വെളിച്ചം വിതറി വിജയം കൊയ്യുന്ന സെമിലോണ്‍
2010-ല്‍ പഠനശേഷം അമല്‍ രാജ്, അരുണ്‍രാജ് ആര്, ജിനോ വി മനോഹര്‍, ഷഹാബ് ഏലിയാസ് ഇഖ്ബാല്‍, സുര്‍ജിത്ത് എ.കെ എന്നീ അഞ്ച് സഹപാഠികള്‍ ചേര്‍ന്നാണ് സെമിലോണ്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്. എല്‍.ഇ.ഡി ലൈറ്റിങ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സെമിലോണിന് ശ്രദ്ധേയമായ ഒരു പ്രൊജക്ട് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടപ്പിലാക്കി പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിച്ചതിനാല്‍ തുടക്കം തന്നെ ഗംഭീരമാക്കാന്‍ കഴിഞ്ഞു. വിപണന മേഖലയില്‍ ഉറച്ചു നിന്നതിനുശേഷം സ്വന്തം ബ്രാന്‍ഡിലെ ഉത്പന്നങ്ങള്‍ സെമിലോണിന് റീടെയില്‍ മേഖലയില്‍ ലോഞ്ച് ചെയ്യാനും കഴിഞ്ഞു.
കമ്പനി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ലൈറ്റിങ് ഡിസൈനിങിലേക്ക് സെമിലോണ്‍ പിന്നീട് ശ്രദ്ധ തിരിച്ചു. പല പ്രൊജക്ടുകളും വിജയകരമായി പൂര്‍ത്തിയാക്കി. 2012-ല്‍, എനര്‍ജി എഫീഷ്യന്റ് ഉത്പന്നങ്ങളുടെ നിര്‍മാണം എന്ന കാറ്റഗറിയില്‍ എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ റെക്കഗ്നിഷന്‍ അവാര്‍ഡ് സെമിലോണ്‍ നേടി.
സോളാര്‍ ഉത്പന്നങ്ങളിലാണ് സെമിലോണ്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സോളാര്‍ പവര്‍ പ്ലാന്റുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, ബി.എല്‍.ഡി.സി ഫാനുകള്‍ എന്നിങ്ങനെ എല്ലാ തരത്തിലുള്ള ഊര്‍ജ്ജ – കാര്യക്ഷമത ഉത്പന്നങ്ങളും സെമിലോണ്‍ വഴി ലഭ്യമാണ്.
സ്റ്റാര്‍ട്ടപ്പുകള്‍ സുലഭമാകാതിരുന്ന കാലത്ത് ആരംഭിച്ച കമ്പനിയെന്ന നിലയ്ക്ക് പ്രാരംഭകാലത്ത് സാമ്പത്തിക അടിത്തറയ്ക്കായി സെമിലോണ്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. ഒടുവില്‍, ആന്ധ്രാ ബാങ്ക് അനുവദിച്ച ലോണാണ് സെമിലോണിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് താങ്ങായി മാറിയത്.
എല്‍.ഇ.ഡി ലൈറ്റുകള്‍ അത്ര പ്രചാരത്തില്‍ ഇല്ലാതിരുന്ന ആ കാലത്ത് പല പ്രതിസന്ധി ഘട്ടങ്ങളും മറികടന്നുകൊണ്ട് തന്നെയാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്താതെ, ഈ കോവിഡ് ലോക്ക്ഡൗണ്‍ കാലത്തെ പ്രതിസന്ധിയും അതിജീവിച്ചുകൊണ്ട് വിപണന മാര്‍ക്കറ്റില്‍ ഊര്‍ജ്ജ – കാര്യക്ഷമ ഉത്പന്നങ്ങളുടെ മേഖലയില്‍ ഒരു സേവന ബ്രാന്‍ഡ് എന്ന നിലയ്ക്ക് വിസ്മരിക്കപ്പെടാന്‍ കഴിയാത്ത രീതിയിലുള്ള സ്ഥാനത്ത് സെമിലോണ്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇനിയും കൂടുതല്‍ മേഖലകളില്‍ പ്രകാശം പരത്താന്‍ സെമിലോണിന് സാധിക്കട്ടെ!
Phone: 81 29 99 81 26