News Desk
ആദായനികുതി പിരിവില്‍ വന്‍ വര്‍ധനവ്; സാമ്പത്തിക ഉണര്‍വ്വിന്റെ ലക്ഷണമെന്ന് ബോര്‍ഡ്
മുംബൈ: ആദായ നികുതി പിരിവ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വളരെ ഉയര്‍ന്ന നിലയിലെത്തിയെന്നു കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു. കോവിഡിനു മുന്‍പുള്ള സാമ്പത്തികവര്‍ഷമായ 2019-20ലെ സമാന കാലയളവിലെ 4.48 ലക്ഷം കോടിയില്‍നിന്ന് 27% കൂടുതലാണ് ഇക്കുറി നേടിയത്. റീഫണ്ട് കഴിഞ്ഞുള്ള തുകയാണിത്. മുന്‍കൂര്‍ നികുതി, സ്രോതസ്സില്‍ നികുതി എന്നിങ്ങനെ മൊത്തം പ്രത്യക്ഷ നികുതിവരുമാനം 6.45 ലക്ഷം കോടി രൂപയാണ്.
ഏപ്രില്‍ 1- സെപ്റ്റംബര്‍ 22 കാലയളവില്‍ പ്രത്യക്ഷനികുതിവരുമാനം 5,70,568 കോടി രൂപയാണ്. മുന്‍കൊല്ലം ഇതേ കാലയളവിലേതിനെക്കാള്‍ (3.27 ലക്ഷം കോടി) 74.4% വര്‍ധനയുണ്ട്.
മുന്‍കൊല്ലം ഇതേ കാലയളവില്‍ 4.39 ലക്ഷം കോടിയും 2019-20 ഇതേ കാലയളവില്‍ 5.53 ലക്ഷം കോടിയുമായിരുന്നു. മുന്‍കൂര്‍ നികുതിയിലെ കുതിപ്പ് സാമ്പത്തിക ഉണര്‍വിന്റെ ലക്ഷണമാണെന്ന് ബോര്‍ഡ് വിലയിരുത്തി.