ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തെ ശക്തമായ സാന്നിധ്യമായി Deft Innovations
ഡിജിറ്റല്‍ മാധ്യമങ്ങളുടെ പ്രാധാന്യം അനുനിമിഷം വര്‍ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ബാങ്കിങ് മുതല്‍ ഷോപ്പിംഗ് വരെയുള്ള ആവശ്യങ്ങള്‍ക്ക് ഭൂരിഭാഗം ആളുകളും ഡിജിറ്റല്‍ മാധ്യമങ്ങളെ ആശ്രയിക്കുന്നു. ബിസിനസ് വിജയത്തിനായി ഉപയോഗിക്കാന്‍ കഴിയുന്ന, വളരെ ശക്തമായ ഒരു ആയുധമായും ഡിജിറ്റല്‍ മാധ്യമങ്ങള്‍ മാറിയിരിക്കുന്നു.
കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആളുകളിലേക്ക് നിങ്ങളുടെ ബിസിനസ്സിനെ എത്തിക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ സാധിക്കും. എന്നാല്‍, മികച്ച ഒരു സ്ഥാപനത്തിനു മാത്രമേ മികച്ച റിസള്‍ട്ടും വാങ്ങിത്തരാന്‍ കഴിയൂ. വെറും ലാഭേച്ഛയ്ക്കുവേണ്ടി മാത്രം അല്ലാതെ, തങ്ങളെ തേടി എത്തുന്ന ക്ലെയ്ന്റുകള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്ന Deft Innovations എന്ന സ്ഥാപനത്തെ പരിചയപ്പെടാം.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവൃര്‍ത്തി പരിചയമുള്ള അജ്മല്‍ അലി എന്ന യുവ സംരംഭകനാണ് ഈ സ്ഥാപനത്തിന്റെ നട്ടെല്ല്. Cyber Autech എന്ന പേരിലാണ് സ്ഥാപനം തുടങ്ങിയത്. അടുത്തിടെയാണ് അത് Deft Innovations എന്ന പേരിലാക്കി മാറ്റിയത്.
ഗള്‍ഫില്‍ ജോലി ചെയ്തുകൊണ്ടിരുന്ന അജ്മലിന് കോവിഡിനെ തുടര്‍ന്ന് അവിടുത്തെ ജോലി നഷ്ടമാവുകയും തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന ഒരുപാട് നാളത്തെ ആഗ്രഹം അജ്മലിന് സാധിച്ചെടുക്കാന്‍ ആ അവസരത്തില്‍ കഴിഞ്ഞു. താന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതും തനിക്ക് ഏറ്റവും അറിവും അനുഭവ സമ്പത്തുള്ളതുമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് & IT മേഖലയില്‍ തന്നെയാണ് അജ്മല്‍ സംരംഭത്തിന് തുടക്കം കുറിച്ചത്. അവിടെ നിന്നുമാണ് Deft Innovations എന്ന സ്ഥാപനത്തിന്റെ വിജയഗാഥ തുടങ്ങുന്നത്.
കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആളുകളിലേക്ക് തങ്ങളുടെ ക്ലെയ്ന്റ്സിന്റെ ബിസിനസ്സിനെ എത്തിക്കാന്‍ നിരവധി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങളാണ് Deft Innovations നല്‍കുന്നത്. ബ്രാന്‍ഡിംഗ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രൊമോഷന്, SEO (Search Engine Optimization), Google Ads, Google Listing, Logo Designing, Brochure Designing, Creative Poster Designing,Video Ads, Animation Videos തുടങ്ങി എല്ലാത്തരം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങളും ഇവിടെ ലഭ്യമാണ്. ഇത് വഴി നിങ്ങളുടെ ബിസ്സിനസ്സ് ആരിലാണോ എത്തിക്കേണ്ടത് അവരിലേക്ക് തന്നെ കൃത്യമായി എത്തുകയും ചെയ്യും. മാത്രമല്ല, നിങ്ങളുടെ ബിസിനസ്സിനെ കുറിച്ച് എത്ര പേര് അറിഞ്ഞു, പ്രതികരിച്ചു തുടങ്ങിയ വിവരങ്ങളും കൃത്യമായി അറിയാന്‍ കഴിയും.
ഇത്തരം സേവനങ്ങള്‍ക്ക് പുറമെ, വെബ് ഡിസൈനിങ്, വെബ് ഡെവലപ്മെന്റ്, വെബ് ആപ്ലിക്കേഷന്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയും Deft Innovations ന്റെ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.
UAE, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, ബഹറിന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും കെനിയ, നൈജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലും ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി, പൂനെ, ഹൈദരബാദ് തുടങ്ങിയ വാണിജ്യ നഗരങ്ങളിലും കേരളത്തിലും ഉള്‍പ്പെടെയുള്ള മള്‍ട്ടി നാഷണല്‍ കമ്പനികള്‍, ബിസിനസ് സംരംഭങ്ങള്‍, സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ NGOകള്‍, ബാങ്കിങ്, ഹെല്‍ത്ത് കെയര്‍ സെക്ടര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബിസ്സിനസ്സ്, സ്റ്റാര്‍ട്ട്അപ്പ് തുടങ്ങിയ മേഖലകളില്‍ നിരവധി ക്ലെയ്ന്റുകളാണ് ഇന്ന് സ്ഥാപനത്തിനുള്ളത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ജോബ് ഫെസ്റ്റിന്റെ ആപ്ലിക്കേഷന്‍ ഡെവലപ്പ്മെന്റ് മുതല്‍ സോഷ്യല്‍ മീഡിയ പ്രൊമോഷന് വരെയുള്ള എല്ലാ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്കുകളും Deft Innovations ആണ് ചെയ്തത്. 15000ല്‍ പരം ആളുകളും 250 കമ്പനികളും ജോബ് ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മാത്രമല്ല 1000ല്‍ അധികം ആളുകള്‍ക്ക് ജോലി ലഭിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും വലിയ ഒരു ഇവന്റിന്റെ വിജയത്തിന്റെ ഭാഗമാകാന്‍ Deft Innovations ന് കഴിഞ്ഞിട്ടുണ്ട്.
ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന വിധത്തില്‍ പരസ്യവാചകങ്ങള്‍ തീര്‍ക്കുന്ന കണ്ടന്റ് റൈറ്റര്‍, പരസ്യങ്ങളെ അതിമനോഹരമാക്കുന്ന പോസ്റ്റര്‍ ഡിസൈനര്‍, പരസ്യങ്ങളെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന സോഷ്യല്‍ മീഡിയ മാനേജര്‍, സ്ട്രാറ്റജി ഡെവലപ്പര്‍ തുടങ്ങി നിങ്ങളുടെ ബിസിനസ്സിനെ ഗുണമേന്മയോടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ടീമാണ് Deft Innovations ന്റെ ശക്തി.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വളരെ എളുപ്പവും എന്നാല്‍ വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതുമായ ഒന്നാണ്. അതുകൊണ്ടുതന്നെ, ആകര്‍ഷകവും അമൂല്യവുമായ രീതിയില്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ വിശ്വസ്ഥതയോടെ തിരഞ്ഞെടുക്കാവുന്ന സ്ഥാപനമാണ് Deft Innovations. മാര്‍ക്കറ്റിംഗ് വര്‍ക്കുകള്‍ക്കായി ദുബായിലും Deft Innovations ന്റെ ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്.
നമുക്ക് ചുറ്റും വളര്‍ന്നു വരുന്ന സാധ്യതകളെ മനസിലാക്കി, അതിനനുസരിച്ച് പ്രവര്‍ത്തിച്ച് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിജയം കൈവരിച്ച അജ്മല്‍ അലി ഇന്ന് വളര്‍ന്ന് വരുന്ന സംരംഭകര്‍ക്കുള്ള ഉത്തമ മാതൃകയാണ്.