News Desk
സെന്‍സെക്സ് 587 പോയിന്റ് നഷ്ടത്തില്‍ ക്ലോസ്ചെയ്തു;നിഫ്റ്റി 171 പോയിന്റ് താഴ്ന്നു
മുംബൈ:വ്യാപാര ആഴ്ചയുടെ ആദ്യദിവസം സൂചികകള്‍ ഒരുശതമാനത്തിലേറെ നഷ്ടത്തിലായി. ആഗോള വിപണിയിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. യൂറോപ്പിലെ കോവിഡിന്റെ മൂന്നാംതരംഗവും വിലക്കയറ്റ ഭീഷണിയും ആഗോളതലത്തില്‍ വില്പന സമ്മര്‍ദത്തിന് കാരണമായി.
ദിനവ്യാപാരത്തിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് സെന്‍സെക്സിന് 734 പോയന്റാണ് നഷ്ടമായത്. ഒടുവില്‍ 587 പോയന്റ് താഴ്ന്ന് 52,553.40ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 171 പോയന്റ് താഴ്ന്ന് 15,752.40ലുമെത്തി. ആഗോളതലത്തിലുണ്ടായ വില്പന സമ്മര്‍ദത്തില്‍ രാജ്യത്തെ നിക്ഷേപകര്‍ക്ക് നഷ്ടമായത് 1.2 ലക്ഷം കോടി രൂപയാണ്.