിലിംഗ് സെന്റര്‍ മറ്റുള്ളവയില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതിന്റെ കാരണവും ഇത് തന്നെയാണ്. ഓരോ കുട്ടികളെ കുറിച്ചും കൃത്യമായി മനസ്സിലാക്കി അവര്‍ക്ക് ആവശ്യമുള്ള പഠന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് അവരെ കൊണ്ട് വരികയാണ് റൈസ് അപ്പ് എന്ന ഈ സംരംഭം.

സമൂഹം അവഗണിച്ചു മാറ്റി നിര്‍ത്തുന്നവരെ ചേര്‍ത്തു നിര്‍ത്തി അവരുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. സമൂഹത്തിന് വേണ്ടി എന്ത് ചെയ്യണമെന്ന ചിന്തയാണ് വാഹിദാ ഹുസ്സൈന്‍ എന്ന തൃശൂര്‍ക്കാരിയെ സൈക്കോളജി പഠനത്തില്‍ കൊണ്ടെത്തിച്ചത്. ഭാരതീയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം Learning Disabilities ല്‍ പിജി ഡിപ്ലോമ നേടുകയും തന്റെ ജീവിതത്തെ പുതുതലമുറയ്ക്ക് വേണ്ടി ആ ചെറുപ്പക്കാരി മാറ്റി വെയ്ക്കുകയും ചെയ്തു.
എന്താണ് ലക്ഷ്യമെന്ന് ചോദിച്ചാല്‍ ചിരിച്ചു കൊണ്ട് വാഹിദാ ഹുസ്സൈന്‍ എന്ന സൈക്കോളജിസ്റ്റ് പറയുന്നത് ഒരൊറ്റ ഉത്തരമാണ്;

”നല്ല കഴിവുള്ള നിരവധി കുട്ടികള്‍ ഇവിടെയുണ്ട്. പക്ഷേ, പഠനവൈകല്യം എന്ന് പറഞ്ഞു സമൂഹം അവരെ മാറ്റി നിര്‍ത്തുന്നു. ഈ പുതുതലമുറയെ എനിക്ക് കുറച്ചു കൂടി മികച്ചതാക്കണം… സമൂഹം എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തണം”, ആ ഒരു ആത്മവിശ്വാസം തന്നെയാണ് ഓരോ കുട്ടികളിലേക്കും അവരുടെ മാതാപിതാക്കളിലേക്കും വാഹിദാ ഹുസ്സൈന്‍ പകര്‍ന്ന് നല്‍കുന്നതും.

ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ ഏറ്റവും പ്രധാനമാണ് ഓരോ മനുഷ്യനും അവന്റെ മനസ്സിന്റെ ആരോഗ്യവും. മനസ്സിന് ആരോഗ്യം നഷ്ടപ്പെട്ടാല്‍ ഒരാള്‍ക്ക് നഷ്ടപ്പെടുന്നത് അയാളുടെ ജീവിതം കൂടിയാണ്. ജീവിതത്തില്‍ വിജയിച്ചവരുടെ കൂട്ടത്തില്‍ നമ്മള്‍ ഉള്‍പ്പെടുത്തുന്ന ആളുകളെല്ലാം അവരുടെ മനോധൈര്യം കൊണ്ട് മാത്രം വിജയിച്ചവരാണ്. നിങ്ങളുടെ മനസ്സ് എന്താണോ അത് നിങ്ങളായി തീരുമെന്ന് പ്രശസ്ത വാചകം ഇടയ്ക്കിടയ്ക്ക് ഓര്‍ക്കുന്നവരാണ് നമ്മളെല്ലാവരും. റൈസ് അപ്പ് എന്ന കൗണ്‍സിലിംഗ് സെന്റര്‍ കുട്ടികളെ മാത്രമല്ല ഡിപ്രഷനില്‍ വീണുപോയ നിരവധി പേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഒരു സംരംഭമാണ്. ഓരോ മനുഷ്യനും അവരുടെ മനസ്സ് പ്രധാനമാണെന്ന് ഓരോ നിമിഷവും റൈസ് അപ്പ് നമ്മളെ ഓര്‍മപ്പെടുത്തി കൊണ്ടേയിരിക്കുന്നു.

നിനക്ക് പഠിക്കാന്‍ കഴിയില്ല, നീ പോരാ എന്ന് നിരന്തരം കേള്‍ക്കുന്ന ഒരു കുട്ടി ജീവിതത്തിനോട് കാണിക്കുന്ന ഒരു നിഷേധ മനോഭാവമുണ്ട്. ‘എന്നെ കൊണ്ട് ഒന്നിനും കഴിയില്ല, ഞാന്‍ പോരാ’ എന്ന് അവന്‍ എപ്പോഴും ചിന്തിച്ചു കൊണ്ടേയിരിക്കും. അവന്റെ ഉള്ളില്‍ നിറഞ്ഞിരിക്കുന്ന ഏറ്റവും മൂല്യമുള്ള അവന്റെ കഴിവുകള്‍ കാണാതെ വിഷാദത്തോടെ ആ കുട്ടി ജീവിച്ചു മരിച്ചു പോകുന്നു.

ആര് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്? ആ കുട്ടിയുടെ കഴിവ് കാണാതെ, കുറ്റം പറഞ്ഞ സമൂഹം കാരണം. ആ കുട്ടി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായതിനാല്‍ സമൂഹം അവനെ അംഗീകരിക്കാതെ നിരന്തരം കുറ്റം പറയുന്നു. പക്ഷേ, ആ കുട്ടിയെ മനസ്സിലാക്കി നിനക്കും സാധിക്കുമെന്ന് പറഞ്ഞു നോക്കൂ. നമ്മുടെ സമൂഹത്തില്‍ അവന്‍ ചരിത്രം തീര്‍ക്കും.. തീര്‍ച്ച! അവന്‍ അവന്റെ കഴിവുകള്‍ കൊണ്ട് മഹത്തായ സംഭാവന ഇവിടെ നല്‍കും.
റൈസപ്പ് കൗണ്‍സിലിംഗ് സെന്റര്‍ ചെയ്യുന്നതും അത് തന്നെയാണ്. ഈ ലോകത്തില്‍ ഓരോ കുട്ടികളെയും മികച്ചവരാക്കി അവരുടെ കഴിവുകള്‍ സമൂഹത്തിന് മുന്നിലെത്തിക്കുന്നു. സൈക്കോളജി എന്നത് നിരവധി ശാഖകളുള്ള ഒരു പഠനമേഖലയായിരുന്നിട്ടും Learning Disabilities എന്ന മേഖല തിരഞ്ഞെടുക്കാനും അവിടെ ഒരു മാറ്റം വരുത്താനും വാഹിദ ഹുസൈന്‍ ശ്രമിച്ചതിന് പിന്നില്‍ പുതു തലമുറയെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാണ്.

മികച്ച സൈക്കോളജിസ്റ്റുകളുടെയും സേവനത്തോടു കൂടിയാണ് ഈ സംരംഭം മാറ്റങ്ങള്‍ സൃഷ്ടിച്ചു മുന്നോട്ട് പോകുന്നത്. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനവും ഈ റൈസ് അപ്പ് കൗണ്‍സിലിംഗ് സെന്ററിന്റെ മാത്രം പ്രത്യേകതയാണ്. ഓണ്‍ലൈനായും റൈസ് അപ്പിന്റെ സേവനങ്ങള്‍ ലഭ്യമാണ്.
കുടുതല്‍ അറിയുന്നതിനും കൗണ്‍സിലിംഗിനും ബന്ധപ്പെടുക :

Phone : 99952 78511
E-mail : riseuppsych@gmail.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button