Success Story

വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്കായി മറിയവും ‘അമീഷ’യും

സ്വന്തം കല്യാണത്തിന് സ്വയം ഡിസൈന്‍ ചെയ്ത ഡ്രസ്സ് ധരിക്കുക.. അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുക. ഡിസൈനിങ് പഠിച്ചിട്ടില്ലാത്ത ആ പെണ്‍കുട്ടി, ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷമായിരുന്നു അത്. തന്റെ അഭിരുചി ഇതാണെന്ന് ഊട്ടിയുറപ്പിക്കാന്‍ മറിയം എന്ന ആ പെണ്‍കുട്ടിക്ക് പിന്നെ ഒന്നും ചിന്തിക്കേണ്ടി വന്നില്ല.

തന്റെ വിവാഹ ദിവസത്തില്‍ തന്നെ ഇങ്ങനെ ഒരു പരീക്ഷണം നടത്തി വിജയിച്ചതിനാല്‍, തന്നെക്കൊണ്ട് ഇത് സാധിക്കുമെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. വെഡിങ് ഡ്രസ്സ് അത്ര ധൈര്യത്തോടെ ഡിസൈന്‍ ചെയ്തത് കൊണ്ടുതന്നെ മറിയത്തിന്റെ ആത്മവിശ്വാസം ഇരട്ടിച്ചു. തന്റെ ജീവിതത്തിലെ സന്തോഷം കണ്ടെത്താനുള്ള ഒരു തിരിച്ചറിവായിരുന്നു ആ വെഡിങ് ഡ്രസ്സ്.

കല്യാണത്തിന് ശേഷം അബുദാബിയില്‍ എത്തിയ മറിയം കൂട്ടുകാര്‍ക്കും അവരുടെ പരിചയക്കാര്‍ക്കും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു നല്‍കാന്‍ തുടങ്ങി. കസ്റ്റമറിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി, അവയെല്ലാം ഡിസൈനിംഗില്‍ പ്രതിഫലിപ്പിക്കുന്നതിനാല്‍ മറിയത്തിനെ തേടി ആളുകളെത്തി.
കുടുംബത്തിനായി സമയം ചെലവഴിക്കുന്നതിനൊപ്പം വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു. പിന്നീട്, കുട്ടികള്‍ വലുതായി കഴിഞ്ഞപ്പോള്‍ ഇനി തന്റെ സമയമായെന്ന് തിരിച്ചറിഞ്ഞ മറിയം, 2017-ല്‍ അബുദാബിയില്‍ത്തന്നെ തന്റെ സ്വപ്‌നസാക്ഷാത്കാരം നടത്തി.

‘അമീഷ’ എന്ന ബുട്ടീക്ക്
സാധാരണക്കാര്‍ക്ക് ധൈര്യമായി കയറിച്ചെന്ന് മനസ്സിലുള്ള വസ്ത്രം നെയ്‌തെടുക്കാന്‍ സാധിക്കണം എന്നായിരുന്നു അമീഷ തുടങ്ങുമ്പോഴുള്ള മറിയത്തിന്റെ സ്വപ്‌നം. അത് പൂര്‍ത്തീകരിക്കാന്‍ മറിയത്തിന് സാധിച്ചു എന്നതിനുള്ള തെളിവാണ് കൊച്ചിയിലും തിരുവനന്തപുരത്ത് അമ്പലമുക്കിലും നര്‍മ്മദ ഷോപ്പിംഗ് സെന്ററിലുമുള്ള മറിയത്തിന്റെ ഷോപ്പുകള്‍.

ആദില്‍, ആമിന, അയിഷ തുടങ്ങിയ മക്കളുടെ പേരില്‍ നിന്നുമാണ് മറിയം ‘അമീഷ’ എന്ന പേരിലേക്ക് എത്തിയത്. കൊറോണയെ തുടര്‍ന്ന്, യാത്രകള്‍ ബുദ്ധിമുട്ടായതിനെ തുടര്‍ന്ന് അബുദാബിയിലെ ഷോപ്പ് അവസാനിപ്പിക്കേണ്ടി വന്നത് ഇപ്പോഴും മറിയത്തിന്റെ മനസ്സില്‍ സങ്കടമായി നിഴലിക്കുന്നു.

സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ സജീവമല്ലാതിരുന്ന ആ കാലത്ത് പരിമിതിക്കുള്ളില്‍ നിന്ന്, സാധ്യതകള്‍ പ്രയോജനപ്പെടുത്തി തന്റെ സംരംഭത്തിനെ വളര്‍ത്തിയെടുക്കാന്‍ മറിയത്തിനു കഴിഞ്ഞു. സംതൃപ്തരായ കസ്റ്റമേഴ്‌സിലൂടെ അമീഷ വളര്‍ന്നു. വ്യത്യസ്ത കോമ്പിനേഷനുകള്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളും യുവതികളും അമീഷയെയും മറിയത്തെയും തേടിയെത്തി.

മറിയത്തിന്റെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും നേര്‍സാക്ഷ്യമാണ് അമീഷയുടെ വിജയം. കൂടാതെ ജീവിതത്തില്‍ ഏതു സാഹചര്യത്തിലും മറിയത്തിനു പൂര്‍ണ്ണ പിന്തുണയുമായി ഭര്‍ത്താവ് അസിം അലി കൂടെയുണ്ട്. പ്രവാസിയും ബിസിനസുകാരനുമായ അദ്ദേഹം മറിയത്തിന്റെ സ്വപ്നങ്ങള്‍ക്കു പ്രാധാന്യം നല്‍കി അത് നടപ്പില്‍ വരുത്താന്‍ വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാറുണ്ട്. അമീഷയുടെയും മറിയത്തിന്റെയും വളര്‍ച്ചയ്ക്കു പിന്നില്‍ അസിം അലിയുടെ പങ്ക് എടുത്തു പറയേണ്ടത് തന്നെയാണ്.
കൂടുതല്‍ തലങ്ങളിലേക്ക് അമീഷ വളരണം എന്ന ലക്ഷ്യത്തിനായി, ഫ്രാഞ്ചൈസി സംവിധാനം ആരംഭിച്ചിട്ടുണ്ട്. അമീഷയുടെ ഫ്രാഞ്ചൈസിയ്ക്ക് താത്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ ബന്ധപ്പെടാവുന്നതാണ്.

ഇന്ത്യയിലുള്ള കസ്റ്റമേഴ്‌സിന് വേണ്ടിയും രാത്രി ദുബായ്, അബുദാബി, യുഎസ്എ തുടങ്ങി വിദേശത്തുള്ളവര്‍ക്കു വേണ്ടിയുമാണ് മറിയം ഡ്രസ്സുകള്‍ ഡിസൈന്‍ ചെയ്യുന്നത്. നിങ്ങളുടെ മനസ്സിന് ഇഷ്ടപ്പെട്ട ഡിസൈനുകള്‍ക്ക് മറിയത്തെ ധൈര്യമായി സമീപിക്കാം. നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞ്, അവയ്ക്ക് രൂപം നല്‍കാന്‍ മറിയം സദാ സന്നദ്ധയാണ്.

ഏറെ സാധ്യതയുള്ള പുതിയൊരു സംരംഭത്തിന്റെ തിരക്കുകളിലാണ് മറിയം ഇപ്പോള്‍. അമീഷയുടെ ബ്രാന്‍ഡില്‍ത്തന്നെ, ഓര്‍ഗാനിക് കോട്ടണില്‍ നെയ്‌തെടുത്ത മെറ്റേണിറ്റി വെയറുകള്‍, കുര്‍ത്തികള്‍, ബേബി ഡ്രസ്സുകള്‍ എന്നിവ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് മറിയം.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button