Entreprenuership

സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് കഴിയില്ല; പൊള്ളയായ വാഗ്ദാനങ്ങളില്ലാതെ നാച്ചുറല്‍ കോസ്‌മെറ്റിക് രംഗത്ത് ചുവടുറപ്പിച്ച് അനു കണ്ണനുണ്ണി

‘കണ്ണിനു സൗന്ദര്യമുണ്ടെങ്കില്‍ കാണുന്നതെല്ലാം സുന്ദര’മെന്ന് ഒരു കവി എഴുതിയതുപോലെ, പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കും അതിന്റേതായ സൗന്ദര്യമുണ്ട്. ഈ പ്രപഞ്ചത്തിലെ എല്ലാ ഗുണങ്ങളും കഴിവുകളും ചാലിച്ചെഴുതിയ ഒരു മനോഹര ശില്പമാണ് മനുഷ്യന്‍. ഓരോ മനുഷ്യജീവനും അവന്റേതായ സൗന്ദര്യവും കഴിവുകളോടും കൂടിയാണ് ഈ ഭൂമിയില്‍ ജനിച്ചു വീഴുന്നത്.

എന്നാല്‍, പലപ്പോഴും നമ്മള്‍ നമ്മുടെ ബാഹ്യസൗന്ദര്യത്തെയും എങ്ങനെയെല്ലാം അത് വര്‍ദ്ധിപ്പിക്കാമെന്നും ആലോചിച്ചു വ്യാകുലപ്പെടാറുണ്ട്. എന്നാല്‍, അത്തരം ആശങ്കങ്ങള്‍ക്ക് അര്‍ത്ഥമില്ലെന്നും ഒരാളുടെ പ്രകൃതിദത്തമായ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് കഴിയില്ലെന്നുമാണ് നാച്ചുറല്‍ കോസ്‌മെറ്റിക് രംഗത്തെ ശ്രദ്ധേയയായ വനിതാ സംരംഭകയുടെ വാക്കുകള്‍.

ചുരുങ്ങിയ നാളുകള്‍ കൊണ്ട് നാച്ചുറല്‍ കോസ്‌മെറ്റിക് രംഗത്തെ ശക്തമായ സാന്നിധ്യമായ മാറിയ അനൂസ് ഹെര്‍ബ്‌സിന്റെ സി.ഇ.ഒ അനു കണ്ണനുണ്ണിയുടെ വാക്കുകളാണ് ഇത്. ഒരു ക്രീം പുരട്ടിയതുകൊണ്ട് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്നും ചര്‍മത്തിന്റെ നിറമോ മുടിയുടെ നീളമോ ഒരിക്കലും സൗന്ദര്യത്തിന്റെ അളവുകോലല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഒറ്റമുറി കെട്ടിടത്തില്‍ ആരംഭിച്ച്, 1400 ചതുരശ്ര അടിയുള്ള കെട്ടിടത്തിലേക്കും പതിനാറോളം ഉത്പന്നങ്ങളിലും മുപ്പതിനായിരത്തോളം ഉപഭോക്താക്കളിലുമെത്തി നില്ക്കുന്ന ‘അനൂസ് ഹെര്‍ബ്‌സി’ന്റെ വിജയവഴികളിലൂടെ ഒരു യാത്ര…

‘അനൂസ് ഹെര്‍ബ്‌സി’ന്റെ തുടക്കം
2018 ല്‍ ചേര്‍ത്തല വളവനാട്ട് ഒറ്റമുറി കെട്ടിടത്തില്‍ ‘അനൂസ് ഹെര്‍ബ്‌സ് മാജിക് ബ്യൂട്ടി പ്രോഡക്ട്സി’ന്റെ തുടക്കം. സൗന്ദര്യത്തെ നഷ്ടപ്പെടാതെ സംരക്ഷിക്കുന്ന ആയൂര്‍വേദ സൗന്ദര്യ വര്‍ധക കൂട്ടുകളായിരുന്നു അനുവിന്റെ മൂലധനം. ആന്റി പിഗ്മെന്റേഷന്‍ പായ്ക്കിലൂടെയായിരുന്നു ആദ്യം അനൂസ് ഹെര്‍ബ്‌സ് ഉപഭോക്താക്കളിലേക്ക് എത്തിയത്.

വിദ്യാസമ്പന്നരെന്ന് നാം ഊറ്റം കൊള്ളുമ്പോഴും കെമിക്കലുകള്‍ അടങ്ങിയ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നാം യഥേഷ്ടം വാങ്ങി ഉപയോഗിക്കുന്നു. ഇത്തരം മാര്‍ഗങ്ങള്‍ വളരെയധികം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് ശാശ്വതമായ സൗന്ദര്യ സംരക്ഷണത്തിന് ശരിയായ മാര്‍ഗം. ആ ചിന്തയാണ് നാച്ചുറല്‍ കോസ്‌മെറ്റിക്‌സ് എന്ന ആശയത്തിലേക്ക് അനുവിനെ എത്തിച്ചത്.

പ്രസവശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ അനുവിലുണ്ടാക്കിയ ചിന്തകള്‍… അതില്‍ നിന്ന് രൂപം കൊണ്ട ഉത്പന്നങ്ങളാണ് അനൂസ് ഹെര്‍ബ്‌സ് മാജിക് ബ്യൂട്ടി പ്രോഡക്ട്‌സിനെ ഇന്ന് നിരവധി ആളുകളുടെ സൗന്ദര്യ സംരക്ഷണത്തിന്റെ അവസാന വാക്കായി മാറ്റിയത്. മൂന്ന് വര്‍ഷം കൊണ്ട് മുപ്പതിനായിരത്തോളം ഉപഭോക്താക്കളെ നേടിയെടുക്കാന്‍ കഴിഞ്ഞത് ഉത്പന്നങ്ങളിലൂടെ അനൂസ് ഹെര്‍ബ്‌സ് നല്കുന്ന ‘മാജിക്കി’ന്റെ പ്രതിഫലനം തന്നെയാണ് എന്നതില്‍ സംശയമില്ല.

പ്രിസര്‍വേറ്റീവ്‌സ് ചേര്‍ക്കാത്ത ഉത്പന്നങ്ങള്‍

ഇന്ന് പതിനാറോളം പ്രകൃതി ദത്ത സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളാണ് അനൂസ് ഹെര്‍ബ്‌സ് നിര്‍മിച്ച് വിപണിയിലെത്തിക്കുന്നത്. ആയൂര്‍വേദവും മോഡേണ്‍ കോസ്‌മെറ്റോളജിയും സംയോജിപ്പിച്ചാണ് അനൂസ് ഹെര്‍ബസിന്റെ ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നത്. കൃത്രിമ നിറങ്ങളോ പെര്‍ഫ്യൂമുകളോ ചേര്‍ക്കാതെ പ്രകൃതി ദത്തമായ പൂക്കളും പഴങ്ങളും ഔഷധ ചെടികളുമാണ് അനൂസ് ഹെര്‍ബ്‌സിന്റെ പ്രധാന ചേരുവകള്‍.

ആന്റി പിഗ്മെന്റേഷന്‍ ഫേസ് പായ്ക്ക്, ആന്റി ഏജിങ് മാസ്‌ക്, റെഡ് ഒനിയന്‍ ഷാംപൂ, ലിപ് ബാം, കുപ്പൈമേനി സോപ്പ്, ബേബി ബാത്തിങ് പൗഡര്‍, കിഡ്‌സ് ഹെയര്‍ വാഷിങ് പൗഡര്‍, ഹെയര്‍ വോളമനൈസിങ് പായ്ക്ക്, കാരറ്റ് ബോഡി ലോഷന്‍, ഹാന്‍ഡ് ആന്‍ഡ് ഫൂട്ട് സ്‌ക്രബ്, ഗ്രീന്‍ ടീ ക്രാക്ക് ക്രീം തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഉത്പന്നങ്ങളാണ് അനൂസ് ഹെര്‍ബസിന്റെ പേരില്‍ വിപണിയിലുള്ളത്.

താരന്‍ നിമിത്തമുണ്ടാകുന്ന മുടി കൊഴിച്ചില്‍, പൊട്ടിപോകല്‍, മുടിയുടെ ആരോഗ്യം നശിക്കുക എന്നീ പ്രശ്‌നങ്ങള്‍ക്ക് അനൂസ് ഹെര്‍ബ്‌സിന്റെ ഹെയര്‍ പായ്ക്ക്, ഷാംപു എന്നിവ അങ്ങേയറ്റം ഫലപ്രദമാണ്. സൗന്ദര്യ പ്രശ്‌നങ്ങളുടെ പരിഹാരം തേടി വിളിക്കുന്നവരോട് കൂടുതല്‍ അന്വേഷണം നടത്തി, ഓരോരുത്തരോടും കൃത്യമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞാണ് അവര്‍ക്കാവശ്യമായ ഉത്പന്നങ്ങള്‍ നിര്‍ദേശിക്കുന്നത്.

ഉത്പന്നങ്ങളുടെ ‘ഷെല്‍ഫ് ലൈഫ്’ കൂട്ടാനായി ഉപയോഗിക്കുന്ന പ്രിസര്‍വേറ്റീവ്‌സാണ് നാച്ചുറല്‍ പ്രോഡക്ട്‌സിനെപ്പോലും വിഷമയമാക്കുന്നത്. അവിടെയാണ് അനൂസ് ഹെര്‍ബ്സ് വ്യത്യസ്തമാകുന്നത്. പ്രിസര്‍വേറ്റീവ്സ് ഒന്നും ചേര്‍ക്കാത്തതുകൊണ്ടു തന്നെ ഒരു വര്‍ഷത്തില്‍ താഴെയാണ് അനൂസ് ഹെര്‍ബ്‌സിന്റെ ഉത്പന്നങ്ങളുടെ കാലാവധി. ഷെല്‍ഫ് ലൈഫ് കുറഞ്ഞാലും ഉപയോഗിക്കുന്ന പ്രോഡക്ടില്‍ നിന്നും പോസിറ്റീവ് അല്ലാത്ത ഒരു അഭിപ്രായം അനൂസ് ഹെര്‍ബ്‌സ് ആഗ്രഹിക്കുന്നില്ല. അതാണ് അനു ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഉറപ്പ്.

സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റിന് ലക്ഷങ്ങള്‍ മുടക്കുന്നവര്‍ ഇന്ന് നമ്മുടെയിടയിലുണ്ട്. എന്നാല്‍ സാഹചര്യങ്ങളാല്‍ അതൊന്നും ചെയ്യാന്‍ കഴിയാത്ത, സൗന്ദര്യം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗത്തെയാണ് അനൂസ് ഹെര്‍ബ്‌സ് വളര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഉല്പന്നങ്ങള്‍ക്ക് സാധാരണക്കാരന് കൂടി താങ്ങാന്‍ കഴിയുന്ന വിലയാണ് ഈടാക്കുന്നത്.

ഓണ്‍ലൈനിലൂടെയാണ് ഉത്പന്നങ്ങളുടെ വിപണനം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ വഴിയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്. മാസത്തില്‍ 10 മുതല്‍ 15 വരെയും 25 മുതല്‍ 30 വരെയുമാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നത്. 10 ദിവസങ്ങള്‍ക്കുള്ളില്‍ ഉത്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കും. ഏറ്റവും കുറഞ്ഞ ഡെലിവറി ചാര്‍ജാണ് ഈടാക്കുന്നത്.

വിശ്വസ്ഥതയുടെ പര്യായമായി
അനൂസ് ഹെര്‍ബ്‌സ്
വാമൊഴി പരസ്യത്തിലൂടെയാണ് അനൂസ് ഹെര്‍ബ്‌സ് വളര്‍ച്ചയുടെ പാതകള്‍ താണ്ടിയത്. ഒരു ഉപഭോക്താവില്‍ നിന്നും മറ്റൊരു ഉപഭോക്താവിലേക്ക് ഉത്പന്നം ഉപയോഗിച്ച് ലഭിക്കുന്ന സംതൃപ്തിയുടെ നേരറിവുകളാണ് അനൂസിന്റെ വിജയത്തിനു പിന്നിലെ അടിസ്ഥാന തത്വം. അതുകൊണ്ട്തന്നെ, ഒരു ഉപഭോക്താവിനെ പോലും നിരാശപ്പെടുത്താത്ത ഫലം നല്കാന്‍ അനു ശ്രദ്ധിക്കാറുണ്ട്.

കോവിഡ് വ്യാപനവും ലോക്ഡൗണും അനൂസ് ഹെര്‍ബ്‌സിനെയും ബാധിക്കുന്നുണ്ട്. ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. ഉത്പാദനത്തിനു വേണ്ടിയുള്ള അസംസ്‌കൃത വസ്തുക്കള്‍, ബോട്ടിലുകള്‍ എന്നിവ വാങ്ങുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുമാണ് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ കോവിഡ് സാഹചര്യം മുന്നില്‍കണ്ട് അടുത്ത സ്ഥലങ്ങളില്‍ നിന്നും അവ ശേഖരിക്കുക എന്ന ആശയത്തിലേക്ക് മാറിയിട്ടുണ്ട്. ഉത്പന്നങ്ങളുടെ ഡെലിവറി, പോസ്റ്റല്‍ വഴിയായതിനാല്‍ ഉപഭോക്താക്കള്‍ക്ക് കൃത്യസമയത്ത് ഉത്പന്നങ്ങള്‍ എത്തിക്കാന്‍ കഴിയുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഉത്പന്ന നിര്‍മാണവും ആരംഭിച്ചു കഴിഞ്ഞു.

വായനയിലൂടെ ലഭിച്ച അറിവുകള്‍, അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന ഡോര്‍മറ്റോളജിസ്റ്റുകള്‍, കോസ്മറ്റോളജിസ്റ്റുകള്‍ എന്നിവരുമായുള്ള സൗഹൃദം, അവരുടെ ലേഖനങ്ങള്‍ എന്നിവയെല്ലാം അനൂസ് ഹെര്‍ബ്‌സ് എന്ന തന്റെ ആശയത്തിന് കൂടുതല്‍ കരുത്തു നല്കിയതെന്ന് അനു പറയുന്നു.

നാച്ചുറല്‍ കോസ്‌മെറ്റിക് രംഗത്ത് മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, മുപ്പതായിരത്തോളം സംതൃപ്തരായ ഉപഭോക്താക്കളെ നേടിയെടുക്കാന്‍ കഴിഞ്ഞത് പ്രവര്‍ത്തനത്തിലെ മികവിനാല്‍ത്തന്നെയാണ്. ഒറ്റമുറി കെട്ടിടത്തില്‍ നിന്നു 1400 ചതുരശ്ര അടിയുള്ള കെട്ടിടത്തിലേക്ക് അനൂസ് ഹെര്‍ബ്‌സിന്റെ യൂണിറ്റ് വളര്‍ന്നു. പതിനാറോളം ഉത്പന്നങ്ങളില്‍ എത്തി. ഒരു ഡോക്ടറും നാല് ജീവനക്കാരും ഇപ്പോള്‍ അനൂസ് ഹെര്‍ബ്‌സിനൊപ്പമുണ്ട്.

അനൂസ് ഹെര്‍ബ്‌സിന്റെ നേട്ടങ്ങള്‍ക്ക് കാരണം തന്റെ ഭര്‍ത്താവ് കണ്ണനുണ്ണിയുടെ പൂര്‍ണ പിന്തുണയാണെന്ന് അനു വെളിപ്പെടുത്തുന്നു. മാധ്യമ പ്രവര്‍ത്തകനും കലാകാരനുമായിരുന്ന അദ്ദേഹം സ്വന്തം ‘കരിയര്‍’ ഉപേക്ഷിച്ച്, അനുവിലെ ‘സംരംഭക’യെ വളര്‍ത്താന്‍ ഒപ്പം നിന്നു. അനുവിന്റെ ഓരോ ചുവടുവയ്പിലും താങ്ങായി, കരുത്തായി, ഊര്‍ജമായി കണ്ണനുണ്ണി കൂടെയുണ്ട്.

തിരക്കേറിയ ബിസിനസ് ജീവിതത്തിനിടയിലും കലാസാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ഇരുവരും സമയം കണ്ടെത്തുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, കഴിഞ്ഞ ഒന്നര വര്‍ഷമായി ആലപ്പുഴ ജില്ലാ ആരോഗ്യവിഭാഗം തയ്യാറാക്കുന്ന അവബോധന ട്രോള്‍ വീഡിയോകളുടെ അണിയറ ശില്പികള്‍ കണ്ണനുണ്ണി- അനു ദമ്പതികളാണ്.

കണ്ണനുണ്ണിയുടെ ആശയവും അനുവിന്റെ ശബ്ദവും കൂടിച്ചേര്‍ന്നു പുറത്തിറങ്ങിയ ട്രോള്‍ വീഡിയോകള്‍ക്ക് ഏറെ സ്വീകാര്യത ലഭിക്കുകയും സംസ്ഥാനതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ‘റാംജിറാവു സ്പീക്കിംഗ്’ എന്ന ചിത്രത്തിലെ കമ്പിളിപ്പുതപ്പ് സീന്‍, ‘കിലുക്കം’ സിനിമയിലെ മോഹന്‍ലാല്‍-രേവതി കോമ്പിനേഷന്‍ സീന്‍ തുടങ്ങിയ മുപ്പതോളം വീഡിയോകള്‍ പ്രേക്ഷകര്‍ക്ക് ചിരിയ്‌ക്കൊപ്പം അവബോധവും സമ്മാനിച്ചു.

കോസ്മറ്റോളജി സ്‌കിന്‍ സയന്‍സില്‍ ഡിപ്ലോമ നേടിയ അനു, 2014-2016 കാലഘട്ടത്തില്‍ കൊച്ചി ആകാശവാണിയിലെ അവതാരകയായിരുന്നു. കരിയറിന്റെ തുടക്കം കണ്ണൂര്‍ എ.ആറിലായിരുന്നു. പിന്നീട്, കൊച്ചി എഫ്.എമ്മില്‍. അവിടെ വച്ചാണ്, റെയിന്‍ബോ എഫ്.എമ്മില്‍ ആര്‍.ജെ ആയിരുന്ന കണ്ണനുണ്ണിയെ പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. കണ്ണനുണ്ണി-അനു ദമ്പതികള്‍ക്ക് നാലുവയസ്സുള്ള അപ്പുണ്ണിയെന്ന മകനുണ്ട്.

മായം കലര്‍ത്താതെ, ആരെയും വീഴ്ത്തുന്ന പരസ്യ വാചകങ്ങളില്ലാതെ ആയൂര്‍വേദത്തിന്റെ നന്മ ഉള്‍ക്കൊള്ളുന്ന ഉത്പന്നങ്ങളുമായി അനൂസ് ഹെര്‍ബ്‌സിന്റെ ജൈത്രയാത്ര തുടരുകയാണ്. കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞും അനൂസ് ഹെര്‍ബ്‌സിന്റെ പടികള്‍ കയറിവരുന്നവരെ നിരാശപ്പെടുത്താതെ വീണ്ടും തങ്ങളോട് ചേര്‍ത്തു നിര്‍ത്തുന്ന വിശ്വാസ്യതയാണ് ഇവരുടെ വിജയമന്ത്രം.

സൗന്ദര്യ വര്‍ധക വസ്തുക്കളല്ല, സൗന്ദര്യ സംരക്ഷണ വസ്തുക്കളാണ് അനൂസ് ഹെര്‍ബ്‌സ് ഉല്പാദിപ്പിക്കുന്നതും വിപണനം ചെയ്യുന്നതെന്ന് അനു കണ്ണനുണ്ണി എന്ന സംരംഭകയ്‌ക്കൊപ്പം ഉപഭോക്താക്കളും ഇപ്പോള്‍ ഒരേ സ്വരത്തില്‍ പറയുന്നു. രാസവസ്തുക്കള്‍ ചേരാത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ലോകം മുഴുവന്‍ എത്തിക്കാന്‍ അനുവിനും അനൂസ് ഹെര്‍ബ്‌സിനും സാധിക്കട്ടെ.

അനൂസ് ഹെര്‍ബ്‌സിന്റെ കസ്റ്റമര്‍ കെയര്‍ നമ്പരായ 9074321236 എന്ന മൊബൈല്‍ നമ്പര്‍ വഴിയും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമുകള്‍ വഴിയും പ്രൊഡക്ടുകള്‍ക്ക് ഓര്‍ഡര്‍ നല്കാം.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button