50 വര്‍ഷത്തെ പാരമ്പര്യ മികവുമായി സഹ്റ ലീഡര്‍ഷിപ്പ് സ്കൂള്‍ ഫോര്‍ ഗേള്‍സ്; പൊതുവിദ്യാഭ്യാസത്തിനൊപ്പം പെണ്‍കുട്ടികളില്‍ നേതൃത്വഗുണം വളര്‍ത്താന്‍ കേരളത്തില്‍ ആദ്യമായൊരു സംരംഭം
‘പെണ്‍കുഞ്ഞുങ്ങള്‍ രാജ്യത്തിന്റെ സമ്പത്തെ’ന്ന് അവകാശപ്പെടുന്നവരാണ് നാം. എന്നാല്‍, സമൂഹത്തിന്റെയും രാജ്യത്തിന്റെയും വിലപ്പെട്ട സമ്പത്തായി പെണ്‍കുട്ടികളെ വാര്‍ത്തെടുക്കുന്നതില്‍ നാം എത്രത്തോളം ശ്രദ്ധ ചെലുത്തുന്നു എന്നത് ഒരു ചോദ്യചിഹ്നമാണ്.
വിദ്യാഭ്യാസ തലത്തില്‍ പെണ്‍കുട്ടികള്‍ ഉയര്‍ന്നു നില്ക്കുന്നു എന്നത് അഭിമാനകരമായ നേട്ടം തന്നെയാണെങ്കിലും അവരുടെ പിന്നീടുള്ള ഭാവി ശോഭനമാണോ? അക്കാഡമിക്ക് തലത്തില്‍ വളരെ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ പെണ്‍കുട്ടികള്‍, അവരുടെ കഴിവുകള്‍ പൂര്‍ണമായി ഉപയോഗിക്കപ്പെടുന്ന നിലയിലേക്ക് ഉയരുന്നുണ്ടോ? ഇല്ല എന്നു തന്നെയാണ് പരിപൂര്‍ണമായ ഉത്തരം.
സംവരണ തത്വങ്ങള്‍ക്കും പ്രത്യേക പരിഗണനകള്ക്കുമുപരി, ലക്ഷ്യബോധത്തോടെയുള്ള വിദ്യാഭ്യാസത്തോടൊപ്പം പെണ്‍കുട്ടികളില്‍ നേതൃത്വ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിനുള്ള പോംവഴി. അത്തരത്തില്‍, നേതൃത്വഗുണമുള്ള സമര്‍ത്ഥരായ പെണ്‍കുട്ടികളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന, ഒട്ടേറെ സവിശേഷതകളുള്ള ഒരു സ്ഥാപനത്തെ നമുക്ക് പരിചയപ്പെടാം.
തൊണ്ണൂറുകള്‍ക്ക് ശേഷം സ്ത്രീ വിദ്യാഭ്യാസത്തിന് ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ മുന്‍പത്തെ അപേക്ഷിച്ചു വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. എന്നാല്‍ മികച്ച അക്കാഡമിക് റിസള്‍ട്ട് കരസ്ഥമാക്കി എന്നതിലുപരി, ലീഡര്‍ഷിപ്പ് ഉള്ളവരായി മാറിയവരുടെ ചരിത്രം കുറവാണ്. ഏത് പ്രതികൂല സാഹചര്യവും മറികടന്ന് വിജയത്തില്‍ എത്താന്‍ നല്ലൊരു കലാലയത്തിന്റെ സഹായത്തോടെ മാത്രമേ കഴിയൂ…
നമ്മുടെ പെണ്മക്കള്ക്കും ഇത്തരം കലാലയങ്ങള്‍ ലഭ്യമാക്കണം. അതുവഴി മാത്രമേ അവരെ ഈ രാഷ്ട്രത്തിനും സമൂഹത്തിനും നേതൃത്വം നല്കാന് യോഗ്യരായ വനിതകളാക്കി വളര്‍ത്തിയെടുക്കാന്‍ സാധ്യമാവുകയുള്ളൂ. ഇത്തരത്തില്‍ കേരളത്തില്‍ സ്ഥാപിതമായ ‘സഹ്റ ലീഡര്‍ഷിപ്പ് സ്കൂള്‍ ഫോര്‍ ഗേള്‍സ്’ എല്ലാതലങ്ങളിലുമായി കുട്ടികളെ കരുത്തുറ്റവരാക്കാന്‍ പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കുന്നു.
പെണ്‍കുട്ടികള്‍ക്കായുള്ള കേരളത്തിലെ ആദ്യ ലീഡര്‍ഷിപ്പ് സ്കൂളാണ് സഹ്റ ലീഡര്‍ഷിപ്പ് സ്കൂള്‍ ഫോര്‍ ഗേള്‍സ്. ദി ഫ്യൂച്ചര്‍ ഓഫ് ലേണിങ് എന്ന ടാഗ് ലൈനിലേതുപോലെ പഠിച്ചത് എന്തോ അത് ഉപകാരപ്രദമാകുന്നത് അടുത്ത നിമിഷങ്ങളില്‍ തുടങ്ങുന്ന അവരുടെ ഭാവിയില്‍ നിന്നുതന്നെയാണ്. ‘കാലം മാറും തോറും ആളും കോളും മാറും’ എന്ന് പറഞ്ഞതുപോലെ വിദ്യാലയങ്ങളിലെ ന്യൂതന പഠന രീതികള്‍ക്ക് സഹ്റ ലീഡര്‍ഷിപ്പ് സ്കൂള്‍ ഫോര്‍ ഗേള്‍സ് പ്രാധാന്യം നല്‍കിവരുന്നുണ്ട്.
വളരുന്ന തലമുറ ‘നാളത്തെ ഭാവിയുടെ വാഗ്ദാന’മാണ്. അതിനാല്‍ തന്നെ പുതിയ തലമുറയ്ക്ക് ആവശ്യം പുതിയ രീതികളിലും ഭാവങ്ങളിലുമുള്ള പഠനരീതികള്‍ തന്നെയാണ്. ഏതു മേഖലയില്‍ എത്താനാണോ കുട്ടികള്‍ ആഗ്രഹിക്കുന്നത് അവരെ കൂട്ടത്തില്‍ ഏറ്റവും മികച്ച ലീഡര്‍ഷിപ്പ് ഉള്ളവരാക്കി തീര്‍ക്കുകയാണ് സ്കൂളിന്റെ ലക്ഷ്യം.
ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം എട്ടു മുതല്‍ 12 വരെയുള്ള പഠനകാലം അവരുടെ നിര്‍ണായക കാലഘട്ടമാണ്. ഈയൊരു ഘട്ടത്തില്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെ സഹ്റ ലീഡര്‍ഷിപ്പ് സ്കൂള്‍ ഫോര്‍ ഗേള്‍സ് വിദ്യാര്‍ത്ഥികളുടെ കഴിവുകളെ വാര്‍ത്തെടുക്കുന്നതും. വിദ്യാര്‍ത്ഥികളുടെ കഴിവുകളും താല്പര്യങ്ങളും പരിഗണിച്ച് ഓരോ ക്ലാസ്സുകളിലെ കുട്ടികള്‍ക്കും ലീഡര്‍ഷിപ്പ് ലാബ് സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സ്വപ്നസാക്ഷാത്കാരത്തിനായുള്ള ഏറ്റവും മികച്ച വഴിയാണ് ഇത്തരം ലീഡര്‍ഷിപ്പ് ലാബുകള്‍.
വിദ്യാര്‍ത്ഥികളുടെ പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ പരിശീലനം നല്കുന്ന നല്ല കൂട്ടുകാരായിരിക്കാന്‍ പ്രാപ്തരായ അധ്യാപകര്‍ ഈ സ്കൂളിന്റെ മാത്രം സവിശേഷതയാണ്. പലപ്പോഴും സ്കൂളുകളില്‍ കഴിവുകള്‍ തുറന്നുകാണിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടാറുള്ളത് ആണ്‍കുട്ടികള്‍ക്കാണ്. പലകാരണങ്ങളാലും പെണ്‍കുട്ടികള്‍ പിറകോട്ടടിക്കുമ്പോള്‍ അവര്‍ക്ക് നഷ്ടമാകുന്നത് അവരില്‍ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ തന്നെയാണ്.
എന്നാല്‍ സഹ്റ സ്കൂള്‍ ഫോര്‍ ഗേള്‍സിന്റെ കാര്യത്തില്‍ ഇവിടുത്തെ കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കാന്‍ അധ്യാപകര്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്നു. പിന്നോട്ടു നില്ക്കുന്നവര് എന്തിനു വേണ്ടി മുന്നോട്ടുവരണമെന്നും മടിച്ചു നിന്നാല്‍ നഷ്ടമാകുന്നത് തനിക്കു തന്നെയാണെന്നും കുട്ടികളെ ബോധ്യപ്പെടുത്താന്‍ സഹ്റ സ്കൂള്‍ ഫോര്‍ ഗേള്‍സിലെ അധ്യാപകര്‍ എപ്പോഴും തയ്യാറാണ്.
വ്യക്തിത്വമുള്ള വ്യക്തിയാക്കുന്നതിനുപുറമേ ശാരീരികവും മാനസികവുമായ വളര്‍ച്ച കൂടി ഇവിടുത്തെ വിദ്യാഭ്യാസ രീതി ലക്ഷ്യമിടുന്നു. എട്ടാം തരം മുതല്‍ 10 വരെ ഹൈസ്കൂള്‍ വിഭാഗവും സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ പ്ലസ് വണ്‍ റെഗുലര്‍ ക്ലാസുകളും, ഡിഗ്രി ബിഎ ഇംഗ്ലീഷ്, ബികോം, ബിബിഎ എന്നിവയാണ് ലഭ്യമാവുന്ന പഠന സൗകര്യങ്ങള്‍.
സിവില്‍ സര്‍വീസ്,CA, മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് കോച്ചിംഗ് എന്നിവയും ഏറ്റവും നൂതന രീതിയില്‍ ഇവിടെ നല്കപ്പെടുന്നു. മികച്ച മത പഠനത്തോടൊപ്പം 5 വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മനപാഠമാക്കാനുള്ള സൗകര്യവും ഉണ്ടെന്നുള്ളത് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വളരെ അനുഗ്രഹമായ കാര്യമാണ്.
പാനൂര്‍ കേന്ദ്രമായി 1973ല്‍ സ്ഥാപിതമായ സഹ്റ ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷന്‍ കീഴില്‍ സ്ഥാപിക്കപ്പെട്ട സഹ്റ ലീഡര്‍ഷിപ്പ് സ്കൂള്‍ ഫോര്‍ ഗേള്‍സ് പഠനത്തില്‍ ഡിസൈന്‍ തിങ്കിങിനും പ്രാധാന്യം നല്കുന്നു. സങ്കീര്‍ണമോ അല്ലാത്തതോ ആയ പ്രശ്നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കാനുള്ള ഒരു രീതിയാണ് ഡിസൈന്‍ തിങ്കിങ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഫലപ്രദമായ ഡിസൈന്‍ തിങ്കിങിനു നിരന്തരമായ പരിശോധനയും ട്രെയിനിങ്ങും ആവശ്യമാണ്. ഇത്തരത്തില്‍ ഓരോ കാര്യങ്ങളിലും പ്രശ്നങ്ങള്‍ എങ്ങനെ എളുപ്പത്തില്‍ പരിഹരിക്കാം എന്നത് സഹ്റാ ലീഡര്‍ഷിപ്പ് സ്കൂള്‍ ഫോര്‍ ഗേള്‍സ് പഠിപ്പിക്കുന്നു.
പാഠപുസ്തകങ്ങളില്‍ ഉള്ളത് എന്തോ അത് കാണാപാഠം പഠിച്ച് തലയിലേക്ക് കയറിയാല്‍ എന്ത് സംഭവിക്കും? ദിവസങ്ങള്‍ക്കകം മറന്നു പോകില്ലേ? എന്നാല്‍ നിരന്തര പരിശോധനയിലൂടെയും ട്രെയിനിങിലൂടെയും ഒരു കാര്യം മനസ്സിലാക്കിയാല്‍ അത് ജീവിതകാലം മുഴുവനും ഓര്‍ത്തെടുക്കാന്‍ കഴിയുമെന്ന് നാം പലപ്പോഴും ചിന്തിക്കാറില്ല. അത്തരത്തിലുള്ള പഠനരീതിയാണ് സഹ്റ സ്കൂള്‍ ഫോര്‍ ഗേള്‍സ് മുന്നോട്ടുവയ്ക്കുന്നത്.
സഹ്റ ലീഡര്‍ഷിപ്പ് സ്കൂള്‍ ഫോര്‍ ഗേള്‍സ് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ഇസ്ലാമിക് സ്റ്റഡി പ്രോഗ്രാമായി അസോസിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് എന്നതും ഏറെ പ്രത്യേകത അര്‍ഹിക്കുന്ന കാര്യമാണ്. വിദ്യാര്‍ഥികളുടെ പഠനത്തിന് മികവു കൂട്ടാന്‍ ഇത് കൂടുതല്‍ ഉപകാരപ്രദമാകും. മതബോധമുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുക എന്ന ചരിത്രപരമായ ദൗത്യം കൂടിയാണ് സഹ്റ ലീഡര്‍ഷിപ്പ് സ്കൂള്‍ ഏറ്റെടുക്കുന്നു.
പത്രപ്പരസ്യങ്ങളിലെ നിറക്കൂട്ടുകള്ക്കപ്പുറം നമ്മുടെ മക്കള്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ അല്ലെങ്കില്‍ മേഖല ഏതുമാകട്ടെ, അവര്‍ നില്ക്കുന്ന പ്ലാറ്റ്ഫോമില്‍ നമ്മുടെ കുട്ടി ഏറ്റവും മികച്ചതും മറ്റുള്ളവരുടെ ക്യാപ്റ്റനും ആകണമെന്ന് ആഗ്രഹിക്കാത്ത ഏതു രക്ഷിതാവാണുള്ളത്? ഈ ആഗ്രഹങ്ങളുടെ പരിഹാരം കൂടിയാണ് സഹ്റ ലീഡര്‍ഷിപ്പ് സ്കൂള്‍ ഫോര്‍ ഗേള്‍സ്.
കുട്ടികളുടെ കഴിവുകള്‍ പുറത്തെടുത്ത് അവര്‍ക്ക് ദിശാബോധം നല്കി അവരെ അവരുടെ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഈ സ്ഥാപനം കേരളത്തിലെ വൈജ്ഞാനിക ഭൂപടത്തിലെ നാഴികക്കല്ലാകും. സംരംഭകത്വ കഴിവുകളും ഈ സ്ഥാപനം വിദ്യാര്‍ഥികളില്‍ വികസിപ്പിച്ചെടുക്കുന്നു.
പെണ്‍കുട്ടികള്‍ ജോലി നേടേണ്ടതിന്റെ പ്രാധാന്യവും ജോലി സാധ്യതകളുടെ വ്യക്തതയും മനസ്സിലാക്കാന്‍ നല്ലൊരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കേണ്ടതു അനിവാര്യമാണ്. ഒരു വിദ്യാര്‍ത്ഥിയുടെ എല്ലാ തലത്തിലുമുള്ള പൂര്ണപുരോഗതിയാണ് സഹ്റ സ്കൂള്‍ വഴി സാധ്യമാക്കുന്നത്.
കേരളത്തില്‍ നിന്ന് ആദ്യമായി മുസ്ലിം ലോകത്തിന് പരിശുദ്ധ ഖുര്‍ആനിന്റെ വ്യാഖ്യാന രചന നല്കി പ്രസിദ്ധനായ വിശ്വ പണ്ഡിതന് പാനൂര്‍ സയ്യിദ് ഇസ്മായില്‍ ശിഹാബുദ്ദീന് (പാനൂര്‍ തങ്ങള്‍) തങ്ങള്‍ സ്ഥാപിച്ച സഹ്റ ഗ്രൂപ്പിന്റെ നിലവിലെ MD യും അദ്ദേഹത്തിന്റെ മകനുമായ സയ്യിദ് മുഹമ്മദ് മഖ്ദൂം തങ്ങളാണ് ഈ ആശയത്തിന്റെ ശില്പി.
ഇത്തരമൊരു ആശയം ആശയം നടപ്പിലാക്കിയത്
വ്യവസായപ്രമുഖനും യു എ ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സീഷെല്‍ ഗ്രൂപ്പ് MD യും മത സാമൂഹിക രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യമായ കോഴിക്കോട് ജില്ലയിലെ നാദാപുരം വളയം സ്വദേശി അബ്ദുല്‍ ഖാദിര്‍ ഹാജിയാണ്. നിരവധി സ്ഥാപനങ്ങളുടെ സാരഥ്യം വഹിക്കുന്ന TTK അബ്ദുല്‍ ഖാദിര്‍ ഹാജി കേരളത്തിന് സമര്‍പ്പിക്കുന്ന ഏറ്റവും വലിയ വിപ്ലവകരമായ കലാലയമായി മാറും ഈ മികവിന്റെ കേന്ദ്രം.