ആഘോഷരാവുകള്‍ക്ക് നിറസാന്നിധ്യമായി എം കെ സി പ്രോ സൗണ്ട്സ്& ഇവന്റ്സ് പ്രൊഡക്ഷന്‍സ്
ആഘോഷരാവുകള്‍ക്ക് കൂടുതല്‍ മനോഹാരിത നല്‍കുന്നത് കൃത്യമായ ലൈറ്റ് സെറ്റിങും സൗണ്ട് സിസ്റ്റവുമാണ്. തുടക്കം മുതല്‍ ഒടുക്കം വരെ അതിഥികളെ മടുപ്പിക്കാത്ത രീതിയില്‍ അവ നല്കാന് കഴിയണം. മത്സരാധിഷ്ഠിത മേഖലയായതുകൊണ്ട് തന്നെ വ്യത്യസ്തത നിലനിര്‍ത്തണം. അത്തരത്തിലൊരു സംരംഭമാണ് പത്തനംതിട്ട തിരുവല്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എം കെ സി പ്രോ സൗണ്ട്സ് & ഇവന്റ്സ് പ്രൊഡക്ഷന്‍സ്.
പിതാവിന്റെ ബിസിനസ് സാമ്രാജ്യം തകര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ സഹായിച്ച ജസ്റ്റിന് കെ മോന്‍സി എന്ന യുവസംരംഭകനാണ് എം കെ സി യുടെ സാരഥി. പ്ലസ്ടു പഠനത്തിനുശേഷം എന്‍ജിനീയറിങ് പഠനമെന്ന ആഗ്രഹം ഉപേക്ഷിച്ച് പിതാവിന്റെ ബിസിനസ് ഏറ്റെടുത്ത് നടത്തുകയായിരുന്നു ജസ്റ്റിന്.
ആദ്യമൊക്കെ ചെറിയ വര്‍ക്കുകള്‍ ചെയ്തു. പിന്നെ പതിയെ പതിയെ ഈ മേഖലയെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തതോടെ വിജയത്തിലേക്കുള്ള യാത്ര ആരംഭിക്കുകയായിരുന്നു. ഇന്ന്, കേരളത്തിന്റെ പല ഭാഗങ്ങളായി വിവിധ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ എം കെ സി സൗണ്ട്സ്& ഇവന്റ്സിനു കഴിഞ്ഞു.
സ്റ്റേജ് ഡെക്കറേറ്ററുകള്, ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍, വിവാഹ അലങ്കാരങ്ങള്‍, ഓഡിയോ സിസ്റ്റം ഡീലര്‍മാര്‍, ഓര്‍ക്കസ്ട്ര ബാന്‍ഡുകള്‍, ബലൂണ്‍ ഡെക്കറേറ്ററുകള്, സൗണ്ട് സിസ്റ്റങ്ങള്‍, വിവാഹ ആസൂത്രകര്‍, ഫ്ളവര്‍ ഡെക്കറേറ്ററുകള്, മണ്ഡപ അലങ്കാരങ്ങള്‍, ലൈറ്റിംഗ് ഡെക്കറേറ്ററുകള്, ബാന്‍ഡുകള്‍, വിവാഹ ബാന്‍ഡുകള്‍, സംഗീതജ്ഞര്‍, ഇവന്റ് ഓര്‍ഗനൈസര്‍മാര്‍, പാര്‍ട്ടി സംഘാടകര്‍, ഡിജെക്ക് വേണ്ടി ഇവന്റ് ഓര്‍ഗനൈസര്‍മാര്‍, ആങ്കറിംഗ് സേവനങ്ങള്‍ എന്നിങ്ങനെ ഒരു ആഘോഷത്തിന് വേണ്ടതെല്ലാം ഒരു കുടക്കീഴില് എം കെ സി നല്‍കും.
പത്തനംതിട്ടയിലെ തിരുവല്ലയില്‍ സ്ഥിതി ചെയ്യുന്ന എം കെ സി പ്രോ സൗണ്ട്സ് & ഇവന്റ്സ് പ്രൊഡക്ഷന്‍സ് ഈ മേഖലയിലെ മികച്ച ഒരു സംരംഭമാണ്. പത്തനംതിട്ടയുടെ പ്രാദേശിക ഭാഗങ്ങളില്‍ നിന്നും മറ്റ് ജില്ലകളിലേക്കും തങ്ങളുടെ സേവനം നല്കി, ബിസിനസ് ചുവടുറപ്പിച്ചു. തങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും പോലെ പ്രധാനപ്പെട്ടതാണ് ഉപഭോക്തൃ സംതൃപ്തിയും എന്ന വിശ്വാസം, ഈ സ്ഥാപനത്തെ നിരവധി ഉപഭോക്താക്കളെ നേടാന്‍ സഹായിച്ചു. അങ്ങനെ, തിരുവല്ലയിലെ ങഗഇ പ്രോ സൗണ്ട്സ് ആന്‍ഡ് ഇവന്റ് പ്രൊഡക്ഷന്‍സ്, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നിരവധി സേവനങ്ങള്‍ നല്കുന്ന സംരംഭമായി മാറി.
തന്റെ ആശയങ്ങള്‍ക്കൊപ്പം നില്ക്കുന്ന നല്ലൊരു ടീം തന്നെയുണ്ട് എം കെ സിയുടെ സാരഥി ജസ്റ്റിനൊപ്പം. അതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയരഹസ്യവും. നിരവധി സ്റ്റേജ് ഷോകള്‍, ഫിലിം അവാര്‍ഡ് പ്രോഗ്രാമുകള്‍, മറ്റ് ഇവന്റുകള്‍ എന്നിവക്കെല്ലാം ചുക്കാന്‍ പിടിക്കാറുണ്ടായിരുന്ന എം കെ സി. പക്ഷേ, കോവിഡിന് ശേഷം അത്തരത്തില്‍ പ്രോഗ്രാമുകള്‍ ഇല്ലാതായി. അത് ബിസിനസിനെ ബാധിച്ചു. അതില്‍ നിന്നും കരകയറി വരുകയാണ് ജസ്റ്റിനും സംരംഭവും.
കോവിഡ് കാലത്ത് സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ, എം കെ സി പ്രോ സൗണ്ട്സ് & ഇവന്റ്സ് പുതിയ പാക്കേജുകള്‍ അവതരിപ്പിച്ചു. ഒരു വിവാഹവുമായി ബന്ധപ്പെട്ടുള്ള എല്ലാ പരിപാടികളും തുച്ഛമായ റേറ്റില്‍ നല്കി, ആഘോഷങ്ങള്‍ ഏറ്റവും മനോഹരമുള്ളതാക്കി. അത്തരത്തിലൊരു പുതിയ ആശയം അവതരിപ്പിച്ചത് കോവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ സഹായിച്ചു.
സാങ്കേതിക വിദ്യയുടെ ഏറ്റവും നൂതനമായ മാര്‍ഗങ്ങളാണ് സൗണ്ട്സ് & ഇവന്റ്സില്‍ ജസ്റ്റിന് ഉപയോഗിക്കുന്നത്. എപ്പോഴും അപ്ഡേറ്റായിരിക്കേണ്ട ലോകത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ ബിസിനസ് മേഖലയും കാലത്തിനനുസരിച്ച് മാറുകയും, സംരംഭത്തെ കുറിച്ച് പുതിയ അറിവുകള്‍ സ്വായത്തമാക്കുകയും ചെയ്യണമെന്ന് ജസ്റ്റിന് പറയുന്നു. അതാണ് ബിസിനസിനെ വിജയത്തിലേക്ക് നയിക്കുന്നതെന്നും ഈ യുവ സംരംഭകന് വിശ്വസിക്കുന്നു.
പത്താം ക്ലാസ്സ് കഴിഞ്ഞ് സൗണ്ട് എന്‍ജിനീയറിംഗും, പിന്നീട് പ്ലസ്ടുവും, ഡിഗ്രിയും ഈ തിരക്കുകള്‍ക്കിടയിലും ജസ്റ്റിന് നേടിയെടുത്തു. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് എന്ന സ്വപ്നം പാതിവഴിയില്‍ ഉപേഷിച്ച് പിതാവിന്റെ ബിസിനസ് ഏറ്റെടുത്ത് നടത്തുമ്പോള്‍ അതില്‍ നിന്ന് താന്‍ ഇപ്പോള്‍ അനുഭവിക്കുന്ന സംതൃപ്തി ചെറുതല്ലായെന്നും ജസ്റ്റിന് വിശ്വസിക്കുന്നു. അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്നതാണ് ജസ്റ്റിന്റെ കുടുംബം.
സോഷ്യല്‍ മീഡിയ വഴിയാണ് എംകെസിയുടെ സേവനങ്ങള്‍ ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നത്. അതോടൊപ്പം, ബന്ധങ്ങള്‍ വഴി, നിരവധി സ്ഥിരം ഉപഭോക്താക്കളുണ്ട് എം കെ സിക്ക്. ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ തിരക്കിലാണ് ജസ്റ്റിന് ഇപ്പോള്‍.
തിരുവല്ലയില്‍ കൂടാതെ, കൊച്ചിയിലും എം കെ സി പ്രോ സൗണ്ട്സ്& ഇവന്റ്സിന്റെ ബ്രാഞ്ച് ആരംഭിച്ച് പ്രവര്‍ത്തനം തുടങ്ങി.
ജസ്റ്റിന്റെ കഠിനാദ്ധ്വാനവും ചെറുപ്പം മുതല്‍ കണ്ടു വളര്‍ന്ന മേഖലയോടുള്ള ഇഷ്ടവുമാണ് ഈ സംരംഭത്തെ വിജയത്തിലെത്തിച്ചത്. ഇനിയും കൂടുതല്‍ ആഘോഷരാവുകള്‍ക്ക് വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും നിറസാന്നിധ്യമാകാന്‍ എം കെ സി പ്രോ സൗണ്ട്സ് & ഇവന്റസ് പ്രൊഡക്ഷന്‍സിനും ഈ യുവസംരംഭകനും കഴിയട്ടെ.
ജസ്റ്റിന് കെ മോന്‍സി : 9656455008