ഉന്മേഷമുള്ള പ്രഭാതങ്ങള്‍ക്കായി ശീലമാക്കാം ഗ്രാന്‍ഡ് കപ്‌സ് ചായ
ആവി പറക്കുന്ന ചൂട് ചായ… ഉന്മേഷമുള്ള ഉണര്‍വുള്ള ഒരു ദിവസത്തിന്റെ തുടക്കം എപ്പോഴും ചായയില്‍ നിന്ന് തന്നെയാണ്. നിത്യജീവിതത്തില്‍ ചായ ഒഴിവാക്കാന്‍ പറ്റാത്തവരാണ് മലയാളികളില്‍ ഭൂരിഭാഗം പേരും. അതുകൊണ്ടുതന്നെ വിപണിയില്‍ ‘ടീ (Tea) പൗഡറി’നുള്ള സ്ഥാനം വളരെ വലുതാണ്. മലയാളികളുടെ ചായ പ്രിയത്തെ സംരംഭമാക്കിയ ദമ്പതികളാണ് ജെസി ആനി ജോസും ഷിനു ജോര്‍ജും.
ഇന്ന് വിപണിയില്‍ ഒട്ടേറെ ഉപഭോക്താക്കളുടെ ഇഷ്ട ചായപ്പൊടിയായി മാറിയ ഗ്രാന്‍ഡ് കപ്‌സ് ബ്രാന്‍ഡിന്റെ ഉദയത്തിനു പിന്നില്‍ ജെസി ഷിനു ദമ്പതികളുടെ കഠിനാധ്വാനത്തിന്റെ കൂടി കഥയാണുള്ളത്. മാവേലിക്കര സ്വദേശികളായ ഇവര്‍ വാണിജ്യനഗരമായ എറണാകുളം കേന്ദ്രമാക്കിയാണ് തങ്ങളുടെ സംരംഭത്തിന് തുടക്കമിട്ടത്. തീര്‍ത്തും വ്യത്യസ്തമായ മേഖലയില്‍പ്പെട്ട ഇവര്‍ സ്വന്തമായൊരു സംരംഭം എന്ന ലക്ഷ്യവുമായി ഈ മേഖലയിലേക്ക് എത്തിപ്പെടുകയായിരുന്നു. ജെസി നഴ്‌സിങ് മേഖലയിലും ഷിനു ഓയില്‍ ഫീല്‍ഡില്‍ സേഫ്റ്റി ഓഫീസര്‍ എന്ന നിലയിലും കഴിവ് തെളിയിച്ചശേഷമാണ് ഈ മേഖലയിലേക്ക് പ്രവേശിച്ചത്.
ഗ്രാന്‍ഡ് കപ്‌സ് എന്ന ബ്രാന്‍ഡിനു കീഴില്‍ വ്യത്യസ്ത തരം ടീ പൗഡറുകളാണ് ഇവര്‍ അണിനിരത്തുന്നത്. ചായയില്ലെങ്കില്‍ അന്നത്തെ ദിവസം തന്നെ പോയി എന്നുപറയുന്ന ഓരോരുത്തര്‍ക്കും വ്യത്യസ്ത രുചിയിലും കടുപ്പത്തിലുമുള്ള ടീ പൗഡറുകളുടെ ശേഖരമാണ് ഗ്രാന്‍ഡ് കപ്പിലുള്ളത്.
പ്രീമിയം, ആസാം ലീഫ് ടീ, ഹോട്ടല്‍ ബ്ലഡ്, ഗ്രീന്‍ ടീ തുടങ്ങി വ്യത്യസ്തയിനം ടീ പൗഡറുകള്‍ ഗ്രാന്‍ഡ് എന്ന ബ്രാന്‍ഡിനു കീഴില്‍ ഇവര്‍ അണിനിരത്തുന്നു. ഡീലറില്‍ നിന്നും നേരിട്ടാണ് ഇവര്‍ ബള്‍ക്കായി മെറ്റീരിയല്‍ ശേഖരിക്കുന്നത്. കസ്റ്റമറിന് ആവശ്യമുള്ള രുചിയ്ക്ക് അനുസരിച്ചിട്ടുള്ള മെറ്റീരിയലാണ് ഡീലര്‍ സപ്ലൈ ചെയ്യുക.
ഡീലറില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന ടീ പൗഡര്‍, ഗുണമേന്മ ഉറപ്പാക്കി വ്യത്യസ്ത അളവുകളില്‍, ആകര്‍ഷകങ്ങളായ ഡിസൈനുകളില്‍ പ്രിന്റ് ചെയ്ത പായ്ക്കറ്റുകളില്‍ തങ്ങളുടെ ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കുന്നു. ഗുണമേന്മയില്‍ വിട്ടുവീഴ്ച ഇല്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഗ്രാന്‍ഡ് കപ്‌സിന്റെ ചായ വിഭവങ്ങള്‍ ഏറെ പ്രിയങ്കരം തന്നെയാണ്.
തുടക്കത്തില്‍, ഷിനുവും ജെസിയും തന്നെയാണ് പ്രോഡക്ടുകള്‍ വണ്ടിയില്‍ കയറ്റി കടകള്‍ തോറും എത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഡിസ്ട്രിബ്യൂട്ടര്‍മാരിലൂടെ ഗ്രാന്‍ഡ് കപ്‌സ് പ്രോഡക്ടുകള്‍ വിപണിയില്‍ എത്തിക്കുന്നു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോട്ടയം തുടങ്ങിയ ജില്ലകളിലാണ് നിലവില്‍ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ ഏറെയും പ്രവര്‍ത്തിക്കുന്നത്. മറ്റ് ജില്ലകളിലേക്കും വിപണനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റത്തിലൂടെ ഒരു മികച്ച ബിസിനസ് അവസരവും ഇവര്‍ ഒരുക്കുന്നു.
വിപണിയില്‍ നിന്നും ഗ്രാന്‍ഡ് കപ്‌സ് ടീ പൗഡറുകള്‍ക്ക് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. അധികം വൈകാതെ ഓണ്‍ലൈണ്‍ വിപണികളിലും ഗ്രാന്‍ഡ് കപ്‌സ് ഉത്പന്നങ്ങള്‍ ലഭ്യമാകും. അതിനായുള്ള നടപടി ക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട് തുടങ്ങിയ പ്ലാറ്റുഫോമുകളില്‍ നിന്നു ഉപഭോക്താക്കള്‍ക്ക് ലോകത്ത് എവിടെ നിന്നും ഗ്രാന്‍ഡ് കപ്‌സ് ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം.
ചെറിയ രീതിയില്‍ ആരംഭിച്ച ഈ സംരംഭം ഇന്ന് നിരവധി കസ്റ്റമര്‍ സപ്പോര്‍ട്ടുള്ള ഒരു ബ്രാന്‍ഡായി മാറിയിരിക്കുന്നു. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും കഠിനാധ്വാനവും കൂടിച്ചേര്‍ന്നാല്‍ എത്ര മത്സരമുള്ള മേഖലയായിരുന്നാലും അവിടെ വിജയം സുനിശ്ചിതമാണെന്ന് തെളിയിച്ച സംരംഭക ദമ്പതികളാണ് ഷിനുവും ജസിയും.
ഗ്രാന്‍ഡ് കപ്‌സ് എന്ന അവരുടെ സംരംഭത്തിന് ഇനിയും മലയാളികളുടെ പ്രഭാതത്തെ സുരഭിലമാക്കാനും അതിലൂടെ മികച്ച ബ്രാന്‍ഡായി മാറാനും സാധിക്കും എന്നത് സുനിശ്ചിതമാണ്.
Grand Cups
SRRA: 88 C, Society Road, Maradu P.O., Ernakulam.
Pin: 682304, Phone : 85471 48723