News Desk
സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം 22 ശതമാനം വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്
ന്യൂഡല്‍ഹി; സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം 220ശതമാനം വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്. കഴിഞ്ഞ വര്‍ഷത്തില്‍ 932.38 കോടി രൂപയായിരുന്നു പ്രവര്‍ത്തന ലാഭം. എന്നാല്‍ ഇത്തവണ അത് 1,135 കോടി രൂപയാണ് . നിഷ്‌ക്രിയ ആസ്തി നേരിടാനുള്ള നീക്കിയിരിപ്പ് കൂടിയതിനാല്‍ അറ്റാദായം 8.4% കുറഞ്ഞ് 367.29 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 400.77 കോടിയായിരുന്നു അറ്റാദായം.
ബാങ്കിന്റെ മൊത്തം വരുമാനം 4005.86 കോടിയായി ഉയര്‍ന്നിട്ടുണ്ട്. മൊത്തം കിട്ടാക്കടം മൊത്തം വായ്പകളുടെ 3.50% ആണ്. ഏപ്രില്‍ജൂണ്‍ പാദത്തിലെ കിട്ടാക്കടം 1.23%. ഇതിനായുള്ള നീക്കിയിരിപ്പ് 641.83 കോടിയാണ്. മൊത്തം ബിസിനസ് 2,99,158.36 കോടി രൂപയിലെത്തി; 8.30 % വളര്‍ച്ച. അറ്റ പലിശ വരുമാനം 9.41% വര്‍ധിച്ച് 1,418 കോടി രൂപയായി.