കഠിനാധ്വാനവും പാഷനും കൂടിച്ചേര്‍ന്ന് ദി ലാഷ് ബോട്ടിക്ക്
വസ്ത്രനിര്‍മാണമേഖല എല്ലായ്പ്പോഴും മത്സരാധിഷ്ഠിതവും അതേപോലെതന്നെ ജനപ്രിയമായതുമായ ഒരു ബിസിനസ് സംരംഭമാണ്. ദിനംപ്രതി നിരവധി ആളുകള്‍ ഈ രംഗത്തേക്ക് കടന്നുവരാറുണ്ടെങ്കിലും വ്യത്യസ്തതയിലും, പുതുമയിലും വിപണിയുടെ മാറ്റങ്ങള്‍ അടുത്തറിഞ്ഞ് നില്ക്കുന്ന സംരംഭകര്‍ മാത്രമാണ് ഈ മേഖലയില്‍ തിളങ്ങുക. അത്തരത്തിലൊരു സംരംഭകയാണ് തിരുവനന്തപുരം കണ്ണമൂലയിലെ ‘ദി ലാഷ് ബോട്ടിക്ക്’ എന്ന സ്ഥാപനം നടത്തുന്ന ഐശ്യര്യ കൃഷ്ണകാന്ത്.
പതിനേഴ് വയസ് മുതലുള്ള പെണ്‍കുട്ടികളുടെ വസ്ത്രങ്ങളുടെ വിപണനവും, ഡിസൈനിങുമെല്ലാം സ്വയം നിര്‍വഹിച്ച്, നഗരത്തില്‍ ഇതേ മേഖലയിലുള്ള വ്യാപാരശൃംഖലക്കൊപ്പം വളര്‍ന്നത് ഐശ്വര്യയുടെ കഠിനാധ്വാനവും ഈ മേഖലയോടുള്ള പാഷനുമാണ്. കൂടാതെ, ഭര്‍ത്താവ് കൃഷ്ണകാന്ത് നല്കുന്ന പ്രോത്സാഹനവും. എബ്രോയ്ഡറി, ഹാന്‍ഡ് വര്‍ക്ക് എന്നിവ കുറഞ്ഞ നിരക്കില്‍ ഡിസൈന്‍ ചെയ്തു നല്കുന്നുവെന്നത് ലാഷ് ബോട്ടിക്കിനെ വ്യത്യസ്തമാക്കുന്നു.
കോവിഡ് സമയത്ത് ബിസിനസിനെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ എല്ലാ സംരംഭകരും അവരുടേതായ രീതിയില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നു. അതുപോലെ, ദി ലാഷ് ബോട്ടിക്ക് ഗര്‍ഭിണികളായവര്‍ക്ക് വേണ്ടി പ്രസവസമയത്ത് ഉപകാരപ്രദമാകുന്ന പാക്കേജുകള്‍ എന്ന രീതിയില്‍ 1999 രൂപയുടെ ‘കിറ്റ്’ വിപണിയിലിറക്കി. ഇത് പ്രതീക്ഷിച്ചതിലും വേഗത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ചു. വളരെ വിജയകരമായി മാറിയ ഈ ആശയം കോവിഡ് സമയത്ത് ഒരുപാട് ആളുകള്‍ക്ക് ഗുണം ചെയ്തുവെന്ന് ലാഷ് ബോട്ടിക്ക് ഉടമ ഐശ്വര്യ പറയുന്നു.
വെസ്റ്റേണ്‍ കുര്‍ത്തീസ് ആണ് കൂടുതലായി ഡിസൈന്‍ ചെയ്യുന്നത്. ജോര്‍ജറ്റില്‍ ഹാന്‍ഡ് വര്‍ക്ക് ചെയ്യുന്ന വസ്ത്രങ്ങളും ലാഷ് ബോട്ടിക്കിന്റെ മാത്രം പ്രത്യേകതയാണ്. മറ്റൊന്ന്, മറ്റിടങ്ങളില്‍ ആറായിരം വരെ വില പറയുന്ന ജോര്‍ജറ്റില്‍ ഹാന്‍ഡ് വര്‍ക്കിന് ദി ലാഷ് രണ്ടായിരമോ മൂവായിരമോ മാത്രമാണ് ഈടാക്കുന്നത്. വിലക്കുറവിലും നീതി പുലര്‍ത്താറുണ്ട് ദി ലാഷ് ബോട്ടിക്ക്. തന്റെ സ്വപ്ന സാക്ഷാത്കാരം… അതില്‍നിന്ന് സാമ്പത്തികമായ നേട്ടത്തെക്കാള്‍ ഉപഭോക്താക്കളുടെ സംതൃപ്തിയ്ക്കാണ് ഐശ്വര്യ മുന്‍തൂക്കം നല്‍കുന്നത്.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് മാറിയതോടെ കോവിഡ് പ്രതിസന്ധി ലാഷ് ബോട്ടിക്കിനെ വലിയ രീതിയില്‍ ബാധിച്ചില്ല. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി വസ്ത്രങ്ങളുടെ നിര്‍മാണവും, അതിന്റെ ഡിസൈനിങുമെല്ലാം വിശദമായി നല്‍കുന്നുണ്ട്. അതുവഴി കൂടുതല്‍ ആളുകള്‍ ഓര്‍ഡറുകള്‍ നല്‍കുന്നുണ്ട്. പുതുതായി ന്യൂബോണ്‍ ബേബീസിനായി ഒരു ഷോപ്പ് കൂടി ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഐശ്വര്യ. ദി ലാഷ് ബോട്ടിക്കിലെത്തുന്ന വസ്ത്രപ്രേമികള്‍ക്ക് ‘ഒരു കുടക്കീഴില് അവര്‍ ആഗ്രഹിക്കുന്നത് നല്‍കുക’ എന്നാതാണ് ഐശ്വര്യയുടെ ലക്ഷ്യം.
ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല ലാഷ് ബോട്ടിക്കും, ഐശ്വര്യ എന്ന സംരംഭകയും. കുട്ടിക്കാലം മുതല്‍ മുതല്‍ വസ്ത്രനിര്‍മാണ മേഖലയോടുള്ള ഇഷ്ടം സുക്ഷിക്കുന്ന ആളായിരുന്നു ഐശ്വര്യ. വിവാഹശേഷമാണ് തന്റെ സ്വപ്നത്തിനൊപ്പം യാത്ര ചെയ്യാന്‍ തനിക്ക് കഴിഞ്ഞതെന്ന് ഈ യുവസംരംഭക ഓര്‍ക്കുന്നു.
ബിരുദധാരിയായ ഐശ്വര്യ വസ്ത്ര നിര്‍മാണമേഖലയിലേക്ക് കടന്നുവന്നതിന് എല്ലാ പ്രോത്സാഹനവും നല്കിയതും, നല്‍കുന്നതും ഭര്‍ത്താവും അതിഥി പ്രൈം ഹോംസ്റ്റേ സാരഥിയുമായ കൃഷ്ണകാന്ത് ആണ്. ദി ലാഷ് ബോട്ടിക്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഭര്‍ത്താവ് സഹായിക്കാറുണ്ട്. തന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ എറ്റവും വലിയ പിന്തുണയായി നില്ക്കുന്നതും കൃഷ്ണകാന്താണെന്ന് ഐശ്വര്യ പറയുന്നു.
കണ്ണമൂലയില്‍ 120 സ്ക്വയര്‍ഫീറ്റ് ഉള്ള ഷോപ്പാണ് ലാഷ് ബോട്ടിക്ക് പ്രവര്‍ത്തിക്കുന്നത്.
കസ്റ്റമേഴ്സിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ഡിസൈനിങിലും, മാറുന്ന ട്രെന്‍ഡിനനുസരിച്ചും വസ്ത്രങ്ങള്‍ രൂപകല്പന ചെയ്തു കൊടുക്കാറുണ്ട് ദി ലാഷ്. വസ്ത്രനിര്‍മാണത്തിനുള്ള മെറ്റീരിയല്‍സ് സൂറത്ത്, ബോംബെ എന്നിവിടങ്ങളില്‍നിന്നുമാണ് ശേഖരിക്കുന്നത്. കോവിഡ് സമയത്ത് റോ മെറ്റീരിയല്‍സിന്റെ കളക്ഷന്‍സ് ഓണ്‍ലൈനിലേക്ക് മാറ്റി. തന്റെ ആശയങ്ങള്‍ക്കൊപ്പം നില്ക്കുന്ന, അതുമല്ലെങ്കില്‍ ഒരു പടി മുന്നില്‍ നില്ക്കുന്ന തൊഴിലാളികളാണ് തനിക്കൊപ്പമുള്ളതെന്ന് ഐശ്വര്യ പറയുന്നു.
റെഡിമെയ്ഡ് വസ്ത്രങ്ങള്‍, വുമണ്‍ വെഡ്ഡിങ് ഗൗണ്‍, എത്നിക്ക് വെയര്‍, വുമണ്‍ കുര്‍ത്തീസ്, വുമണ്‍ അണ്ടര്‍ ഗാര്‍മെന്റസ് സെക്ഷന്സ ്, ലെഹങ്ക ചോളി ഡിസൈനിങ് എന്നിങ്ങനെ സ്ത്രീകളുടെ പ്രിയ വസ്ത്രങ്ങളുടെ വലിയൊരു ശേഖരം ലാഷ് ബോട്ടിക്കില്‍ കാണാന്‍ കഴിയും. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചും ഡിസൈനിങ് നടത്താറുണ്ട് ഐശ്വര്യ. 2019ല്‍ സ്ഥാപിതമായ ലാഷ് എന്നും വ്യത്യസ്തതയിലും പുതുമയിലും, വസ്ത്രങ്ങളുടെ ഗുണമേന്മയിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല. അതുതന്നെയാണ് ദി ലാഷ് ബോട്ടിക്കിന്റെ വിജയരഹസ്യവും
The Lash Boutique
Opp: csi church,
Kumarapuram-Kannamoola road
Medical college.p.o.
Trivandrum, Kerala- 695011
Mob: 94004 02624, 90613 12624