യാത്രകള്‍ അനുഭവങ്ങളാക്കി തീര്‍ക്കുവാന്‍ അഗ്രോനെസ്റ്റ്
യാത്രകള്‍ അനുഭവങ്ങളാക്കി മാറ്റുന്നവരാണ് നല്ല യാത്രികര്‍. പുതിയ നാട്, ജീവിതരീതികള്‍, ജനങ്ങള്‍, ഭാഷകള്‍, തൊഴിലുകള്‍… ഇവയെല്ലാം അറിഞ്ഞ്, അനുഭവിച്ച് യാത്ര ചെയ്യുന്നവര്‍ വീണ്ടും വീണ്ടും യാത്രകളെ സ്നേഹിക്കും. അത്തരത്തില്‍ യാത്രാ സ്നേഹികള്‍ക്കായി ഫാം ടൂറിസം എന്ന ആശയവുമായി വയനാടിന്റെ മടിത്തട്ടില്‍ രൂപംകൊണ്ട സംരംഭമാണ് അഗ്രോനെസ്റ്റ്.
മാറുന്ന ടൂറിസം മേഖലയ്ക്ക് പുതിയ മാനങ്ങള്‍ നല്കുന്ന ‘അഗ്രോനെസ്റ്റ്’ എന്ന ആശയത്തിന് പിന്നില്‍ വിദേശികളും സ്വദേശികളുമായ ഒരു കൂട്ടം മലയാളികളാണ്. ടൂറിസവും, കൃഷിയും ഒരുപോലെ ഇഷ്ടപ്പെടുന്ന വ്യത്യസ്ത തൊഴില്‍ മേഖലയിലും, വ്യത്യസ്ത സ്ഥലങ്ങളിലും ജീവിക്കുന്നവര്‍ ഒരുമിക്കുകയും, കൂട്ടായ പ്രവര്‍ത്തനഫലമായി അഗ്രോനെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് രൂപം നല്‍കുകയും ചെയ്തു. അങ്ങനെ തങ്ങളുടെ ആശയങ്ങള്‍കൊണ്ട് ടൂറിസം മേഖലയ്ക്കും അതുവഴി യാത്രാപ്രേമികള്‍ക്കും പുതിയൊരു അനുഭവ ലോകം സമ്മാനിക്കുകയാണ് ഈ കൂട്ടായ്മ.
ജീവിതത്തില്‍ കേട്ടറിവ് മാത്രമുള്ള പലതിനെയും അടുത്തറിഞ്ഞ് അനുഭവിക്കാനും, അഗ്രോനെസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും ഇവിടെയെത്തുന്നവര്‍ക്ക് സാധിക്കുന്നു. നാട് കാണാന്‍ വരുന്നവര്‍ നാട്ടിലെ കാര്‍ഷിക രീതികളെക്കുറിച്ചും അവരുടെ തൊഴിലുകളും കണ്ട് മനസിലാക്കി, അതില്‍ പങ്കാളികളായി മണ്ണിനേയും, പ്രകൃതിയേയും അടുത്തറിഞ്ഞ് തങ്ങളുടെ യാത്രകളെ സ്വര്‍ഗീയ അനുഭവങ്ങളാക്കി മാറ്റുന്നു. അതാണ് അഗ്രോനെസ്റ്റ് എന്ന ആശയത്തിലൂടെ പ്രാവര്‍ത്തികമാകുന്നത്.
സാം പി ജോണ്‍ (എക്സിക്യൂട്ടീവ് ഡയറക്ടര്‍)
അതിഥികള്‍ക്കായി സ്റ്റേ റിസോര്‍ട്ടുകള്‍, ടെന്റ് താമസസൗകര്യങ്ങള്‍, ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ഗെയിംസ്, റെസ്റ്റോറന്റുകള്‍ എന്നിവയുണ്ട്. ഏക്കര്‍ക്കണക്കിന് പച്ചപ്പ് നിറഞ്ഞ ഫാം ഏരിയകള്ക്കിടയിലാണ് അഗ്രോനെസ്റ്റ് ഫാം സജ്ജീകരിച്ചിരിക്കുന്നത്. ആരോഗ്യകരമായ ജീവിതത്തിന് അനുയോജ്യമായ പ്രകൃതിദത്തമായ ഫാം സ്റ്റേ എക്സ്പീരിയന്‍സ് ഇവര്‍ വാഗ്ദാനം ചെയ്യുന്നു.
സിറിയക് റ്റി മേപ്പുറം (ഡയറക്ടര്‍)
ഇവിടെയത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പശു പരിപാലനം, നെല്‍വയലിലെ കൃഷി, സ്വന്തം ഭക്ഷണത്തിനായുള്ള പച്ചക്കറികളും പഴങ്ങളും ഫാമില്‍ നിന്നു സ്വയം ശേഖരിക്കല്‍, മൃഗങ്ങളുടെ തീറ്റ, മറ്റ് കന്നുകാലി ഫാം പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുള്ള വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ അവിടെ താമസിച്ചുകൊണ്ട് തന്നെ അനുഭവിച്ചറിയാന്‍ കഴിയുന്നു. മൃഗങ്ങളുടെ പരിപാലനവും കൃഷിയിടത്തിലെ അനുഭവങ്ങളുമെല്ലാം അതിഥികള്‍ക്ക് പുത്തന്‍ അനുഭവമാകുമെന്നതില്‍ സംശയമില്ല.
ഫിജാസ് അഹമ്മദ് (ഡയറക്ടര്‍)
200 വ്യത്യസ്ത ഫലങ്ങള്‍ ഉള്‍പ്പെടെ 1800 റോളം വിഭവങ്ങള്‍ ഇവിടെ കൃഷി ചെയ്യുന്നു. ആട്, കോഴി, താറാവ്, മീന്‍ എന്നിവയ്ക്കൊപ്പം വളരെ പുതിയ പച്ചക്കറികളും പഴങ്ങളും ഇവിടെ കാണാന്‍ കഴിയും. അഗ്രോനെസ്റ്റിന്റെ ഉത്പന്നങ്ങള്‍ ഫാം ക്രാഫ്റ്റ് എന്ന ബ്രാന്‍ഡിലാണ് പുറത്തേക്ക് കസ്റ്റമറിന് വിതരണം ചെയ്യുന്നത്.
ആര് രാജന് (ഡയറക്ടര്‍)
നിങ്ങള്‍ക്കും അഗ്രോനെസ്റ്റിന്റെ ഭാഗമാകാം.
അഗ്രോനെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എറണാകുളം സ്വദേശിയായ സാം പി ജോണ്‍ എന്ന വ്യക്തിയാണ്. ടൂറിസം മേഖലയില്‍ പതിനഞ്ച് വര്‍ഷത്തെ അനുഭവസമ്പത്തുള്ള വ്യക്തിയാണ് അദ്ദേഹം.
സിറിയക് റ്റി മേപ്പുറം, ഫിജാസ് അഹമ്മദ്, ആര് രാജന് എന്നിവരാണ് മറ്റ് ഡയറക്ടേഴ്സ്.
പത്ത് വര്‍ഷത്തിലധികമായി ടൂറിസം മേഖലയില്‍ ഹോം സ്റ്റേ, ഫാം എന്നിവ നടത്തുന്ന വ്യക്തിയാണ് സിറിയക് റ്റി മേപ്പുറം. ഫിജാസ് അഹമ്മദ് ഇന്ത്യയിലും വിദേശത്തുമായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. റിട്ട. ബാങ്ക് ഉദ്യാഗസ്ഥനാണ് ആര് രാജന്.
ഹരിതവനം ഫാം ഡെവലപ്പറായ ബെന്നി ജെയിംസ് അഗ്രോനെസ്റ്റ് ഫാം പദ്ധതിയുടെ കണ്‍സള്‍ട്ടന്റാണ്.
ഫാം ടൂറിസം എന്ന സ്വപ്ന സക്ഷാത്കാരത്തിനായി വയനാട്ടില്‍ മൂന്നേക്കര്‍ സ്ഥലം വാങ്ങുകയും സാമിന്റെ അതേ ആശയങ്ങളുമായി നടന്ന ഒരു കൂട്ടം മലയാളികള്‍ ഒപ്പം കൂടുകയും ചെയ്തതോടെ അഗ്രോനെസ്റ്റ് പ്രതീക്ഷിച്ചതിലും വളരെ വേഗം ജനങ്ങളിലേക്ക് എത്തി. അതുകൊണ്ട് തന്നെ ദിനംപ്രതി നിരവധി ആളുകള്‍ വയനാട്ടിലെത്തി അഗ്രോനെസ്റ്റിന്റെ ഭാഗമായി.
കൃഷിയും ടൂറിസവും ഇഷ്ടപ്പെടുന്ന നിക്ഷേപകര്‍ക്ക് അഗ്രോനെസ്റ്റിന്റെ ഭാഗമാകാനുള്ള അവസരവും ഇവര്‍ ഒരുക്കുന്നു. നിക്ഷേപകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഉയര്‍ന്ന മത്സര ലാഭവിഹിതം നല്‍കുക എന്നതാണ് അഗ്രോനെസ്റ്റിന്റെ ലക്ഷ്യം. അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിക്ഷേപങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് അഗ്രോനെസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യം. ഫാം നിക്ഷേപങ്ങളെയും പ്രോജക്ട് ബ്രൗഷറുകളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താത്പര്യമുള്ളവര്‍ +91 9810899968 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് ചെയ്യുകയോ വിളിക്കുകയോ ചെയ്യുക.