EntreprenuershipSpecial StorySuccess Story

Porays; കൃത്രിമ രുചിയോ നിറങ്ങളോയില്ലാത്ത ‘ഹെല്‍ത്തി സ്‌നാക്ക്‌സ്’

മനുഷ്യന്റെ ഭക്ഷണ സംസ്‌കാരം ദിനംപ്രതി മാറുകയാണ്. തീന്‍മേശയിലേക്ക് നിരവധി വിഭവങ്ങളാണ് ഓരോ ദിവസവും പുതുതായി കടന്നു വരുന്നത്. പലപ്പോഴും ഇത്തരം ഉത്പന്നങ്ങള്‍ ഏറെ രുചികരമായി ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കുമ്പോഴും ഗുണമേന്മയുടെ കാര്യത്തില്‍ വളരെ പിന്നിലായിരിക്കും.

പലപ്പോഴും മനോഹരങ്ങളായ കളര്‍ പായ്ക്കറ്റുകളില്‍ പൊതിഞ്ഞു കുട്ടികളുടെ മുന്‍പിലേക്ക് എത്തുന്ന ‘സ്‌നാക്ക്’ പായ്ക്കറ്റുകള്‍ തീര്‍ത്തും അനാരോഗ്യകരമാണെന്ന് മനസ്സിലായാലും കുട്ടികള്‍ക്ക് അവ വാങ്ങി നല്‍കേണ്ട അവസ്ഥയാണ് രക്ഷിതാക്കള്‍ക്ക്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും ആരോഗ്യകരമായ ഭക്ഷ്യോല്‍പന്നം ലഭ്യമാക്കുക എന്ന ആശയത്തില്‍ നിന്നാണ് Auf Way LLP എന്ന കമ്പനി  Porays നെ്രൂപം കൊടുക്കുന്നത്.

കേരളത്തനിമയുടെ അവിഭാജ്യ ഘടകമായ, നമുക്ക് ഏവര്‍ക്കും പ്രിയപ്പെട്ട നാടന്‍ ഏത്തയ്ക്ക ഉപയോഗിച്ചു നിര്‍മിക്കുന്ന രുചികരവും മൂല്യവര്‍ധിതവുമായ ഒരു ഉല്‍പന്നമാണ് Porays. കേരളത്തിന്റെ തനതായ ഭക്ഷ്യ ഉല്പന്നമായ ഏത്തയ്ക്ക ഏറ്റവും രുചികരമായി ഉപഭോക്താക്കളില്‍ എത്തിയ്ക്കാന്‍ കഴിയുന്നത് കൊണ്ട് തന്നെ പ്രായ ഭേദമില്ലാതെ മലയാളികളുടെ ഇഷ്ട വിഭവമായി Porays  മാറിക്കഴിഞ്ഞു. ചായക്കൊപ്പം കൃത്രിമ രുചിയോ നിറങ്ങളോയില്ലാത്ത, ‘ഹെല്‍ത്തി സ്‌നാക്ക്‌സ്’ കഴിയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച ഓപ്ഷന്‍ കൂടിയാണിത്.

കേരളത്തിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന വാഴക്കുലകള്‍ ഉപയോഗിച്ചുകൊണ്ട് ഏറ്റവും ഗുണമേന്മയോടെയാണ് Porays നിര്‍മിക്കപ്പെടുന്നത്. പൂര്‍ണമായി ഓട്ടോമാറ്റിക് മെഷീനുകളുടെ സഹായത്തോടുകൂടി വാഷിംഗ്, സ്ലൈസ്സിംഗ്, നൈട്രജന്‍ പാക്കിങ് എന്നിവ പിന്തുടരുന്നതിനാല്‍ നൂറുശതമാനം ശുചിത്വത്തോടെയാണ് Porays വിപണിയിലെത്തുന്നത്.

സാധാരണയായി നമ്മുടെ നാട്ടില്‍ വില്‍ക്കുന്ന പ്ലാസ്റ്റിക് കവറിലെ ബനാന ചിപ്‌സുകളില്‍ നിന്ന് വ്യത്യസ്തമായി, ഒരു ബ്രാന്‍ഡഡ് ഉല്പന്നമായി വിപണിയിലെത്തിയ ആദ്യ സംരംഭം കൂടിയാണ് Porays. ബ്രാന്‍ഡഡ് ഉരുളക്കിഴങ്ങ് ചിപ്‌സുകള്‍ക്ക് സമാനമായി വിവിധ ഫ്‌ളേവറുകളില്‍ Porays ലഭ്യമാണ്. ടാങ്കി ടൊമാറ്റോ, സാള്‍ട്ട് & പെപ്പര്‍, ചീസ് & ഒനിയന്‍, വെരി പെരി പെരി എന്നിവയാണ് വ്യത്യസ്തമായ ആ ഫ്‌ളേവറുകള്‍.

കേരളത്തിന്റെ തനതായ രുചിയാണ് Porays എല്ലാ പാക്കറ്റുകളിലും നിറയ്ക്കുന്നത്. മറ്റു ഉല്‍പന്നങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ അനാരോഗ്യകരമായ ചേരുവകള്‍ പാക്കറ്റുകളില്‍ നിറയ്ക്കുമ്പോള്‍ കേരളത്തിന്റെ നാടന്‍ വിഭവമായ ഏത്തക്ക കൂടുതല്‍ രുചിയോടെ, ആരോഗ്യകരമായി എത്തിക്കുന്നലൂടെയാണ് Porays വിപണി കീഴടക്കുന്നത്.

ഗുണമേന്മയേറിയ ഏത്തയ്ക്കാ ഉപയോഗിച്ച് കൊണ്ട് പൂര്‍ണമായി പ്രകൃതദത്തമായി നിര്‍മിക്കുന്ന Porays വളരെ കുറച്ച് കാലം കൊണ്ട് തന്നെ മലബാറുകാരുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമായി കഴിഞ്ഞു. കുട്ടികളുടെ ഇഷ്ട വിഭവം ഏറ്റവും ആരോഗ്യകരമായി കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്നതിന്റെ ആത്മസംതൃപ്തിയിലാണ്  Porays ഉപഭോക്താക്കളായ ഓരോ രക്ഷിതാക്കാളും.
Porays എന്ന ഉല്പന്നം വിപണിയില്‍ സജീവമാകുന്നതോടെ വാഴ കൃഷി കൂടുതല്‍ ലാഭകരമാകും എന്ന പ്രത്യേകത കൂടിയുണ്ട്.

കേരള കര്‍ഷക ഉത്പാദനത്തില്‍ വളരെ വലിയ പങ്കാണ് വാഴകൃഷിക്ക് ഉള്ളത്. കാലാവസ്ഥ വ്യതിയാനങ്ങളും വിപണിയിലെ മാറ്റങ്ങളും എല്ലാം പലപ്പോഴും വാഴകൃഷിയെ നഷ്ടത്തിലേക്ക് നയിക്കാറുണ്ട്. എന്നാല്‍ Porays െന്റെ ഉല്‍പാദനം ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരത്തിലേക്ക് കൂടി നയിക്കും. എല്ലായ്‌പ്പോഴും കര്‍ഷകന് വിപണി കണ്ടെത്താനും അതിലൂടെ ഉല്‍പന്നത്തിന് ന്യായമായ വില ലഭിക്കാനും കാരണമാകും. ഇത്തരത്തില്‍ ബിസിനസിനൊപ്പം കേരളത്തിന്റെ നട്ടെല്ലായി നിലനില്‍ക്കുന്ന വാഴ കൃഷിയെ സഹായിക്കുക എന്ന ദൗത്യം കൂടി Porays നിറവേറ്റുന്നു.

കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനം മലബാര്‍ മേഖലകളിലാണ് ഇപ്പോള്‍ പ്രോഡക്ടിന്റെ വിപണനം കൂടുതലായി നടത്തുന്നത്. കേരളം മുഴുവനായും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും Porays എത്തിയ്ക്കാനുള്ള പദ്ധതികള്‍ സ്ഥാപനം നടത്തിക്കഴിഞ്ഞു.

AUF WAY LLP
Door No:13/22/F7, KOZHIKODE
Pin: 673661.
Customer Care: +91-9778636481

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button