വസ്ത്രവില്പന രംഗത്ത് തരംഗമായി ‘ഡ്രസ് കോഡ് മെന്സ്വെയര് കളക്ഷന്‍സ്’
വസ്ത്രവില്പന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഡ്രസ് കോഡ് മെന്സ്വെയര് കളക്ഷന്‍സ്’. തന്റെ പുതുസംരംഭത്തിലൂടെ മുഹമ്മദ് റസല്‍ വളരെ പെട്ടന്നാണ് ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന മികച്ച വസ്ത്രങ്ങളുടെ കമനീയ ശേഖരം ഡ്രസ് കോഡില്‍ ഒരുക്കിയിരിക്കുന്നു.
പുരുഷന്മാര്ക്ക് മാത്രമായുള്ള ഈ വസ്ത്ര ശേഖരം പ്രായഭേദമന്യേ എല്ലാവരുടെയും പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. പുത്തന്‍ സ്റ്റൈലിലും ഗുണമേന്മയിലും ഒട്ടും വിട്ടു വീഴ്ച വരുത്താത്ത ‘ഡ്രസ് കോഡ് മെന്സ്വെയര് കളക്ഷന്‍സിന്റെ മൂന്ന് ഷോറൂമുകളാണ് കൊല്ലത്ത് പ്രവര്‍ത്തിക്കുന്നത്.
വസ്ത്രങ്ങള്‍ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നവരാണ് നാമെല്ലാവരും. ധരിക്കുന്ന വസ്ത്രത്തിന്റെ കംഫര്‍ട്ട്, അതിന്റെ ഗുണമേന്മ, നിറം, ഡിസൈന്‍ ഇവയെല്ലാം തൃപ്തിയായാല് മാത്രമാണ് നാം ഒരു വസ്ത്രം തിരഞ്ഞെടുക്കുക. ഒരാള്‍ക്ക് അവര്‍ ധരിക്കുന്ന വസ്ത്രം നല്കുന്ന ആത്മവിശ്വാസവും ചെറുതല്ല. അതിനാല്‍ ഒരു പ്രത്യേക ബ്രാന്‍ഡിന്റെ പ്രത്യേക തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവരും എറെയാണ്. ഇത്തരത്തില്‍ ഗുണമേന്മയും സംതൃപ്തിയും നല്കുന്ന അനവധി വസ്ത്ര ബ്രാന്‍ഡുകള്‍ നമ്മുടെയിടയില്‍ ഉണ്ട്. ഇത്തരത്തില്‍ എല്ലാവിധ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങളും ഡ്രസ് കോഡില്‍ ഒരുക്കിയിരിക്കുന്നു. ഓണ്‍ലൈന്‍ വസ്ത്രവ്യാപാരം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഒരു പുതു വസ്ത്ര സംരംഭവുമായി മുന്നോട്ട് പോകുന്നതും പിടിച്ചുനില്‍ക്കുന്നതും ഒട്ടും തന്നെ എളുപ്പമായിരുന്നില്ലെന്ന് മുഹമ്മദ് റസല്‍ പറയുന്നു.
ഡ്രസ് കോഡില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്. ഒരു ഷോറൂമില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഡിസ്കൗണ്ട് കൂപ്പണുകള്‍ ലഭിക്കുകയും മറ്റു ഷോറൂമില്‍ നിന്ന് വാങ്ങുമ്പോള്‍ അത് ഉപയോഗിക്കുകയും ചെയ്യാം.
സിംഗപ്പൂരില്‍ നിന്ന് എംബിഎ പഠനം പൂര്‍ത്തിയാക്കിയശേഷം സ്വന്തമായി ഒരു സംരംഭം എന്ന തന്റെ സ്വപ്നസാക്ഷാത്കാരം എന്ന നിലയിലാണ് റസല്‍, ഡ്രസ് കോഡ് മെന്സ്വെയര് കളക്ഷന്‍സ് ആരംഭിക്കുന്നത്.
കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പ്, മാമൂട്, കരുനാഗപ്പള്ളി എന്നീ സ്ഥലങ്ങളിലാണ് ഡ്രസ് കോഡിന്റെ ഷോറൂമുകള്‍ സ്ഥിതിചെയ്യുന്നത്. മികച്ച അഭിപ്രായങ്ങളും ജനപ്രീതിയും നേടി ഡ്രസ് കോഡ് വിജയകരമായി മുന്നോട്ട് പോകുന്നു.