ആത്മവിശ്വാസത്തിന്റെ വിജയം
ജീവിതത്തില്‍ സ്വപ്‌നം കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ പലപ്പോഴും സംഭവിക്കുന്നതോ, സ്വപ്‌നങ്ങള്‍ ജീവിത സാഹചര്യങ്ങള്‍ക്ക് മുന്നില്‍ വഴിമാറുന്നതായിട്ടാണ്. നമുക്കുചുറ്റും ഒന്നു കാതോര്‍ത്താല്‍ കേള്‍ക്കാവുന്ന വാചകങ്ങളും ‘എന്റെ സ്വപ്‌നം ഇതായിരുന്നു’, ‘ഇങ്ങനെ ആകണമെന്നായിരുന്നു…ഈ നിലയില്‍ എത്തണമെന്നായിരുന്നു’ ഇങ്ങനെയൊക്കെയാണ്.
എന്നാല്‍ ഒരു കാര്യം നമ്മള്‍ ഓര്‍ക്കണം, ”ഉറങ്ങുമ്പോള്‍ കാണുന്നതല്ല ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്‌ന”മെന്ന നമ്മുടെ പ്രിയപ്പെട്ട മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ വാക്കുകള്‍…. അതിനെ സാര്‍ത്ഥകമാക്കും വിധം, പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തു, സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ വനിതാരത്‌നമാണ് അണിമംഗലം സ്വര്‍ണ എന്ന കണ്ണൂര്‍ സ്വദേശിനി. കുടുംബിനി എന്ന നിലയില്‍ നിന്നു ‘സെയില്‍സ് ട്രെയിനര്‍’ എന്ന നിലയിലേക്കുള്ള പടികള്‍ പൂര്‍ണ സമര്‍പ്പണത്തോടെ സ്വര്‍ണ കീഴടക്കിയത്.
കുടുംബജീവിതത്തെയും തന്റെ ആഗ്രഹങ്ങളെയും ഒരേ ത്രാസ്സില്‍ ഒരുപോലെ കൊണ്ടുപോവുക എന്നത് അത്ര എളുപ്പമായിരുന്നില്ലെങ്കിലും തോറ്റു പിന്മാറാന്‍ സ്വര്‍ണ തയ്യാറായിരുന്നില്ല. പഴിചാരലുകള്‍ക്ക് സമയം കളയാതെ തന്റെ പാഷന്‍ ആയ ട്രെയിനിങ് മേഖല തന്നെ കരിയറാക്കി മാറ്റാന്‍ സ്വര്‍ണ തീരുമാനിച്ചു. ഒന്നും നഷ്ടപ്പെടുത്താതെത്തന്നെ തന്റെ സ്വപ്നവും നേടണമെന്ന ആഗ്രഹമായിരുന്നു The High Life Mot’ എന്ന സ്ഥാപനത്തിന്റെ പിറവിക്കു കാരണമായത്. ജീവിതത്തില്‍ തനിക്ക് കിട്ടിയ അവസരങ്ങളെ കൃത്യമായി വിനിയോഗിക്കാന്‍ കഴിഞ്ഞതാണ് അവരുടെ വിജയങ്ങള്‍ക്ക് കാരണമായത്.
പലവിധ ട്രെയിനിങ് മേഖലകളും വളരെ തന്മയത്വത്തോടെ കൈകാര്യംചെയ്ത സ്വര്‍ണ ട്രെയിനിങ് മേഖലയ്ക്ക് മാത്രമല്ല, സംരംഭക ലോകത്തിനും ഒരു മുതല്‍ക്കൂട്ടായി മാറി. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങില്‍ വിപണി കീഴടക്കാന്‍ ‘ടിപ്‌സു’കളുമായി എത്തിയ ഈ യുവത്വത്തിന്റെ വാക്കുകള്‍ക്ക് സംരംഭക ലോകത്ത് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
തന്റെ കരിയറില്‍ ഒട്ടേറെ നേട്ടങ്ങള്‍ സമ്പാദിക്കുമ്പോഴും തനിക്കു ചുറ്റുമുള്ളവരെയും കൈപിടിച്ചുയര്‍ത്താന്‍ അവര്‍ മറന്നില്ല. അതിന്റ ഭാഗമായി ‘മാതൃക’ എന്ന കൂട്ടായ്മ രൂപീകരിക്കുകയും അതിലൂടെ സ്വപ്നങ്ങളെ മറന്ന് ജീവിതത്തോട് പോരാടുന്ന നിരവധി വനിതകളെയും എവിടെയോ നഷ്ടപ്പെട്ടു പോയ അവരുടെ ആഗ്രഹങ്ങളെയും പൊടിതട്ടിയെടുത്ത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സ്വര്‍ണ്ണയ്ക്കു സാധിച്ചു.
ഈ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍, 21 ഡേയ്‌സ് ചലഞ്ച് എന്നൊരു ഫ്രീ ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചിരുന്നു. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയില്‍, പഠനവും ജീവിതവുമൊക്കെ ഡിജിറ്റല്‍ ആയപ്പോള്‍ ഇത് എത്തിപ്പിടിക്കാന്‍ കഴിയാത്ത സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. സാമ്പത്തികമായും മാനസികമായും തളര്‍ന്ന അത്തരക്കാര്‍ക്ക്, നഷ്ടപ്പെട്ട പ്രതീക്ഷ തിരികെ നല്‍കാന്‍ പ്രതിസന്ധികളില്‍ നിന്നും പൊരുതി ജീവിതവിജയം നേടിയ വ്യക്തികളുടെ അനുഭവങ്ങള്‍ ഇവര്‍ക്ക് പകര്‍ന്നു നല്‍കുക…. അതിനൊരു വേദിയൊരുക്കുകയാണ് ’21 ഡേയ്‌സ് ചാലഞ്ചി’ലൂടെ സ്വര്‍ണ നേടിയെടുത്തത്.
സൗജന്യമായി ആര്‍ക്കു വേണമെങ്കിലും പങ്കെടുക്കാവുന്ന രീതിയില്‍, പ്രശസ്തരായ വ്യക്തികളെ പങ്കെടുപ്പിച്ചു ഒരു പ്രോഗ്രാം വിജയകരമായി നടത്തുക എന്നത് ഒട്ടും എളുപ്പമുള്ളതായിരുന്നില്ല. സ്വന്തം ഇച്ഛാശക്തിയില്‍ ഒറ്റയ്ക്കാണ് പ്രയാണം ആരംഭിച്ചതെങ്കിലും പിന്നീട് ‘ടീം മാതൃക’ എന്ന കൂട്ടായ്മ രൂപീകരിച്ച് തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. പ്രതിസന്ധികളെ തരണം ചെയ്തു ജീവിതത്തോടു പൊരുതി വിജയിച്ചു ഇന്ന് സമൂഹ മധ്യത്തില്‍ ഉയര്‍ന്ന പദവിയില്‍ നില്‍ക്കുന്ന വ്യത്യസ്ഥ മേഖലയിലുള്ള നിരവധി പേര്‍ സ്വര്‍ണയുടെ ഈ ഉദ്യമത്തിന് പിന്തുണ നല്‍കി.
എ ബി സി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മദനി, ഓഷ്യാനോ എക്‌സ്‌പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ മുരളി കുന്നുംപുറത്ത്, റിയാദ് വില്ലാസ് സ്ഥാപകന്‍ എന്‍ കെ സൂരജ്, നടനും സംവിധായകനുമായ സന്തോഷ് കീഴാറ്റൂര്‍, ഇടം മ്യൂസിക് കഫേ പാര്‍ട്ട്ണര്‍ ഡോ. സിജീഷ്, എസ് എന്‍ ഡി എസ് നാഷണല്‍ പ്രസിഡന്റ് ഷൈജ കൊടുവള്ളി, സ്‌പോര്‍ട്‌സ് പ്രൊമോട്ടറും SMRI ഫൗണ്ടര്‍ ചെയര്‍മാന്‍ സിജിന്‍ ബി ടി, പ്രശസ്ത സിനിമാതാരം നിഖില വിമല്‍, പ്ലേ ബാക്ക് സിംഗര്‍ വൈക്കം വിജയലക്ഷ്മി, സമോറിയ മാനേജിങ് ഡയറക്ടര്‍ ഷാജി മന്‍ഹാര്‍, മിമിക്രി ആര്‍ട്ടിസ്റ്റ് പ്രശാന്ത് കാഞ്ഞിരമറ്റം, പ്ലേബാക്ക് സിംഗര്‍ നസീര്‍ മിന്നലെ, എവിയേഷന്‍ എക്‌സ്‌പേര്‍ട്ട് & ഹൈക്കര്‍ ജോളി ചെറിയാന്‍, ഡോക്ടര്‍ നസീറ (ആസ്റ്റര്‍ നിംസ്), പ്ലേബാക്ക് സിംഗര്‍ അരുണ്‍ ആലാട്ട്, ഫിലിംമേക്കറും മൈന്‍ഡ് പവര്‍ ട്രെയിനര്‍ ഷൈജു ഗോവിന്ദ്, D Anuram (Sr.RDM-BLH Co-operative Society) എന്നിവര്‍ സ്വര്‍ണയുടെ ഈ പ്രോഗ്രാമില്‍ അതിഥികളായി എത്തി.
‘എല്ലാ പൂട്ടും ഒരിക്കല്‍ തുറക്കും, അതുപോലെ എല്ലാ പ്രതിസന്ധിയ്ക്കും പരിഹാരവും’. നാം അത് നമ്മുടെ പ്രയത്‌നം കൊണ്ട് കണ്ടെത്തണം എന്ന് മാത്രം. അനുഭവങ്ങളെക്കാള്‍ വലിയ മോട്ടിവേഷന്‍ വേറെയില്ലെന്ന് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ സ്വര്‍ണ പറയുന്നു.
ഏതു പ്രതിസന്ധി ഘട്ടത്തിലും എന്തു ജീവിത സാഹചര്യത്തിലും ആഗ്രഹങ്ങളെ കുഴിച്ചുമൂടാതെ, പ്രതിസന്ധികള്‍ മറികടന്നു, പുതുതായി കാണുന്ന ഓരോ കാര്യത്തെയും തേടിപ്പിടിച്ച് മനസ്സിലാക്കാനും അത് സ്വായത്തമാക്കി പ്രാവര്‍ത്തികമാക്കാനുമുള്ള മനോഭാവമാണ് സ്വര്‍ണയുടെ വിജയത്തിന്റെ രഹസ്യം. മാതൃകാ കൂട്ടായ്മയിലേക്ക് വരുന്ന ഓരോരുത്തര്‍ക്കും ഇത്തരത്തിലൊരു മനോഭാവം ഉണ്ടാക്കിയെടുക്കുവാനാണ് സ്വര്‍ണ ശ്രമിക്കുന്നത്. അവിടെനിന്നും അവര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഗുണപാഠം സ്വര്‍ണ എന്ന ലൈഫ് സ്മാര്‍ട്ട് ട്രെയിനറുടെ ജീവിതം തന്നെയാണ്.
THE HIGH LIFE MOT
PH: 96338 21107, 94959 43009