Success Story

കുഞ്ഞുങ്ങളുടെ ലോകത്ത് വിജയക്കൊടി പാറിച്ച് കൈറ്റ് ട്രേഡിങ് കമ്പനി

കുഞ്ഞുങ്ങളുടെ ചിരിയും അവരുടെ ആഹ്ലാദവും കാണാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്. ആ ഇഷ്ടത്തിന് പിന്നില്‍ ഒരു സംരംഭ സാധ്യത കൂടിയുണ്ടെങ്കിലോ? അത്തരമൊരു സാധ്യതയുടെ ലോകമാണ് കൊല്ലം ജില്ലക്കാരനായ എം എസ് ഷൈജുവിന്റെ ബിസിനസ് സംരംഭം. കുട്ടികള്‍ക്ക് വാങ്ങികൊടുക്കുന്ന കളിപ്പാട്ടങ്ങളുടെ ഗുണമേന്മ മാതാപിതാക്കള്‍ക്ക് പൊതുവേ വളരെയധികം ആശങ്ക പടര്‍ത്തുന്ന വിഷയമാണ്. സുരക്ഷിതവും ആകര്‍ഷണീയത ഉള്ളതും അതോടൊപ്പം വില വളരെ കൂടാത്തതുമായ കളിപ്പാട്ടങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനാണ് ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നത്. ഈ ഗുണങ്ങളെല്ലാമുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള സൈക്കിളുകളും വോക്കറുകളും നിര്‍മിച്ചു വില്‍ക്കുന്ന കമ്പനിയാണ് ഷൈജുവിന്റെ കൈറ്റ് ബേബി സൈക്കിള്‍സ് & ബേബി വോക്കേഴ്‌സ്.

14 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം ബിസിനസ്സ് മോഹവുമായാണ് ഷൈജു നാട്ടിലേക്ക് മടങ്ങിയത്. കേരളത്തിലെ നിര്‍മാണ മേഖലയില്‍ ലോകോത്തര നിലവാരമുള്ള ജിപ്‌സം ഇറക്കുമതി ചെയ്യുന്ന ഒരു ബിസിനസ് ഒരു സുഹൃത്തുമായി ചേര്‍ന്ന് ആരംഭിക്കാനുള്ള ആഗ്രഹമാണ് ഷൈജുവിന് ഉണ്ടായിരുന്നത്. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ജിപ്‌സം ഇറക്കുമതിയില്‍ മുന്നില്‍ നില്‍ക്കുന്നത് സൗദി അറേബ്യയിലെ മദ ജിപ്‌സം കമ്പനിയാണ്. പ്രസ്തുത കമ്പനിയില്‍ നിന്ന് ജിപ്‌സം ഇറക്കുമതി ചെയ്ത് കേരളത്തില്‍ വിപുലമായ രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാനാണ് അവര്‍ ഉദ്ദേശിച്ചിരുന്നത്. അതിനായി കൊച്ചിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും, കയറ്റുമതി – ഇറക്കുമതി ലൈസന്‍സ് സ്വന്തമാക്കുകയും ചെയ്തു. പക്ഷേ, സാങ്കേതികമായി ചില തടസങ്ങള്‍ നേരിട്ടു. ഉത്പന്നത്തിന്റെ എക്‌സ്‌ക്ലൂസിവിറ്റിയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുകയും ആ ബിസിനസ്സുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. ഒടുവില്‍ ആ ആശയം തന്നെ ഉപേക്ഷിക്കേണ്ടതായി വന്നു.

സൗദി അറേബ്യയിലെ യാമ്പു വ്യവസായ മേഖലയില്‍ ഒരു സി ബി എസ് എ സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതലയുണ്ടായിരുന്ന ഷൈജു പ്രവാസം പൂര്‍ണമായി അവസാനിപ്പിച്ച് സംരംഭകനാകാനുള്ള മോഹവുമായാണ് നാട്ടില്‍ എത്തിയത്. അതുകൊണ്ട് വീണ്ടും ഒരു പ്രവാസി ജീവിതം തിരഞ്ഞെടുക്കേണ്ടതില്ലെന്നും മറ്റൊരു സംരംഭത്തെ സംബന്ധിച്ച് ആലോചിക്കാനും ഷൈജു തീരുമാനിച്ചു.

പ്രധാനമായി ഫുട്‌വെയര്‍ നിര്‍മാണം, ഭക്ഷ്യോത്പന്നങ്ങളുടെ പ്രൊസസിങ്, കളിപ്പാട്ടങ്ങളുടെ നിര്‍മാണവും മാര്‍ക്കറ്റിങും എന്നീ മൂന്ന് മേഖലകളെ കുറിച്ച് ഷൈജു എറണാകുളത്തെ പാലേരി മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ സഹായത്തോടെ മാര്‍ക്കറ്റ് സ്റ്റഡിയും ഫീസബിലിറ്റ് സ്റ്റഡിയും ചെയ്തു. നിലനില്‍പ്പിന് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഫുട്‌വെയര്‍ നിര്‍മാണ ഫുട്‌വെയര്‍ നിര്‍മാണ മേഖലയില്‍ ഉള്ളതിനാലും ഭക്ഷ്യോത്പന്നങ്ങളുടെ പ്രൊസസിങില്‍ പെട്ടെന്ന് ഇറങ്ങി ചെന്നാല്‍ ഒരുപാട് സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടതിനാലും ആ ആശയങ്ങള്‍ ഷൈജു വേണ്ടെന്നു വെച്ചു. അങ്ങനെയാണ് കളിപ്പാട്ട നിര്‍മാണത്തിലേക്കും മാര്‍ക്കറ്റിങിലേക്കും ഷൈജു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കേരളത്തില്‍ ഓരോ ദിവസവും 1400 – 1500 കുഞ്ഞുങ്ങള്‍ ജനിക്കുന്നുണ്ട്. ഇത്രയധികം കുഞ്ഞുങ്ങള്‍ക്കു വേണ്ടിവരുന്ന ഉത്പന്നങ്ങള്‍ ഓരോ ദിവസവും നമ്മുടെ മാര്‍ക്കറ്റുകളില്‍ എത്തണം. അതുകൊണ്ടുതന്നെ സാമ്പത്തിക മാന്ദ്യങ്ങള്‍ക്കു പോലും കുഞ്ഞുങ്ങളുടെ ഉത്പന്നങ്ങളുടെ ബിസിനസ്സിനെ കാര്യമായി തകര്‍ക്കാന്‍ കഴിയാറില്ല. കേരളത്തില്‍ ഈ മേഖലയില്‍ ഷൈജു കൂടുതല്‍ വിപണന സാധ്യത കണ്ടെത്തിയത് കുഞ്ഞുങ്ങള്‍ക്കായുള്ള സൈക്കിളുകള്‍ക്കും, വോക്കറുകള്‍ക്കും ആയതിനാലാണ് അവ ഉത്പാദിപ്പിച്ച് മാര്‍ക്കറ്റില്‍ എത്തിക്കുന്ന ഒരു കമ്പനി തുടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചത്. അതുവരെ ഉത്തരേന്ത്യയില്‍ നിര്‍മിക്കുന്ന ഇത്തരം ഉത്പന്നങ്ങളായിരുന്നു കേരളത്തിലെ മാര്‍ക്കറ്റുകളില്‍ എത്തിയിരുന്നത്.

പ്രസ്തുത ബിസിനസ്സുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇത്തരത്തില്‍ ബിസിനസ്സ് നടത്തിയാല്‍ ഉണ്ടാകാവുന്ന വളര്‍ച്ച, ഏത് കമ്പനികള്‍ക്കൊപ്പമാണ് തങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ മത്സരിക്കേണ്ടതായി വരിക, മാര്‍ക്കറ്റ് സാധ്യതകള്‍ എന്നിവയെ കുറിച്ച് നടത്തിയ പഠനത്തിലൂടെ താത്പര്യം വര്‍ദ്ധിപ്പിക്കുന്ന കണ്ടെത്തലുകള്‍ ഷൈജുവിന് ലഭിച്ചു. പിന്നീട് തമിഴ്‌നാട്ടിലെ ചെന്നൈയിലും മറ്റുമുള്ള ഇത്തരം യൂണിറ്റുകളില്‍ ഷൈജു നേരിട്ട് ചെന്ന് കാര്യങ്ങള്‍ മനസ്സിലാക്കി.

ഷൈജു കമ്പനി രൂപീകരിച്ചതിനു ശേഷം കണ്ടു മനസ്സിലാക്കാന്‍ കൃത്യമായ ഒരു മോഡല്‍ ഇല്ലാതിരുന്നതിനാല്‍, പ്രാരംഭമായി ഡല്‍ഹി ആസ്ഥാനമുള്ള ഇത്തരത്തിലുള്ള ഒരു കമ്പനിയുടെ ഡിസ്ട്രിബ്യൂഷനാണ് ചെയ്തിരുന്നത്. അങ്ങനെ മാര്‍ക്കറ്റിങ്ങിനെ കുറിച്ച് കൃത്യമായ ഒരു ധാരണയില്‍ എത്തിച്ചേരാന്‍ ഷൈജുവിന് സാധിച്ചു.

ആദ്യം കൈറ്റ് ബേബി സൈക്കിള്‍സ് & ബേബി വോക്കേഴ്‌സ് നിര്‍മിച്ചു തുടങ്ങിയത് കുഞ്ഞുങ്ങള്‍ക്കായുള്ള വോക്കറുകളാണ്. പിന്നീട് കുഞ്ഞുങ്ങള്‍ക്കായുള്ള സൈക്കിളുകളും കമ്പനി നിര്‍മിച്ചു തുടങ്ങി. നിലവില്‍ പല റേഞ്ചുകളിലുള്ള 12 മോഡലുകളിലുള്ള വോക്കറുകള്‍ കൈറ്റ് നിര്‍മിക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്കായുള്ള സൈക്കിളുകളുടെ കാര്യത്തില്‍ ബ്രാന്‍ഡിനല്ല, ഗുണനിലവാരത്തിനും ആകര്‍ഷണീയതയ്ക്കുമാണ് മാര്‍ക്കറ്റില്‍ കൂടുതല്‍ പ്രാധാന്യം.
മറ്റ് കമ്പനികളെ വെച്ചു നോക്കുമ്പോള്‍ കൈറ്റിന് ഒരു നിലവാരം കൊണ്ടുവരേണ്ടതിന്റെ ഭാഗമായി കമ്പനി ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടി. പിന്നീട് കുഞ്ഞുങ്ങള്‍ക്കായുള്ള റൈഡറുകള്‍, മാജിക്ക് കാറുകള്‍ എന്നീ ഉത്പന്നങ്ങളും കൈറ്റ് നിര്‍മ്മിച്ചു തുടങ്ങി. നാല് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള കൈറ്റ് ഹോള്‍സെയില്‍ – റീട്ടെയില്‍ കടകളിലേക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ എത്തിച്ചുവരുന്നു. സെന്‍ട്രലൈസ്ഡ് സ്റ്റിച്ചിങ്ങ് യൂണിറ്റ്, ഗോഡൗണ്‍ എന്നിവയൊക്കെ കമ്പനിയ്ക്കുണ്ട്.

ആദ്യകാലത്ത് കൈറ്റിന് കേരളത്തില്‍ ഈ നിര്‍മാണം അറിയുന്നവര്‍ ഇല്ലാത്തതിനാല്‍, ഉത്തരേന്ത്യന്‍ തൊഴിലാളികളെ മാത്രമായി ആശ്രയിക്കേണ്ടതായി വന്നിരുന്നു. ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കിടയില്‍ ശക്തമായ സംഘടനാബന്ധം ഉള്ളതിനാല്‍ എന്നെങ്കിലും എന്തെങ്കിലും കാരണത്താല്‍ ഇവര്‍ നിസ്സഹകരണം പ്രകടിപ്പിച്ച് തിരികെ പോയാല്‍ ഭാവി എന്താകുമെന്ന ആശങ്ക കമ്പനിയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് കമ്പനി പരിസര പ്രദേശങ്ങളിലെ സ്ത്രീകളെ അപ്രന്റീസുകളായി ജോലിക്കെടുത്ത് ആവശ്യമായ പരിശീലനം നല്‍കി. ഒരു ഉത്തരേന്ത്യക്കാരനു പകരം മൂന്ന് സ്ത്രീകള്‍ എന്ന കണക്കില്‍ അത്രയും സ്ത്രീകള്‍ക്ക് സ്വയം പര്യാപ്തത നല്‍കിക്കൊണ്ട് കൈറ്റ് തങ്ങളുടെ ഭാവി സുരക്ഷിതമാക്കി. സൂപ്പര്‍വൈസറായി ഒരു ഉത്തരേന്ത്യക്കാരനെ മാത്രം കമ്പനി നിലനിര്‍ത്തിക്കൊണ്ട് മറ്റ് ജോലികള്‍ക്കെല്ലാം പരിശീലനം നേടിയ സ്ത്രീകളെ നിയമിച്ചു.

അതുകൊണ്ടുതന്നെ ലോക്ക്ഡൗണ്‍ കാലത്ത് ഉത്തരേന്ത്യക്കാരെല്ലാം സ്വന്തം നാടുകളിലേക്ക് തിരികെ പോയപ്പോഴും കൈറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടില്ല. ഇപ്പോള്‍ 15ഓളം ജീവനക്കാര്‍ക്ക് കമ്പനി തൊഴില്‍ നല്‍കുന്നുണ്ട്. ഇപ്പോള്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ നിയമിച്ചുകൊണ്ട് തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയും കേരളത്തിന് പുറത്തും കൈറ്റ് ഉത്പന്നങ്ങള്‍ എത്തിക്കുന്നുണ്ട്. കൂടാതെ നോയ്ഡയില്‍ ഒരു യൂണിറ്റ് ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളും കൈറ്റ് നടത്തുന്നുണ്ട്. അതിലൂടെ കേരളത്തിന് പുറത്തേക്കുള്ള ബിസിനസ് കൂടുതല്‍ വിപുലമാക്കാക്കാനുള്ള ശ്രമത്തിലാണ് ഷൈജു.

സ്‌കൂള്‍ ബാഗുകള്‍, ലേഡീസ് ബാഗുകള്‍, ട്രെക്കിങ് ബാഗുകള്‍, കോളേജ് ബാഗുകള്‍ എന്നിങ്ങനെ എല്ലാത്തരം ഒരു വര്‍ഷം വാറന്റിയുള്ള ബാഗുകളും നിര്‍മിക്കുന്ന കൈറ്റ് ബാഗ്‌സ് എന്ന ഒരു ഐ.എസ്.ഒ 9001-2015 സര്‍ട്ടിഫിക്കേഷനുള്ള യൂണിറ്റും കൈറ്റ് ട്രേഡിങ് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ എല്ലായിടത്തും കൈറ്റ് ബാഗ്‌സിന് സപ്ലൈയും ഡിസ്ട്രിബ്യൂട്ടേഴ്‌സുമുണ്ട്. ജപ്പാനിലേക്ക് ഇന്‍ഡസ്ട്രിയല്‍ വിസിറ്റിന് പോകുന്ന കമ്പനികള്‍ക്കും മറ്റ് ടൂറിംഗ് കമ്പനികള്‍ക്കുമുള്ള ഓര്‍ഡറുകള്‍ കൈറ്റ് ബാഗ്‌സ് ചെയ്തു കൊടുക്കാറുണ്ട്.

സാഹചര്യങ്ങള്‍ക്കനുസരിച്ച് വിട്ടുവീഴ്ച്ച ചെയ്യാനും സംരംഭം ഒരു ഘട്ടത്തില്‍ എത്തുന്നതുവരെ യാഥാര്‍ത്ഥ്യ ബോധത്തോടെ അതിന്റെ അടിസ്ഥാന കാര്യങ്ങളില്‍ ഉള്‍പ്പെടെ ഇടപെടാനും സംരംഭകന്‍ തയാറാവുക എന്നതും, ഉല്‍പ്പന്നത്തിന്റെ വിപണി സാധ്യതകളെ പരമാവധി മനസിലാക്കാന്‍ സാധിക്കുക എന്നതുമാണ് ഏതൊരു സംരംഭത്തിന്റെയും വിജയത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമെന്നാണ് ഷൈജു പറയുന്നത്.
ഭാര്യ ഷബ്‌ന ഖാന്‍ നല്‍കുന്ന പിന്തുണയെ കുറിച്ചും ഷൈജു സംസാരിച്ചു. കൈറ്റിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങള്‍ ഇപ്പോള്‍ ഷബ്‌നയാണ് കൈകാര്യം ചെയ്യുന്നത്. കുഞ്ഞുങ്ങളെ സുരക്ഷിതമായി മുന്നോട്ട് നയിക്കുന്ന കൈറ്റിന് അതേ ആര്‍ജ്ജവത്തോടെ മുന്നോട്ട് കുതിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

കൈറ്റ് ട്രേഡിങ് കമ്പനിയെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബിസിനസ് അന്വേഷണങ്ങള്‍ക്കും:
ഫോണ്‍ : 0091 9074993573
E-mail: kitemarketings@gmail.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button