പബ്ലിസൈസ് 360 – ബിസിനസ്സുകളെ സജീവമാക്കുവാനുള്ള ഒരു ബിസിനസ്സ് സംരംഭം
ഓരോരുത്തരും ബിസിനസ്സുകളുമായി സമൂഹത്തില്‍ എത്തിച്ചേരുന്നത് തങ്ങളുടെ കഴിവുകളെ സമൂഹത്തിന് പ്രയോജനകരമാക്കുവാനും അങ്ങനെ വിജയം കൈവരിക്കുവാനുമാണ്. പക്ഷേ, അവരില്‍ ഒരു വലിയ ശതമാനം പേര്‍ക്കും ഇന്റര്‍നെറ്റില്‍ പരിജ്ഞാനം ഇല്ലാത്തതിനാല്‍ ആധുനികയുഗത്തില്‍ അവരുടെ ബിസിനസിനെ സമൂഹവുമായി ബന്ധപ്പെടുത്തുവാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു.
അത്തരക്കാരെ സഹായിക്കുകയും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഗ്രോത്ത് ഏജന്‍സിയാണ് പബ്ലിസൈസ് 360. ബിസിനസ്സ് ലോകത്തില്‍ ഡിജിറ്റല്‍ മീഡിയയ്ക്ക് ഇപ്പോഴുള്ള അവിസ്മരണീയമായ പ്രാധാന്യവും വൈവിധ്യങ്ങള്‍ പരീക്ഷിക്കുവാന്‍ ഉതകുന്ന പശ്ചാത്തലവുമാണ് അഖില്‍ രാജിനെ പബ്ലിസൈസ് 360 എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഗ്രോത്ത് ഏജന്‍സി തുടങ്ങുവാന്‍ പ്രേരിപ്പിച്ചത്.
ഉപഭോക്താക്കള്‍ക്ക് കസ്റ്റമൈസ് ചെയ്തുകൊണ്ട് ഡിജിറ്റല്‍ സേവനങ്ങള്‍ ചെയ്തുകൊടുക്കുന്ന പബ്ലിസൈസ് 360 തങ്ങളുടെ അനുഭവസമ്പത്തിന്റെയും മാറി വരുന്ന ട്രെന്‍ഡുകളുടെയും അടിസ്ഥാനത്തില്‍, ചെറുതു മുതല്‍ ഇടത്തരം ബിസിനസ്സുകള്‍ വരെ ഇന്റര്‍നെറ്റില്‍ സജീവമാക്കുവാനും അവര്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ നേടി കൊടുക്കുവാനും സഹായിക്കുന്നു.
ബിസിനസ്സുകളെ ഉത്തേജിപ്പിക്കുവാനും, സെയില്‍സ് മേഖലയെ ദ്രുതഗതിയിലാക്കുവാനും അങ്ങനെ ബിസിനസ്സുകളെ വിജയത്തിലേക്ക് നയിക്കുവാനും പബ്ലിസൈസ് 360ക്ക് തങ്ങളുടേതായ മാര്‍ക്കറ്റിങ് സ്ട്രാറ്റജിയുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന തരത്തില്‍ മെറ്റീരിയല്‍ പരിശോധിക്കുവാനും പുതുക്കുവാനും പബ്ലിസൈസ് 360യുടെ ഡിജിറ്റല്‍ – ക്രിയേറ്റേവ് ടീം പൂര്‍ണസജ്ജമാണ്.
ലീഡ് ജനറേഷന്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, വെബ്സൈറ്റ് ഡെവലപ്പ്മെന്റ്, എസ്.ഇ.ഒ, ആപ്ലിക്കേഷന്‍ ഡെവലപ്പ്മെന്റ്, ഗ്രാഫിക്ക് ഡിസൈനിങ് എന്നിവയാണ് പബ്ലിസൈസ്360യുടെ പ്രധാന സേവനങ്ങള്‍.
പ്രതികൂല സാഹചര്യങ്ങളെ അനുകൂല അവസരങ്ങളാക്കുന്ന ബിസിനസ്സ് തന്ത്രം, കോവിഡ് ലോക്ക്ഡൗണ്‍ സാഹചര്യത്തിലെ ഇടിവിനെ ലോകമൊട്ടാകെയുള്ള പലരുടെയും വര്‍ക്ക് – ഫ്രം – ഹോം സേവനങ്ങള്‍ പ്രയോജനപ്പെടുത്തി തങ്ങളുടെ സ്ഥാപനത്തെ വളര്‍ത്തുവാന്‍ അഖില്‍ രാജിനെ സഹായിച്ചു. പബ്ലിസൈസ് 360യെ മുഖ്യ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനികളില്‍ ഒന്നാക്കുവാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ അഖില്‍ രാജ്.
Contact Details :
Akhil Raj
Founder, Project Manager
Phone: +91-730-647-2109
Office: ABC Tower, 2nd Floor,
SNDP Temple Road, Muvattupuzha,
Kerala 686661
Phone: +91-833-006-9122