Entreprenuership

ഫൈബര്‍ റ്റു ദ് ഹോമിന്റെ (FTTH) മികച്ച സേവനദാതാവായി നെറ്റ്‌ലിങ്ക് ഐസിടി പ്രൈവറ്റ് ലിമിറ്റഡ്‌

ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുള്ള ഫൈബര്‍ മോഡം ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന കമ്പനിയാണ് നെറ്റ്‌ലിങ്ക് ഐസിടി പ്രൈവറ്റ് ലിമിറ്റഡ്. FTTH എന്ന സൊല്യൂഷനിന്റെ അടിസ്ഥാനത്തിലാണ് നെറ്റ്‌ലിങ്ക് പ്രവര്‍ത്തിക്കുന്നത്. ഹൈ സ്പീഡ് ഇന്റര്‍നെറ്റ് നല്‍കുന്നതിനുള്ള ഒരു നൂതന സൊല്യൂഷനാണ് ഇത്. റിലയന്‍സിന്റെ ജിയോ ഫൈബര്‍, BSNL എന്നീ കമ്പനികളും ഈ സൊല്യൂഷന്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്ന് ലോകത്തിനു മുഴുവന്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത് കരയ്ക്കും കടലിനും അടിയിലൂടെ ഘടിപ്പിച്ചിരിക്കുന്ന ഫൈബര്‍ കേബിളുകളിലൂടെയാണ്. ഇത്തരം ഫൈബര്‍ കേബിളുകള്‍ വീടുകള്‍ വരെ എത്തിച്ച് ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് FTTH. ഇതു തന്നെയാണ് ഈ സൊല്യൂഷനിന്റെ ഏറ്റവും മികച്ച ആകര്‍ഷണം. അളവറ്റ ഇന്റര്‍നെറ്റ് സ്പീഡും ഡാറ്റയും നല്‍കാന്‍ സാധിക്കുന്ന ഒരു മീഡിയമാണ് ഫൈബര്‍ കേബിള്‍. GSM മൊബൈല്‍ ഇന്റര്‍നെറ്റ്, കോപ്പര്‍ കേബിള്‍ സിസ്റ്റം, ADSL ടെക്ക്‌നോളജി എന്നിവയൊക്കെയാണ് പരമ്പരാഗതമായി ഇന്റര്‍നെറ്റ് നല്‍കുന്ന മറ്റു മീഡിയകള്‍.

മാര്‍ക്കറ്റില്‍ സുലഭമായ ADSL മോഡംപോലെ ഒരു സ്വതന്ത്ര ഡിവൈസല്ല ഫൈബര്‍ മോഡം. അതായത് കടയില്‍ നിന്ന് വാങ്ങി, വൈദ്യുതി കണക്ഷന്‍ നല്‍കി, പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണമല്ല ഫൈബര്‍ മോഡം. ഈ സൊല്യൂഷന്‍ വെറും ഒരു മോഡത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു സാങ്കേതികതയല്ല. ഇതില്‍ പ്രധാനമായും രണ്ട് ഡിവൈസുകള്‍ ഉണ്ട്. ഉപഭോക്താവിന് നല്‍കുന്ന ഒപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്ക് ടെര്‍മിനല്‍ (ONT) എന്ന് വിളിക്കപ്പെടുന്ന മോഡമാണ് ഒരു ഡിവൈസ്. മറ്റൊരു ഡിവൈസ് ഒപ്റ്റിക്കല്‍ ലൈന്‍ ടെര്‍മിനല്‍ (OLT) എന്ന് വിളിക്കപ്പെടുന്ന സര്‍വീസ് പ്രൊവൈഡര്‍ പ്രവര്‍ത്തിപ്പിക്കുന്ന മാസ്റ്റര്‍ യൂണിറ്റാണ്.

ONT യ്ക്കും OLTയ്ക്കും ഇടയില്‍ ഫൈബര്‍ കേബിളുകള്‍ മാത്രമേയുള്ളു. അത് ഈ സൊല്യൂഷനിന്റെ ഒരു മികച്ച ആകര്‍ഷണമാണ്. തടസ്സങ്ങളില്ലാതെ അതിവേഗതയാര്‍ന്ന ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ കഴിയും എന്നതാണ് FTTH എന്ന സാങ്കേതികതയുടെ ഏറ്റവും ശ്രദ്ധേയമായ ഗുണം. ഇടിമിന്നല്‍, മഴ, മേഘാവൃതമായ ആകാശം എന്നു തുടങ്ങിയ പൊതുവായ കണക്ഷന്‍ തടസ്സങ്ങളൊന്നും സാധാരണ FTTHനെ ബാധിക്കാറില്ല. കൂടാതെ ഒരു മാസ്റ്റര്‍ യൂണിറ്റില്‍ നിന്ന് ആയിരത്തോളം വീടുകളിലേക്ക് ഫൈബര്‍ സ്പ്ലിറ്ററുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് നല്‍കാനും സാധിക്കും.

വിവിധ ലാബ് ടെസ്റ്റുകള്‍ക്കു ശേഷം ഇന്ത്യന്‍ ടെലികോം എഞ്ചിനീയറിംഗ് സെന്ററില്‍ നിന്നും (TEC) അംഗീകാരമുള്ള ഉത്പന്നങ്ങള്‍ മാത്രം അസംബിള്‍ ചെയ്തുകൊണ്ടാണ് കമ്പനി ഡിവൈസുകള്‍ വിതരണം ചെയ്തു വരുന്നത്. ഉപഭോക്താവിന്റെ കൈവശം നല്‍കുന്ന ONT നിര്‍മിക്കാനുള്ള ഇലക്ട്രോണിക്ക് ഘടകങ്ങള്‍ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും, എന്‍ഡ് പ്രൊഡക്ട് നെറ്റ്‌ലിങ്ക് കൊച്ചിയിലെ കൂത്താട്ടുകുളത്തുള്ള ഫാക്ടറിയില്‍ തന്നെയാണ് നിര്‍മിക്കുന്നത്. ഓരോ മാസവും ഏകദേശം ഒന്നര ലക്ഷം ഒ.എന്‍.ടികള്‍ ഉത്പാദിപ്പിക്കാവുന്ന ശേഷി നെറ്റ്‌ലിങ്കിന്റെ ഫാക്ടറിക്കുണ്ട്.

മൂന്നു ഘട്ടങ്ങളിലായി നടത്തുന്ന വിവിധ തലങ്ങളിലുള്ള ക്വാളിറ്റി ടെസ്റ്റുകള്‍ക്കു ശേഷം മാത്രം വിതരണം നടത്തുന്ന ഉത്പന്നങ്ങള്‍ക്ക് മൂന്നു വര്‍ഷത്തേക്കുകൂടി സൗജന്യ വില്പനാനന്തര സേവനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. തടസ്സരഹിതമായ ഇന്റര്‍നെറ്റ് നല്‍കുന്നതുവേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കേണ്ട ഉത്പന്നങ്ങള്‍ ആയതുകൊണ്ടുതന്നെ അതീവ ശ്രദ്ധ നല്‍കിയാണ് ഓരോ പ്രോഡക്ടും കമ്പനി നിര്‍മിക്കുന്നത്. ചിട്ടയായി നടന്നു വരുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യന്‍ ടെലികോം മേഖലയ്ക്ക് FTTH തലത്തില്‍ വളരെയധികം യോജിച്ചതും തൃപ്തികരവുമായ സേവനങ്ങളാണ് നല്‍കിവരുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു .

കൂടാതെ FTTHന് ഉപയോഗിക്കേണ്ടി വരുന്ന ഫൈബര്‍ കേബിള്‍, ഫൈബര്‍ സ്പ്ലിറ്ററുകള്‍, ടെര്‍മിനേഷന്‍ ബോക്ക്‌സുകള്‍, ഫൈബറുകളെ തമ്മില്‍ ഘടിപ്പിക്കാനുള്ള മെഷീനറികള്‍, കണക്ടറുകള്‍, ടൂളുകള്‍, അഡാപ്ടറുകള്‍ മുതലായ എന്‍ഡ് – ടു – എന്‍ഡ് സൊല്യൂഷന്‍ നെറ്റ്‌ലിങ്ക് ഉത്പാദിപ്പിച്ചു നല്‍കുന്നുണ്ട്. അങ്ങനെ ഇത്തരം ഉത്പന്നങ്ങളുടെ നിര്‍മിതിയില്‍ ചൈനീസ് കമ്പനികള്‍ നിലനിര്‍ത്തിവരുന്ന കുത്തകയെയും നെറ്റ്‌ലിങ്കിന് കഴിവതും തകര്‍ക്കാന്‍ സാധിക്കുന്നുണ്ട്.

വലിയ മാളുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, ആശുപത്രികള്‍ പോലെയുള്ള പ്രൊജക്ടുകള്‍ക്ക് ആവശ്യമായി വരുന്ന ഹൈ സ്പീഡ് ഇന്റര്‍നെറ്റ്, ടെലഫോണ്‍/ഇന്റര്‍കോം, പബ്ലിക്ക് വൈഫൈ, സിസിടിവി ക്യാമറ സിസ്റ്റം, ടെലിവിഷന്‍ സര്‍വീസ് എന്നീ എല്ലാ സാങ്കേതികതകളും ഒരൊറ്റ ഫൈബറില്‍ തന്നെ FTTH സാങ്കേതിക വിദ്യയിലൂടെ നല്‍കാന്‍ സാധിക്കും. ഇത്തരം സര്‍വീസുകളെല്ലാം ടേണ്‍ കീ അടിസ്ഥാനത്തില്‍ ചെയ്തു നല്‍കാനുള്ള ഒരു OUT DOOR WORK ടീമും കമ്പനിക്കു സ്വന്തമായി ഉണ്ട്.

ഓരോ ഉപഭോക്താവിന്റെയും പ്രോജക്ടുകളുടെ ആവശ്യാനുസരണം വ്യത്യസ്തമായ സൊല്യൂഷന്‍ ഡിസൈന്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട FTTH DESIGN TEAM ഉം നെറ്റ്‌ലിങ്കിനുണ്ട്. 24×7 സമയത്തും പ്രവര്‍ത്തനസജ്ജമായ നെറ്റ്‌കെയര്‍ എന്ന ഒരു ആഫ്ടര്‍ സെയില്‍ സപ്പോര്‍ട്ട് സര്‍വീസും 35-ഓളം എന്‍ജിനീയര്‍മാരുടെ സാന്നിധ്യത്തോടെ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

ഒരു FTTH നെറ്റ്വര്‍ക്ക് സൊല്യൂഷന്‍ സ്ഥാപിക്കുന്നതോടൊപ്പം ഒന്നിലേറെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ സേവനങ്ങള്‍ നല്കാമെന്നുള്ളതു ഈ സാങ്കേതികതയുടെ മറ്റൊരു പ്രത്യേകതയാണ്. ഉപയോഗിച്ചു വരുന്ന ഒരു സര്‍വീസ് ഡിവൈസ് മാറ്റാതെ തന്നെ വേണ്ടെന്ന് വെച്ച്, മറ്റൊന്ന് തിരഞ്ഞെടുക്കാനും ഈ സൊല്യൂഷനിലൂടെ സാധിക്കും. ഇതും FTTH നെ ആകര്‍ഷണീയമാക്കുന്നു.

എഫ്.ടി.ടി.എച്ച് സൊല്യൂഷന്‍ ഇന്ത്യയില്‍ പ്രാവര്‍ത്തികമായ സമയം മുതല്‍ക്കുതന്നെ നെറ്റ്‌ലിങ്ക് ഈ സൊല്യൂഷന്‍ ലഭ്യമാക്കി തുടങ്ങിയിരുന്നു. 25 വര്‍ഷത്തെ ഫൈബര്‍ നെറ്റ്‌വര്‍ക്ക് സംബന്ധിത അനുഭവസമ്പത്ത് നെറ്റ്‌ലിങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനുണ്ട്. സില്‍വെസ്റ്റര്‍ ജോസഫ് (മാനേജിങ്ങ് ഡയറക്ടര്‍), സൈക്കൊ തോമസ് (പ്ലാനിങ് & ഡെവലപ്പ്‌മെന്റ് ഡയറക്ടര്‍), മനോജ് മാത്യു (അഡ്മിനിസ്‌റ്റ്രേഷന്‍ ഡയറക്ടര്‍), പോള്‍ സ്‌ക്കറിയ (ഫിനാന്‍സ് ഡയറക്ടര്‍), സിനോജ് പി.ജി (C.A.) (ഓഡിറ്റ് & ടാക്‌സസ് ഡയറക്ടര്‍), ജിഷ്ണു പരമേശ്വരന്‍ (ടെക്‌നിക്കല്‍ ഡയറക്ടര്‍) എന്നിവരാണ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. 14 പേര്‍ക്ക് കമ്പനിയില്‍ ഷെയറുണ്ട്. നെറ്റ്‌ലിങ്കിന്റെ സീനിയര്‍ മാനേജര്‍മാരും കമ്പനിയുടെ ഷെയര്‍ ഹോള്‍ഡര്‍മാരാണ്.

കൊച്ചിയിലെ കൂത്താട്ടുകുളത്താണ് നെറ്റ്‌ലിങ്കിന്റെ കോര്‍പ്പറേറ്റ് ഓഫീസ്. പൂര്‍ണ്ണ സജ്ജീകരണങ്ങളുള്ള ഫാക്ടറി, മുഖ്യ സ്റ്റോറേജ് സെന്ററുകള്‍, ഡെസ്പ്പാച്ച്, ആഫ്ടര്‍ സെയില്‍ സപ്പോര്‍ട്ട് സര്‍വ്വീസ് എന്നിവയെല്ലാം നെറ്റ്‌ലിങ്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ കമ്പനിയ്ക്ക് ഇന്ത്യയിലുടനീളം ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ 15 സ്വന്തം ബ്രാഞ്ചുകളുമുണ്ട്. നെറ്റ്‌ലിങ്ക് നിലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങള്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. സമാന കമ്പനികളില്‍ നിന്ന് നെറ്റ്‌ലിങ്കിനെ വ്യത്യസ്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം വിദേശ കമ്പനികളുടെ സഹായത്തോടെയാണെങ്കിലും കമ്പനി ഉത്പന്നങ്ങള്‍ തദ്ദേശീയമായി തന്നെ നിര്‍മിക്കുന്നു എന്ന വസ്തുതയാണ്. 175 ഓളം ജീവനക്കാര്‍ കമ്പനിയ്ക്കുണ്ട്.

ഈ വര്‍ഷം തന്നെ നൂറ്റിഅന്‍പതു കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവ് പ്രതീക്ഷിക്കുന്ന കമ്പനി ഭാവിയിലേക്കുള്ള വിപുലീകരണവുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളത്തു തന്നെ മൂന്ന് ഏക്കര്‍ സ്ഥലത്ത് 1,20,000ത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വലിയ ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സ് നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷത്തിനകം കോംപ്ലക്‌സ് പ്രവര്‍ത്തനസജ്ജമാകുന്നതോടൊപ്പം കൂടുതല്‍ അനുബന്ധ മേഖലകളില്‍ കൂടി ഉത്പാദനം നടത്തി നെറ്റ്‌ലിങ്കിനെ ഒരു ലോകോത്തര ബ്രാന്‍ഡായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.  എല്ലാ വിജയാശംസകളും!

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button