Success Story

പ്രകൃതിയെ സംരക്ഷിക്കുന്ന മുല്ലശ്ശേരി പേപ്പര്‍ ബാഗ്‌

മണ്ണിനും മനുഷ്യനും ഒരുപോലെ ഭീഷണിയാണ് പ്ലാസ്റ്റിക്ക് ബാഗുകള്‍. അതിനാല്‍ അവയെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തി പ്രകൃതിയെ സംരക്ഷിക്കാന്‍ നാം ഓരോരുത്തരും തയ്യാറാകുന്ന അവസ്ഥയില്‍ പേപ്പര്‍ ബാഗുകള്‍ എന്ന ആശയത്തിന് പ്രസക്തിയേറുകയാണ്. ഇത്തരത്തിലൊരു ആശയത്തിന് ഭരണകര്‍ത്താക്കള്‍ കൂടി പ്രോത്സാഹനം നല്‍കിയപ്പോള്‍ ഈ രംഗത്തേക്ക് നിരവധി ആളുകള്‍ എത്തിത്തുടങ്ങി. എന്നാല്‍ നിര്‍മാണത്തിന്റെ വ്യത്യസ്തതയില്‍ തിരുവനന്തപുരം നഗരത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന ഒരു പേപ്പര്‍ ബാഗ് സംരംഭമുണ്ട്; മുല്ലശ്ശേരി പേപ്പര്‍ ബാഗുകള്‍.

തിരുവനന്തപുരം മുരുക്കുംപുഴയില്‍ സ്ഥിതി ചെയ്യുന്ന മുല്ലശ്ശേരി എന്റര്‍പ്രൈസസ് എന്ന ഈ സംരംഭത്തിന് പിന്നിലുള്ളത് നഗരത്തിന് സുപരിചിതരായ മൂന്ന് യുവാക്കളാണ്; ഷഹാബ് ഇലിയാസ് ഇക്ബാല്‍, സഫര്‍ ഇക്ബാല്‍, അനൂപ് അശോക്. 2017 ല്‍ ആരംഭിച്ച സംരംഭത്തിന് ഇന്ന് നിരവധി
ഉപഭോക്താക്കളുണ്ട്.

കാലഘട്ടത്തിന്റെ ആവശ്യമറിഞ്ഞ് ട്രെന്‍ഡി ഡിസൈനുകളിലും, വിവിധ മോഡലുകളിലും, വലുപ്പത്തിലുമാണ് ഇവിടെ പേപ്പര്‍ ബാഗുകള്‍ നിര്‍മിക്കുന്നത്. പേപ്പര്‍ ബാഗ്, കാരി ബാഗ്, കണ്ടെയ്നര്‍ പേപ്പര്‍ ബാഗ് എന്നിങ്ങനെ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് നിര്‍മാണമേഖലയില്‍ മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകുന്നതാണ് മുല്ലശ്ശേരിയുടെ പ്രത്യേകത.

കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സഞ്ചരിച്ച് പേപ്പര്‍ ബാഗുകളുടെ നിര്‍മാണവും സാധ്യതയുമെല്ലാം എത്രത്തോളമുണ്ടെന്ന് പഠിച്ച് മനസിലാക്കിയാണ് ഇവര്‍ ‘മുല്ലശ്ശേരി’ക്ക് തുടക്കം കുറിച്ചത്. രാത്രികാലത്ത് പേപ്പര്‍ ബാഗ് ഉണ്ടാക്കി, പിറ്റേന്ന് കടകളില്‍ കയറിയിറങ്ങി വില്‍ക്കുകയായിരുന്നു ആദ്യ കാലങ്ങളിലെ വിപണനരീതി. പിന്നീട്, നഗരത്തിലെ സുപ്രീം ബേക്കേഴ്സും ആസാദ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ ബ്രഡ് ഫാക്ടറിയുമായും കൈകോര്‍ത്തതാണ് മുല്ലശ്ശേരി എന്റര്‍പ്രൈസസിന്റെ വളര്‍ച്ചയില്‍ വഴിത്തിരിവായത്.

മികച്ച ഗുണനിലവാരമുള്ള പേപ്പര്‍ ബാഗുകള്‍ മറ്റുള്ളവരേക്കാള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കളിലെത്തിക്കുന്നു എന്നതാണ് മുല്ലശ്ശേരി പേപ്പര്‍ ക്യാരി ബാഗുകളുടെ പ്രത്യേകത.
മാസത്തില്‍ 75000 ബാഗുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് വര്‍ഷത്തില്‍ ആറ് ലക്ഷം വില്‍പ്പനയിലേക്കെത്തിക്കാനും വിദേശ വിപണി ഉറപ്പിക്കാനുമുള്ള ശ്രമത്തിലാണ് മുല്ലശ്ശേരിയുടെ സാരഥികള്‍.

ഉപഭോക്താക്കളുടെ മനസറിഞ്ഞ് മികച്ച ഉത്പന്നം നല്‍കിയതോടെ തിരുവനന്തപുരത്തെ സുപ്രീം ബേക്കേഴ്സ്, ആസാദ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കൊച്ചി റീജിയണ്‍ മാക്‌സ്, ചെറുതും വലുതുമായ വസ്ത്രാലയങ്ങള്‍, ബുട്ടീക്കുകള്‍ എല്ലാം തന്നെ മുല്ലശേരിയുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി.
മുരുക്കുംപുഴയില്‍ നാല് തൊഴിലാളികളുമായി ആരംഭിച്ച പേപ്പര്‍ ബാഗ് യൂണിറ്റ് ഇന്ന് വളര്‍ന്നു പന്തലിച്ചു.

സ്വന്തം യൂണിറ്റില്‍ മാത്രമല്ല, പരിസര പ്രദേശങ്ങളിലെ വീടുകളിലും ഇവരുടെ ഉത്പന്നങ്ങളുടെ നിര്‍മാണം നടക്കുന്നു. പേപ്പര്‍ ബാഗ് നിര്‍മാണം പഠിപ്പിച്ച ശേഷമാണ് പ്രദേശവാസികളെ സ്ഥാപനത്തിന്റെ ഭാഗമാക്കിയത്. തക്കതായ പ്രതിഫലം നല്‍കി, അവരെ പേപ്പര്‍ നിര്‍മാണത്തില്‍ പങ്കാളികളാക്കാനും മുല്ലശ്ശേരി എന്റര്‍പ്രൈസസിന് കഴിയുന്നു. ഇത്തരത്തില്‍ വേറിട്ട ഉത്പാദന രീതി പിന്തുടരുന്ന സ്ഥാപനമെന്ന വിശേഷണവും മുല്ലശ്ശേരിക്ക് സ്വന്തം.

Mullasseri Paper Bags: 9946000155

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button