കോവിഡ് കാലത്ത് ലാഭത്തിന്റെ വന്‍ കുതിപ്പുമായി ബാങ്കുകള്‍
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 20 ശതമാനം ലാഭം നേടി.
കോവിഡ് പ്രതിസന്ധിയില്‍ ബിസിനസുകള്‍ക്കെല്ലാം ലാഭത്തില്‍ ഇടിവ് സംഭവിക്കുമ്പോള്‍ ബാങ്കിംഗ് മേഖലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തേതിനെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് 2020-21 വര്‍ഷത്തില്‍ ബാങ്കുകളുടെ ലാഭം. മിക്ക ബിസിനസുകളിലും നഷ്ടങ്ങള്‍ കണക്കാക്കുമ്പോള്‍ ബാങ്കകള്‍ നേടിയത് 21 കോടി രൂപയില്‍ അധികമാണ്.
മിക്ക പൊതുമേഖലാ ബാങ്കുകളും ചേര്‍ന്ന അഞ്ചുവര്‍ഷത്തിനിടയില്‍ ബാങ്കിങ് രംഗത്ത് മികച്ച സംഭാവന നല്‍കിയെന്നത് ശ്രദ്ധേയമാണ്. 12 പൊതുമേഖലാ ബാങ്കുകളില്‍ രണ്ടെണ്ണം മാത്രമാണ് ഈ വര്‍ഷം നഷ്ടം രേഖപ്പെടുത്തിയത്. പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്കും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 20 ശതമാനം ലാഭം നേടി. ബാങ്കിങ് രംഗത്തെ വരുമാനത്തിന്റെ 50 ശതമാനവും എച്ച്ഡിഎഫ്സി ബാങ്കും എസ്ബിഐയും ചേര്‍ന്നാണ് നല്‍കുന്നത്. 30 ശതമാനമാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ സംഭാവന. 31,116 കോടി രൂപയാണ് ഇത്. മുന്‍ വര്‍ഷത്തേക്കാളും 18 ശതമാനമാണ് വര്‍ധന. 20,410 കോടി രൂപയാണ് സംഭാവന. ഐസിഐസിഐ ബാങ്ക് 16,192 കോടി രൂപയാണ് നേടിയത്. മുന്‍വര്‍ഷം നേടിയതിന്റെ ഇരട്ടിയോളം വരുമിത്. പൊതുമേഖലാ ബാങ്കുകളേക്കാള്‍ സ്വകാര്യ മേഖലാ ബാങ്കുകള്‍ വിപണി മൂല്യം ഉയര്‍ത്തിയിട്ടുണ്ട്. 2019 ല്‍ 5,000 കോടി രൂപയുടെ നഷ്ടമുണ്ടായ സ്ഥാനത്താണ് ബാങ്കുകളുടെ മൊത്തം ലാഭം വര്‍ധിച്ചത്.