ബാങ്കിംങ് റെഗുലേഷന് നിയമം ലംഘിച്ചു ; 14 ബാങ്കുകള്‍ക്ക് പിഴ ചുമത്തി ആര് ബി ഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 50 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.
മുംബൈ: എസ് ബി ഐ ഉള്‍പ്പെടെ 14 ബാങ്കുകള്‍ക്ക് പിഴ ചുമത്തി ആര് ബി ഐ. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും വിവരങ്ങള്‍ മറച്ചു വെച്ചതിനുമാണ് പിഴ. ആര്‍ബിഐ ബാങ്കിംഗ് റെഗുലേഷന് നിയമത്തിന്റെ 20(1) വകുപ്പാണ് ചില ബാങ്കുകള്‍ ലംഘിച്ചത്.
ബാങ്ക് ഡയറക്ടര്‍മാര്‍ക്കും അവര്‍ക്ക് താല്‍പ്പര്യമുള്ള കമ്പനികള്‍ക്കും വായ്പ നല്കുന്നതില് നിന്ന് ബാങ്കുകളെ വിലക്കുന്നതാണ് ഈ നിയമം. ബാങ്ക് ഓഫ് ബറോഡയ്ക്ക് രണ്ട് കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 50 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
ബന്ദന് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നീ പ്രമുഖ ബാങ്കുകള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. കര്‍ണാടക ബാങ്ക്, കരൂര്‍ വൈസ്യ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ജമ്മു കശ്മീര്‍ ബാങ്ക്, ഉത്കാര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നീ 12 ബാങ്കുകള്‍ക്ക് ഒരു കോടി രൂപ വീതമാണ് പിഴ.