മാനവിക മൂല്യങ്ങള്‍ ഇഴചേര്‍ത്ത് നൂതന ആശയങ്ങളെ വിജയകരമാക്കുന്ന നിഷാദ് അഹമ്മദ്

സമൂഹത്തിലെ ഒരു വലിയ ശതമാനം ആള്‍ക്കാര്‍ക്കും തങ്ങളുടേതായ ഒരു ബിസിനസ്സ് ആശയം ഉണ്ടാകും. അതില്‍ നിലവില്‍ വിജയകരമായി നടന്നുവരുന്ന ആശയങ്ങളും വിപ്ലവകരമായവയും ഉണ്ടാകും. ഒരു വലിയ ശതമാനം ആള്‍ക്കാര്‍ തങ്ങളുടെ ആശയങ്ങളെ പല കാരണങ്ങളാലും പ്രാവര്‍ത്തികമാക്കാറില്ല. എന്നാല്‍ വിപ്ലവകരമായ ആശയത്തെ വിജയകരമായി പ്രാവര്‍ത്തികമാക്കുന്ന ഒരു സംരംഭകന്‍, ബിസിനസ്സ് ലോകത്തെ ഒരു പാഠപുസ്തകം തന്നെയായി പരിണമിക്കും. അത്തരത്തില്‍ വിജയകരമായി തന്റെ സ്വപ്‌നത്തെ സാക്ഷാത്കരിച്ചുകൊണ്ട് സമൂഹത്തില്‍ സ്വാഗതാര്‍ഹമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായ പ്രതിഭയാണ് നിഷാദ് അഹമ്മദ്. ബിസിനസ്സ് എന്നത് പ്രകൃതിയെയും പൊതുജനത്തെയും ചൂഷണം ചെയ്യുന്ന ഒരു പ്രവര്‍ത്തനമാണെന്ന പൊതുബോധത്തെ തച്ചുടയ്ക്കുന്ന അദ്ദേഹത്തിന്റെ ബിസിനസ്സുകളെ നമുക്ക് പരിചയപ്പെടാം.
ലിങ്ക്‌ലൈന്‍ ഇ – കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് – എല്ലാ തരം ബൈക്കുകളുടെയും ഷോറൂം ഇനി വിരല്‍ത്തുമ്പില്‍
ഇന്ത്യയില്‍ ആദ്യമായി ഒരു മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ബൈക്കുകള്‍ ബുക്ക് ചെയ്യാനും വാങ്ങാനും അവസരങ്ങള്‍ ഒരുക്കുന്ന ഒരു നൂതന ആശയമാണ് ലിങ്ക്‌ലൈന്‍ ഇ – കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. 2017-ല്‍ നിഷാദ് അഹമ്മദ് ആരംഭിച്ച ലിങ്ക്‌ലൈന്‍, തങ്ങളുടെ ഈ നൂതന ആശയത്തെ മോട്ടോര്‍ ബൈക്കുകള്‍ക്കുള്ള ‘സോഷ്യല്‍ ഷോപ്പിങ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.
ഷോറൂമുകളില്‍ ചെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കി വാങ്ങുന്ന പൊതു – ഉപഭോക്തൃ ശീലത്തില്‍ മാറ്റം അനിവാര്യമായ ഈ കോവിഡ് – ലോക്ക്ഡൗണ്‍ കാലത്തും പിന്നീടും എല്ലാ വിശദവിവരങ്ങളും ഗ്രഹിച്ചുകൊണ്ട് ധൈര്യമായി ഏവര്‍ക്കും വീടിന്റെ സുരക്ഷിതത്വത്തില്‍ കഴിഞ്ഞുകൊണ്ടുതന്നെ ബൈക്കുകള്‍ ബുക്ക് ചെയ്യാനും വാങ്ങാനും സാഹചര്യം ഒരുക്കുന്ന ലിങ്ക്‌ലൈന്‍ വാഹന വില്‍പ്പന രംഗത്തും പുതിയ പ്രതീക്ഷയും വിപ്ലവവും സൃഷ്ടിക്കുകയാണ്.
ഇന്ത്യയില്‍ ബൈക്കിന്റെ എത്ര ബ്രാന്‍ഡുകളുണ്ട്, ഓരോ ബ്രാന്‍ഡിനും എത്ര മോഡലുകളുണ്ട്, ഓരോ മോഡലിന്റെയും നിറ വേര്യന്റുകള്‍, പ്രത്യേകതകള്‍, റേറ്റിങ്, റിവ്യൂകള്‍, റോഡ് ടാക്‌സ്, ഇന്‍ഷുറന്‍സ്, സമീപത്തുള്ള ഷോറൂമില്‍ പ്രസ്തുത മോഡല്‍ ബൈക്ക് ലഭ്യമാണോ, ലഭ്യമാണെങ്കില്‍ ഏതെല്ലാം നിറങ്ങളില്‍ ലഭ്യമാണ് എന്നിങ്ങനെ ഇന്ത്യയില്‍ ലഭ്യമായ/ ലഭ്യമാകുന്ന എല്ലാ ബൈക്കുകളുടെയും എല്ലാ വിശദ വിവരങ്ങളും ലിങ്ക്‌ലൈന്‍ ഇ – കൊമേഴ്‌സ് ആപ്ലിക്കേഷനില്‍ ലഭ്യമാണ്.
ലിങ്ക്‌ലൈന്‍ ആപ്ലിക്കേഷനിലൂടെ ബൈക്ക് വാങ്ങുമ്പോള്‍ ചില പ്രത്യേക ഗുണങ്ങളും ഉപഭോക്താവിനു ലഭിക്കും. ആദ്യമായി, ബുക്കിങ് തികച്ചും സൗജന്യമാണ്. മാത്രമല്ല, ഹെല്‍മെറ്റ്, ജാക്കറ്റ്, ബാഗ് എന്നിങ്ങനെയുള്ള ആക്‌സസറീസ് ആപ്ലിക്കേഷന്‍ വഴി ബൈക്ക് ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യമായി ലഭിക്കും.
ലിങ്ക്‌ലൈനിന്റെ ഏറ്റവും ആകര്‍ഷണീയമായ ഘടകം അവരുടെ ഡിസ്‌ക്കൗണ്ട് ഓഫറുകളാണ്. മോഡലുകള്‍ അനുസരിച്ച് 500 മുതല്‍ 3500 രൂപ വരെയുള്ള ഡിസ്‌ക്കൗണ്ടുകള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.
ഷോറൂമുകളില്‍ ചെന്ന് ബുക്ക് ചെയ്യുമ്പോള്‍ വാഹനം ലഭിക്കാനുള്ള കാലതാമസവും ആപ്ലിക്കേഷന്‍ കഴിവതും പരിമിതപ്പെടുത്തുന്നുണ്ട്. ആപ്ലിക്കേഷനില്‍ സൂപ്പര്‍ഫാസ്റ്റ് ഡെലിവറി ഫീച്ചര്‍ ഉള്ളതിനാല്‍ ബൈക്ക് വാങ്ങുന്നവര്‍ക്ക് ദ്രുതഗതിയില്‍ വാഹനം ലഭിക്കും. ക്രിസ്മസ്, ന്യൂ ഇയര്‍ മുതലായ ഉത്സവസമയങ്ങളില്‍ ലിങ്ക്‌ലൈന്‍ ചില മോഡലുകള്‍ക്ക് ഇന്‍ഷുറന്‍സും സൗജന്യമായി നല്‍കാറുണ്ട്.
ലിങ്ക്‌ലൈന്‍ വൈകാതെ തന്നെ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും ലിങ്ക്‌ലൈന്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ എന്ന പേരില്‍ തങ്ങളുടെ മള്‍ട്ടി – ബ്രാന്‍ഡ് ഷോറൂമുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ഈ ഷോറൂമുകളില്‍ ചെന്ന് ടെസ്റ്റ്‌ഡ്രൈവിലൂടെയും ഓരോ മോഡലിനെയും പരിചയപ്പെടാനും ഇഷ്ടപ്പെട്ടാല്‍ സ്വന്തമാക്കാനും സാധിക്കും.
ബൈക്കുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കമ്പനിയില്‍ പാര്‍ട്ട് ടൈം അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തുകൊണ്ട് ആഗ്രഹിക്കുന്ന വാഹനം സ്വന്തമാക്കാന്‍ അവസരം ഒരുക്കുന്ന ഒരു മാര്‍ക്കറ്റിങ് പദ്ധതിയും ലിങ്ക്‌ലൈനിനുണ്ട്.
ഈ പദ്ധതി പ്രകാരം, അവര്‍ ജോലി ചെയ്യുമ്പോള്‍ ലിങ്ക്‌ലൈന്‍ സ്വയം ഡൗണ്‍ പെയ്‌മെന്റ് അടച്ച് അവര്‍ക്ക് ആഗ്രഹിക്കുന്ന ബൈക്ക് നല്‍കുകയാണ് ചെയ്യുന്നത്. ബൈക്കിന്റെ ഇ.എം.ഐ അവര്‍ക്ക് കമ്പനിയ്ക്കു വേണ്ടി ചെയ്യുന്ന പാര്‍ട്ട് ടൈം ജോലിയിലൂടെ സമ്പാദിക്കാന്‍ കഴിയും. ഇങ്ങനെ സ്വപ്‌നബൈക്ക് സ്വന്തമാക്കാനുള്ള സാമ്പത്തിക പിന്‍ബലം ഇല്ലാത്തവര്‍ക്കുപോലും തങ്ങളുടെ സ്വപ്‌നത്തെ പ്രാരാബ്ധത്തിന്റെയോ മറ്റോ കുടുക്കുകളില്‍ ഞെരുക്കാതെ അദ്ധ്വാനിച്ചുതന്നെ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും.
ലിങ്ക്‌ലൈന്‍ ഇപ്പോള്‍ ബാംഗ്ലൂരിലെ എച്ച്.എസ്.ആര്‍ ലേയൗട്ടില്‍ തങ്ങളുടെ ആദ്യ നാനോ ഷോറൂം ആരംഭിക്കുകയാണ്. ലിങ്ക്‌ലൈന്‍ നാനോ ഷോറൂമുകള്‍ ഫുള്‍ എച്ച്.ഡി ടച്ച് സ്‌ക്രീനുകളിലും എ.ആര്‍ ഡിസ്‌പ്ലേകളിലും ബൈക്കുകളുടെ പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന വീഡിയോകളും, റിവ്യൂകളുടെയും, ഫീച്ചറുകളുടെയും മറ്റും കംപാരിസണ്‍ ചാര്‍ട്ടുകളും ഒരുക്കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഒരു വിസ്മയകരമായ അനുഭവം സമ്മാനിക്കും.
തെന്നിന്ത്യയില്‍ നാനോ ഷോറൂമുകള്‍ നടത്താനായി തത്പരരായ പാര്‍ട്ട്ണര്‍മാരെ ഇപ്പോള്‍ ലിങ്ക്‌ലൈന്‍ ക്ഷണിക്കുന്നുണ്ട്. ബുക്കിങ്ങ് സംബന്ധിതമായ കാര്യങ്ങള്‍ക്കും, ഡിസ്‌ക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്യാനും, സ്റ്റാഫിന് ആവശ്യമായ പരിശീലനം നല്‍കാനും ലിങ്ക്‌ലൈനിന് എല്ലാ ഷോറൂമുകളെയും ബന്ധിപ്പിച്ചുള്ള ഇന്‍-ഹൗസ് ക്ലൗഡ് സോഫ്റ്റ്‌വെയറുണ്ട്. ലിങ്ക്‌ലൈനിന് ബാംഗ്ലൂരില്‍ ട്രിപ്പ്‌ബൈക്ക്‌സ് എന്ന പേരില്‍ ഒരു സീറോ ഡെപ്പോസിറ്റ് അണ്‍ലിമിറ്റഡ് കിലോമീറ്റര്‍സ് ബൈക്ക് ബുക്കിങ്ങ് ബിസിനസ്സുമുണ്ട്.
ഗോ ഫ്രീ ഇ – സൈക്കിള്‍സ് – ഇനിയുള്ളത് ഇലക്ട്രിക്ക് സൈക്കിളുകളുടെ വസന്തകാലം
ഇലക്ട്രിക്ക് സൈക്കിളുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്ക് വാഹനങ്ങളുടെ ഉപയോഗം മലിനീകരണവും പ്രകൃതി ചൂഷണവും കുറയ്ക്കാന്‍ ഉപകരിക്കുന്നതിനാല്‍ ഇപ്പോള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇലക്ട്രിക്ക് വാഹന കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ്. കേരള സര്‍ക്കാര്‍ ഇലക്ട്രിക്ക് ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാക്കിക്കൊണ്ട് ഈ നൂതന ആശയത്തെ പിന്തുണച്ചിട്ടുമുണ്ട്. ഇതൊക്കെകൊണ്ടുതന്നെ ഭാവിയിലെ നിരത്തുകളില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ ഒരു നിറസാന്നിധ്യമായിരിക്കും.
ഇലക്ട്രിക്കും അല്ലാത്ത സൈക്കിളുകളും മികച്ച ഗുണമേന്മയില്‍ ഗോ ഫ്രീ ഇ – സൈക്കിള്‍സ് പുറത്തിറക്കുകയാണ്. ഗോ ഗ്രീന്‍ ആശയത്തിലാണ് ഗോ ഫ്രീ ഇ – സൈക്കിള്‍സ് ഇലക്ട്രിക്ക് സൈക്കിളുകള്‍ നിര്‍മ്മിക്കുന്നത്. ‘എല്ലാ വീടുകളിലും ഒരു ഇലക്ട്രിക്ക് സൈക്കിള്‍’ എന്ന ലക്ഷ്യമാണ് ഗോ ഫ്രീയ്ക്ക് ഉള്ളത്.
പല വിദേശ രാജ്യങ്ങളിലും ഓരോ വീട്ടിലും ഒരു സൈക്കിള്‍ എങ്കിലും വേണമെന്ന നിയമം വരെയുണ്ട്. ആരോഗ്യത്തിനും പ്രകൃതി സംരക്ഷണത്തിനും ഒരുപോലെ ഉപകരിക്കുന്ന സൈക്കിള്‍ ഉപയോഗം എന്ന നല്ല ശീലത്തിലേക്ക് 2020-കളിലെ ഹൈടെക്ക് ഉപഭോക്തൃ സമൂഹത്തെ കൊണ്ടുവരാനാണ് നിഷാദ് അഹമ്മദ് ഗോ ഫ്രീയിലൂടെ ശ്രമിക്കുന്നത്.
സേല്‍സ്, സര്‍വ്വീസ്, റെന്റല്‍ എന്നീ മൂന്ന് വിഭാഗങ്ങളിലൂടെയാണ് ഗോ ഫ്രീ സമൂഹത്തില്‍ ഇ – സൈക്കിളുകളുടെ പ്രകമ്പനം സൃഷ്ടിക്കാന്‍ പോകുന്നത്. റെന്റല്‍ സംവിധാനത്തിലൂടെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഗോ ഫ്രീ ഒരുക്കുന്ന ഇ – സൈക്കിളുകള്‍ കോഡ് സ്‌ക്കാന്‍ ചെയ്തതിനു ശേഷം വിദേശീയര്‍ക്കാണെങ്കിലും സമീപവാസികള്‍ക്കാണെങ്കിലും ഒരു നിശ്ചിത സമയത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും. അങ്ങനെ ടൂറിസം മേഖലയെയും ഗോ ഫ്രീയ്ക്ക് ഉജ്ജീവിപ്പിക്കാന്‍ സാധിക്കും.
രണ്ട് മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഇ – സൈക്കിളുകളാണ് ഗോ ഫ്രീ പുറത്തിറക്കുന്നത്. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കും പുറമേ എല്ലാ നഗരങ്ങളിലും, എല്ലാ മെട്രോ സ്റ്റേഷനുകളിലും ഗോ ഫ്രീ സൈക്കിളുകള്‍ റെന്റല്‍ സംവിധാനത്തിലൂടെ ലഭ്യമാക്കും. വാഹനകുരുക്കുകളും, ലൈസന്‍സും ഇന്ധനങ്ങളും ഒന്നും വേണ്ടാത്ത സുരക്ഷിതവും ആരോഗ്യകരവുമായ ഈ സൈക്കിള്‍ ലഭ്യതയെ പൊതുസമൂഹം പ്രയോജനപ്പെടുത്തും എന്ന ശുഭാപ്തിവിശ്വാസമാണ് ഗോ ഫ്രീയെ നയിക്കുന്നത്.
ഇലക്ട്രിക്ക് സൈക്കിളുകള്‍ ഉള്‍പ്പെടെ ഓരോ സൈക്കിള്‍ വില്‍ക്കുമ്പോഴും ഗോ ഫ്രീ ഒരു ചെടിയും ഉപഭോക്താവിന് നല്‍കി തങ്ങളുടെ സദുദ്ദേശത്തെ വെളിപ്പെടുത്തുന്നുണ്ട്.
ഗോ ഫ്രീയ്ക്ക് സാഹസിക ബൈക്കുകളുടെയും ബൃഹത്തായ ശേഖരമുണ്ട്. അവയില്‍ ഏറ്റവും പ്രശസ്തം ഫാറ്റ് ടയര്‍ സൈക്കിളാണ്. പേര് സൂചിപ്പിക്കുന്നതുപോലെ, ഇത്തരം സൈക്കിളുകള്‍ക്ക് മലകളിലും മറ്റും ഓടിക്കാന്‍ അനുയോജ്യമായ തരത്തില്‍ വീതിയുള്ള ടയറുകളാണ് ഉള്ളത്.
രണ്ട് മണിക്കൂര്‍ ചാര്‍ജ്ജുകൊണ്ട് ഫാറ്റ് ടയര്‍ സൈക്കിളുകള്‍ക്ക് 45 km/h വരെ വേഗതയില്‍ 45 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. മുപ്പതിനായിരം മുതല്‍ അറുപത്തി അയ്യായിരം രൂപവരെ വില വരുന്ന ഫാറ്റ് ടയര്‍ സൈക്കിളുകള്‍ക്ക് മൂന്ന് വര്‍ഷത്തെ സൗജന്യ സര്‍വ്വീസും വാറന്റിയും ഗോ ഫ്രീ നല്‍കുന്നുണ്ട്.
ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക ബഹുമതിയും, എക്കണോമിക്ക് ടൈംസിന്റെ അവാര്‍ഡും ലഭിച്ച ഗോ ഫ്രീ ഇ – സൈക്കിള്‍സ് ഇപ്പോള്‍ തെന്നിന്ത്യയില്‍ ഫ്രാഞ്ചൈസികള്‍ ആരംഭിക്കാനായി നിക്ഷേപകരെ ക്ഷണിക്കുന്നുണ്ട്.
ലൈഫ് ഓഫ് ഹോപ്പ് ചാരിറ്റി ഫൗണ്ടേഷന്‍ – സ്വപ്‌നങ്ങള്‍ പൊലിയുന്നവര്‍ക്ക് പ്രത്യാശയുടെ സ്‌നേഹത്തണല്‍
കാന്‍സറിന്റെ കരാളഹസ്തങ്ങളില്‍ പിടയുന്ന കുട്ടികള്‍ക്ക് ചികിത്സ, മരുന്ന്, വിദ്യാഭ്യാസം, വിനോദം, വീട്ടിലേക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ ഒരുക്കുന്ന ഒരു മാനവിക – സേവന ഫൗണ്ടേഷനാണ് ലൈഫ് ഓഫ് ഹോപ്പ് ചാരിറ്റി ഫൗണ്ടേഷന്‍. ലിങ്ക്‌ലൈനിന്റെ സ്റ്റാഫും ഉപഭോക്താക്കളും എല്ലാം അടങ്ങുന്ന ഒരു ടീമാണ് കമ്പനികളിലെ ഓരോ മാസത്തെയും ഒരു ദിവസത്തെ ശമ്പളം പ്രയോജനപ്പെടുത്തിക്കൊണ്ട് ലൈഫ് ഓഫ് ഹോപ്പ് ചാരിറ്റി ഫൗണ്ടേഷനെ പ്രാവര്‍ത്തികമാക്കി, നിരവധി ആള്‍ക്കാരുടെ കണ്ണുനീരൊപ്പി ചുണ്ടുകളില്‍ നിറപുഞ്ചിരി വിരിയിക്കുന്നത്.
ലൈഫ് ഓഫ് ഹോപ്പ് ചാരിറ്റി ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം വഴിയോരങ്ങളില്‍ ആഹാരത്തിനായി വലയുന്ന ദരിദ്രരുടെ വിശപ്പ് ശമിപ്പിക്കാനായി പബ്ലിക്ക് ഫ്രിഡ്ജുകള്‍ സ്ഥാപിക്കണം എന്നതാണ്. ബാംഗ്ലൂര്‍ നഗരത്തില്‍ വൈകാതെ ലൈഫ് ഓഫ് ഹോപ്പ് 5 സ്ഥലങ്ങളില്‍ തങ്ങളുടെ പബ്ലിക്ക് ഫ്രിഡ്ജുകള്‍ സ്ഥാപിക്കുന്നതാണ്. ഓരോ ഹോട്ടലുകളില്‍ നിന്നും ഒരു ഊണ് വീതം വോളണ്ടിയര്‍മാര്‍ കളക്ട് ചെയ്ത് പബ്ലിക്ക് ഫ്രിഡ്ജുകളില്‍ വെയ്ക്കും. അങ്ങനെ അന്നത്തിന് വകയില്ലാത്ത കഴിവതും പാവങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരമെങ്കിലും നല്‍കുക എന്ന പ്രോത്സാഹനജനകമായ ലക്ഷ്യമാണ് ലൈഫ് ഓഫ് ഹോപ്പ് നിറവേറ്റാന്‍ ഒരുങ്ങുന്നത്.
ആഴ്ചതോറും ക്യാന്‍സര്‍ രോഗികളായ കുഞ്ഞുങ്ങള്‍ക്കൊപ്പം ലൈഫ് ഓഫ് ഹോപ്പിലെ വോളണ്ടിയര്‍മാര്‍ പാട്ടുകള്‍ പാടികൊടുത്തും, ചിത്രങ്ങള്‍ വരച്ചും, പിറന്നാളുകള്‍ ആഘോഷിച്ചും കുഞ്ഞുങ്ങളുടെ മാനസിക പിരിമുറുക്കങ്ങളെ കഴിവതും കുറച്ച്, ബാല്യത്തിന്റെ സന്തോഷങ്ങള്‍ പകര്‍ന്നു കൊടുക്കാറുണ്ട്. മൂന്ന് മാസം കൂടുമ്പോള്‍ അവര്‍ രക്തദാനവും ലൈഫ് ഓഫ് ഹോപ്പിനായി ചെയ്യാറുണ്ട്.
കമ്പനി ഈ കുട്ടികളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ വില്‍പ്പനയില്‍ എത്തിക്കുന്ന ടീഷര്‍ട്ടുകള്‍ വിറ്റു കിട്ടുന്ന പണവും, അല്ലാതെ പല ഉത്പന്നങ്ങളും മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ലാഭവും ലൈഫ് ഓഫ് ഹോപ്പിനായി ഉപയോഗിക്കാറുണ്ട്.
വഴിയോരങ്ങളില്‍ അസുഖബാധിതരായവരും ആരും തുണയില്ലാത്തവരുമായ ഒരുപാട് പേര്‍ക്ക് ലൈഫ് ഓഫ് ഹോപ്പ് മരുന്ന്, ചികിത്സ എന്നിവ നല്‍കാറുണ്ട്. എല്ലാ ശനിയാഴ്ചയും ലൈഫ് ഓഫ് ഹോപ്പ് അത്തരം പാവങ്ങള്‍ക്കായി ആഹാരം പാകം ചെയ്ത് എത്തിക്കാറുണ്ട്.
അച്ഛനെന്ന തണല്‍ ലഭിക്കാന്‍ കഴിയാതെ പോയ രണ്ട് കുട്ടികളുടെ പത്താം തരം വരെയുള്ള വിദ്യാഭ്യാസവും ലൈഫ് ഓഫ് ഹോപ്പ് സ്‌പോണ്‍സര്‍ ചെയ്യുകയും അങ്ങനെ അവരുടെ നാളെകള്‍ക്ക് പ്രതീക്ഷയുടെ വര്‍ണജാലങ്ങള്‍ നല്‍കുകയും ചെയ്യുന്നു.