തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സംരംഭം തുടങ്ങാന്‍ സര്‍ക്കാര്‍ ധനസഹായം
കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തമായി സംരംഭം തുടങ്ങാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു. വിവിധ സംരംഭക വികസന പദ്ധതികള്‍ക്കും, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കുള്ള സഹായപദ്ധതികള്‍ക്കും പുറമെ പിന്നോക്ക വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒബിസി വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ വായ്പയായി ഒരു ലക്ഷം രൂപ വരെ സര്‍ക്കാര്‍ നല്‍കും. പിന്നോക്ക് വിഭാഗ കോര്‍പ്പറേഷന് കീഴിലാണ് ധനസഹായം ലഭിക്കുന്നത്.
കാറ്ററിങ് സംരംഭങ്ങള്‍, തട്ടുകട, തയ്യല്‍ക്കട, കരകൗശല ഉത്പന്ന യൂണിറ്റുകള്‍ എന്നിവയൊക്കെ തുടങ്ങാന്‍ തുക ഉപയോഗിക്കാം. ആടു വളര്‍ത്തല്‍, മത്സ്യം വളര്‍ത്തല്‍, പച്ചക്കറി കൃഷി തുടങ്ങിയവയും ആരംഭിക്കാവുന്നതാണ്. ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കാതെ തന്നെ ബിസിനസ് തുടങ്ങാന്‍ ആകും.
വാര്‍ഷിക വരുമാനം 1.25 ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്കാണ് ധനസഹായം. ചെറുകിട, നാമമത്ര സംരംഭങ്ങള്‍ തുടങ്ങാനോ നിലവിലെ ബിസിനസ് വിപുലീകരിക്കാനോ പണം ഉപയോഗിക്കാം. വായ്പാ തിരിച്ചടവ് കാലാവധി 36 മാസമാണ്. അഞ്ചു ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും. 25 വയസിനും 55 വയസിനും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് ധനസഹായത്തിനായി അപേക്ഷിക്കാം.