വിനോബാജി 125-ാം ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു
തിരുവനന്തപുരം: ആചാര്യ വിനായക് നരഹരി ഭാവേ (1895-1982) യുടെ 125-ാം ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. സത്യാഗ്രഹ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വിനോബാ നികേതനില്‍ ഗാന്ധി സ്മാരക നിധി ചെയര്മാന് ഡോ.എന്‍. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ഗാന്ധിയന്‍ പി.ഗോപിനാഥന് നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗാന്ധി ആശ്രമത്തില്‍ നിന്നും വിനോബാജിയോടെത്ത് ഭൂദാന്‍ കാല്‍നടയാത്രയില്‍ അനുധാവനം ചെയ്ത പരിവ്രാജിക ഏ.കെ.രാജമ്മയെ കെ.എസ്സ്, ശബരിനാഥന് എം. എല്‍ .ഏ ആദരിച്ചു.
സത്യാഗ്രഹ ഫൗണ്ടേഷന് ചെയര്മാന് മലയിന്‍കീഴ് വേണുഗോപാല്‍ സ്വാഗതം ആശംസിച്ചു. സ്വാമി അശ്വതി തിരുനാള്‍ , ഡോ.ജേക്കബ് പുളിക്കന്‍ , ഫെസല്‍ ഖാന്, മലയടി പുഷ്പാംഗദന്, അന്‍സാര്‍ തോട്ടുമുക്ക്,രാമഹരി എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ക്രിസ്തു ഹരി യോഗത്തിന് കൃതജ്ഞത പറഞ്ഞു.
125-ാം ജയന്തിയോടനുബന്ധിച്ച് നല്കുന്ന ‘വിനോബാജി സത്യാഗ്രഹ പുരസ്കാരം’ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് സെപ്തംബര്‍16 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ വച്ച് സമ്മാനിക്കും. ‘ഗാന്ധിഗ്രാം’ എന്ന പദ്ധതി ആവിഷ്കരിച്ച് ദളിത് – ആദിവാസി സമൂഹത്തിനുവേണ്ടി നടത്തുന്ന പ്രവര്‍ത്തനമാണ് പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടത്.
ആചാര്യ വിനോബാ ഭാവേയുടെ 125-ാം ജയന്തി സമ്മേളനത്തില്‍ വിനോബാ നികേതനില്‍ പരിവ്രാജിക ഏ.കെ.രാജമ്മ ദീപം തെളിയിക്കുന്നു. മലയിന്‍കീഴ് വേണുഗോപാല്‍, കെ.എസ്സ്. ശബരിനാഥ് എം.എല്‍ .ഏ, ഡോ.എന്‍. രാധാകൃഷ്ണന്, ഗാന്ധിയന്‍ പി.ഗോപിനാഥന് നായര്‍, സ്വാമി അശ്വതി തിരുനാള്‍, ഡോ.ജേക്കബ് പുളിക്കന്‍, ഫൈസല്‍ ഖാന് എന്നിവര്‍ സമീപം