മലപ്പുറത്തെ കേക്കിന്റെ സ്വാദ് നിര്‍ണയിക്കുന്ന ഡെര്‍ബി കേക്ക്‌സ്
60-ല്‍ പരം ഇനത്തിലുള്ള കേക്കുകള്‍ ഒരുക്കുന്ന മധുരസുല്‍ത്താനായി സി.കെ മുഹമ്മദലി
ഈ കോവിഡ് ലോക്ക്ഡൗണ്‍ കാലത്തെ ഏറ്റവും ട്രെന്‍ഡിങായ മധുരം കേക്കാണ്. പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍, പാചക തത്പരരായ പലരും കേക്കുകളുടെ ലോകത്തിലേക്ക് ചുവടു വയ്ക്കുകയായിരുന്നു. ഈ പരിണാമം ബേക്കിങ് തൊഴില്‍ മേഖലയെ മാത്രമല്ല, കേക്കിന്റെ രുചികളെയും മറ്റൊരു തലത്തില്‍ തന്നെ എത്തിച്ചിരിക്കുകയാണ്.
കോവിഡിന് മുന്‍പ് സാധാരണക്കാരായ മലയാളികള്‍ക്ക് ബേക്കറികളുടെ ചില്ലുകൂടില്‍ പുഞ്ചിരി തൂകിയിരുന്ന വിരലില്‍ എണ്ണാവുന്ന തരങ്ങളില്‍ ഉണ്ടാകുന്നവ മാത്രമായിരുന്നു കേക്കുകള്‍. കേക്കുകളില്‍ മാത്രം കേന്ദ്രീകരിക്കുന്ന ബേക്കറുമാര്‍ ദുഃസ്വപ്‌നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ആഗോളതലത്തില്‍ ഒരു രോഗം തലപൊക്കിയപ്പോള്‍ നമ്മുടെ പാവം കേക്കും ഇന്റര്‍നാഷണലായി.
ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമല്ലാത്ത മുന്‍തലമുറക്കാര്‍ ഒരു കേക്ക് വാങ്ങാന്‍ പോയാല്‍ പേരുകള്‍ കേട്ട് ആകെ ആശയക്കുഴപ്പത്തിലാകും. ഓരോ ദിവസവും പുതിയ തരം കേക്കുകള്‍ നമ്മുടെ കണ്മുന്നില്‍ എത്തുകയാണ്. ഈ കാലത്താണ് മലപ്പുറത്തെ പല പ്രമുഖ ബേക്കറികളിലും 60-ല്‍ പരം തരത്തിലുള്ള കേക്കുകള്‍ എത്തിച്ചു നല്കുന്ന സി.കെ മുഹമ്മദലിയുടെ ഡെര്‍ബി കേക്ക്‌സ് വ്യത്യസ്തമാകുന്നത്.
സി.കെ മുഹമ്മദലി
ഗുണനിലവാരത്തില്‍ ഒട്ടും പിശുക്ക് കാണിക്കാത്ത ഡെര്‍ബി കേക്ക്‌സിനെ ബേക്കറുകളുടെ പുതിയ ‘വേവി’നും പിന്നോട്ട് നീക്കാന്‍ കഴിഞ്ഞില്ല എന്ന് സി.കെ മുഹമ്മദലി പറഞ്ഞപ്പോള്‍ ആ മുഖത്ത് പ്രതിഫലിച്ചത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ പൊന്‍തൂവലാണ്; നിലവാരത്തിന്റെ മാറ്റ് കുറയ്ക്കില്ലെങ്കില്‍ ഏത് ലോക്ക്ഡൗണ്‍ പ്രതിസന്ധിയെയും പ്രത്യാശയുടെ ഐസിങ് വച്ച് മധുരമുള്ളതാക്കാം എന്ന അനുഭവപാഠമാണ് അദ്ദേഹം പകര്‍ന്നു നല്കുന്നത്.
ഇടത്തരം ബേക്കറികളില്‍ ജോലി ചെയ്തുകൊണ്ടാണ് മുഹമ്മദലി ബേക്കിങ് ലോകത്തിലേക്ക് പിച്ചവച്ചത്. പിന്നീട് ഒരു നിര്‍ണായക ഘട്ടത്തില്‍ സ്വന്തമായി കേക്കുകളുടെ ബിസിനസ്സ് തുടങ്ങാന്‍ ആ അനുഭവസമ്പത്ത് അദ്ദേഹത്തെ പ്രാപ്തനാക്കി. ചെറിയ തലത്തില്‍ ആരംഭിച്ച തന്റെ ഡെര്‍ബി കേക്ക്‌സിനെ വൈകാതെ തന്നെ ഫാഹിസ് എന്ന വ്യക്തിയുടെ പാര്‍ട്ട്ണര്‍ഷിപ്പിന്റെ പിന്‍ബലത്തോടെ തന്റെ സ്വദേശത്തെ മികച്ച ഹോള്‍സെയില്‍ കേക്ക് ബേക്കറാക്കാന്‍ സി.കെ മുഹമ്മദലിക്ക് സാധിച്ചത് അദ്ദേഹത്തിന്റെ കഠിനാധ്വാനവും ദൃഢനിശ്ചയവും കാരണമാണ്.
ഫാഹിസ്
ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയോ മറ്റോ ഉണ്ടാകുമ്പോള്‍ കേക്കിനൊപ്പം മറ്റ് പ്രധാന സൗകര്യങ്ങളും ഒരുക്കി അദ്ദേഹം തന്റെ കേക്ക് ആസ്വദിക്കാന്‍ മികച്ച ഒരു അന്തരീക്ഷവും ഒരുക്കി നല്‍കാറുണ്ട്. ചോക്കോ ഫാന്റസി, മില്‍ക്കി ബട്ടര്‍ കേക്ക്, വൈറ്റ് ട്രഫ്ള്‍, മാംഗോ ട്രഫ്ള്‍, ഹണി ആല്‍മണ്ട്, കിറ്റ്കാറ്റ് കേക്ക്, റഫെല്ലോ, ഫെറെറോ റൊഷേ, ഗ്ലേസ് ജെല്‍ കേക്കുകള്‍, ബാര്‍ബി ഗേള്‍, പാഷന്‍ഫ്രൂട്ട് കേക്ക്, കസ്റ്റമര്‍ ഡ്രീം കേക്ക്, മില്‍ക്ക് കേക്ക്, ടെന്‍ഡര്‍ കോക്കനട്ട് കേക്ക് എന്നിവയുള്‍പ്പെടെ 60-ല്‍ പരം സ്വാദിഷ്ടമായ ഡെര്‍ബി കേക്കുകളാണ് മലപ്പുറത്തെ മികച്ച ബേക്കറികളില്‍ മുഹമ്മദലി എത്തിക്കുന്നത്.
സമാന ബേക്കേഴ്‌സിന്റെ സഹകരണത്തോടെ സി.കെ മുഹമ്മദലി നേതൃത്വം നല്‍കുന്ന ബേക്കറിക്കൂട്ടം വാട്ട്‌സാപ്പ് ഗ്രൂപ്പ് പരിശീലന ക്ലാസ്സുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ നേടുന്ന വിദ്യാര്‍ത്ഥികളെ ഡെര്‍ബി കേക്ക്‌സ് അനുമോദിക്കാറുമുണ്ട്. ആരോഗ്യപ്രദമായ ബ്രെഡുകളും ബിസ്‌ക്കറ്റുകളുമൊക്കെ ആഹാരപ്രിയര്‍ക്ക് ഒരുക്കാന്‍ കഴിയണം എന്നതാണ് മുഹമ്മദലിയുടെ സ്വപ്‌നം. സി.കെ മുഹമ്മദലിയുടെ കൈപുണ്യം ഇനിയും ഒരുപാട് പേരുടെ ആഘോഷങ്ങളില്‍ പുതുമ കൊണ്ടുവരട്ടെ!
ഡെര്‍ബി കേക്കുകള്‍ നേരിട്ട് വാങ്ങാനായി +91 9072 1111 48, +91 9072 1111 49 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്