കോവിഡിനെ അതിജീവിച്ച് ഇന്ത്യന്‍ സമ്പദ്ഘടന മുന്നോട്ട്; 2021- 2022 കാലയളവില്‍ 20.1 % വളര്‍ച്ച രേഖപ്പെടുത്തി
ന്യൂല്‍ഹി: കോവിഡ് മഹാമാരിക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ഉയര്‍ന്ന് തന്നെ. 2021-2022 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി 20.1% വളര്‍ച്ച് രേഖപ്പെടുത്തി. വരും കാലങ്ങളില്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ മുന്നേറ്റത്തിന്റെതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു.
കാര്‍ഷിക രംഗത്തെ വളര്‍ച്ചയാണ് എടുത്ത് പറയേണ്ടത്. വ്യവസായ വളര്‍ച്ച 9.4% ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെന്‍സെക്സിലും വന്‍ കുതിപ്പ് തുടരുകയാണ്. സെന്‍സെക്സ് 57552ലും നിഫ്റ്റി 17132 ലും എത്തി നില്‍ക്കുകയാണ്. നിര്‍മാണ മേഖലയില്‍ 68.3 ശതമാനം വളര്‍ച്ചയുണ്ടായി. സര്‍വീസ് സെക്ടറില്‍ 3.7 ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തി.
2021-2022 സാമ്പത്തിക വര്‍ഷത്തില്‍ 9 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകുമെന്നാണ് വിവിധ ഏജന്‍സികളുടെ അനുമാനം. അതിനെ സാധൂകരിക്കുന്നതാണ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ആഭ്യന്തര മൊത്ത ഉത്പാദനത്തിലുണ്ടായ വളര്‍ച്ച സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ രൂപ കൂടുതല്‍ കരുത്ത് ആര്‍ജിക്കുന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ കരുതല്‍ ധനം 621 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നു.തൊഴില്‍ ലഭ്യത കോവിഡിന് മുന്‍പുള്ള സ്ഥിതിയിലായി. പ്രതികൂല സാഹര്യത്തിലും വിലക്കയറ്റം പിടിച്ചു നിര്‍ത്താനായതാണ് ഏറ്റവും വലിയ നേട്ടം.
റീട്ടെല്‍ ഇന്‍ഫ്‌ലേഷന്‍ 5.59% മാത്രമാണ്. കൊറോണയുടെ രണ്ടാം തരംഗത്തിനിടയിലും രാജ്യത്തിന് സാമ്പത്തികമായി മുന്നേറാന്‍ കഴിഞ്ഞുവെന്നത് എടുത്തു പറയേണ്ട നേട്ടമാണ്. കഴിഞ്ഞ സാമ്പത്തികപാദത്തില്‍ ജിഡിപി 26.95 ലക്ഷം കോടി ആയിരുന്നുവെങ്കില്‍ 2021-2022 വര്‍ഷത്തിലെ ആദ്യപാദത്തില്‍ 32.38 ലക്ഷം കോടിയായി ഉയര്‍ന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ഉല്‍പാദനവും ഉപഭോക്തൃ ചെലവില്‍ വന്ന ഉണര്‍വ്വും ആണ് കൊറേണയുടെ രണ്ടാം തരംഗത്തിനിടയിലും വളര്‍ച്ചയ്ക്ക് കാരണമായത്.