Success Story

Hanyra Designs; ഒരു കുടുംബത്തിന്റെ സ്വപ്‌നം, അനേകമാളുകളുടെ വിശ്വസ്ത ബ്രാന്‍ഡായി മാറിയ യാത്ര

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ നിന്ന് ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഒരു സ്ത്രീ സംരംഭകയുടെ കഥയാണ് Hanyra Designs. ജീന നിഹാലിന്റെ പരിശ്രമവും ഭര്‍ത്താവ് നിഹാലിന്റെ ഉറച്ച പിന്തുണയും ചേര്‍ന്നാണ് ഇന്ന് ഈ ബ്രാന്‍ഡ്, വിശ്വാസത്തിന്റെ മറ്റൊരു പേരായി മാറിയിരിക്കുന്നത്.

മക്കളുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് നല്‍കിയ ‘Hanyra’ എന്ന പേര് തന്നെ ഈ സംരംഭത്തിന്റെ ഹൃദയബന്ധം വ്യക്തമാക്കുന്നു. ഒരു കുടുംബത്തിന്റെ സ്വപ്‌നം, സ്‌നേഹം, പരിശ്രമം എല്ലാം ചേര്‍ന്നാണ് ഈ ബ്രാന്‍ഡ് രൂപീകരിച്ചത്. ദുബൈയില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ലേഡീസ് വെയറുകള്‍ക്കായി ഷോപ്പ് നടത്തിവരികയാണ് ജീനയും നിഹാലും. അങ്ങനെ ദുബൈയില്‍ നിന്നാണ് ഇരുവരുടെയും സംരംഭയാത്ര ആരംഭിച്ചത്.

സിവില്‍ എഞ്ചിനീയറായ നിഹാല്‍ തന്റെ ജോലി ഉത്തരവാദിത്വങ്ങള്‍ക്കൊപ്പം ബിസിനസിനെയും സമര്‍പ്പിതമായി കൈകാര്യം ചെയ്തു. നിഹാലിന്റെ ബിസിനസിനോടുള്ള താത്പര്യമായിരുന്നു ഈ സംരംഭത്തിന് ശക്തമായ അടിത്തറ നല്‍കിയത്.

ബിടെക് കഴിഞ്ഞ് സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന ജീന, ഭര്‍ത്താവിന്റെ ബിസിനസിനൊപ്പം ചേര്‍ന്നപ്പോഴാണ് ഡിസൈനിംഗിനോടുള്ള സ്വന്തം പാഷന്‍ തിരിച്ചറിഞ്ഞത്. ദുബൈയില്‍ നിന്ന് ലഭിച്ച പരിചയം അവര്‍ കൊട്ടാരക്കരയില്‍ ആരംഭിച്ച Hanyra Designs ലേക്ക് കൊണ്ടുവന്നു. നാട്ടില്‍ ഷോപ്പ് തുടങ്ങി വെറും രണ്ട് മാസത്തിനകം ഇന്‍സ്റ്റഗ്രാമില്‍ പത്തായിരത്തോളമാളുകള്‍ പിന്തുടര്‍ന്നത് ഈ ബ്രാന്‍ഡിന്റെ സ്വീകാര്യതയുടെ തെളിവാണ്.

ത്രീ പീസ്, കോ ഓര്‍ഡ് സെറ്റ്, സാരി, ചുരിദാര്‍, ടോപ്പ്, നൈറ്റി തുടങ്ങി സ്ത്രീകള്‍ക്ക് വേണ്ട എല്ലാ വസ്ത്രങ്ങളും ഇവിടെ ലഭ്യമാണ്. ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് അവരുടെ കോട്ടണ്‍ നൈറ്റികള്‍ക്കാണ്. സ്വന്തമായി സ്റ്റിച്ച് ചെയ്ത്, ക്വാളിറ്റി ഉറപ്പാക്കി, ഏറ്റവും അഫോര്‍ഡബിളായ വിലയില്‍ നല്‍കുന്ന നൈറ്റികളാണ് Hanyra യെ മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.

കോവിഡ് കാലത്ത് ബിസിനസ് വലിയ പ്രതിസന്ധി നേരിട്ടപ്പോള്‍ പോലും ജീനയും നിഹാലും പിന്മാറിയില്ല. ഷോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായപ്പോഴും സോഷ്യല്‍ മീഡിയയെ ശക്തമായി ഉപയോഗിച്ച് ബ്രാന്‍ഡിനെ വീണ്ടും സജീവമാക്കി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള സ്ഥിരമായ ഇടപെടലും വിശ്വാസ്യതയുള്ള സേവനവുമാണ് വീണ്ടും ഉയര്‍ന്നു വരാന്‍ ബ്രാന്‍ഡിനെ സഹായിച്ചത്. ഇവിടെ നിഹാലിന്റെ മാനേജ്‌മെന്റ് കഴിവും ജീനയുടെ ഡിസൈന്‍ സെന്‍സും ഒരുപോലെ നിര്‍ണായകമായി.

കടുത്ത മത്സരം നിറഞ്ഞ ഫാഷന്‍ മേഖലയിലാണ് Hanyra Designs പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വിലയില്‍ അമിതഭാരം ചുമത്താതെ, ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നേറുന്ന സമീപനമാണ് ഇവരെ വ്യത്യസ്തമാക്കുന്നത്. ഓരോ വസ്ത്രത്തിലും സ്റ്റിച്ചിങ്ങിലും കസ്റ്റമറുടെ സംതൃപ്തിയാണ് ഇവരുടെ ലക്ഷ്യം. അതുകൊണ്ടാണ് നാട്ടിലും വിദേശത്തുമായി ഒരുപോലെ വിശ്വാസം നേടിയെടുക്കാന്‍ ഇവര്‍ക്കായത്.

ഇന്ന് Hanyra Designs ഒരു ഷോപ്പ് എന്നതിലുപരി, ഒരു കുടുംബത്തിന്റെ സ്വപ്‌നത്തിലൂടെ വളര്‍ന്നുവന്ന ബ്രാന്‍ഡാണ്. ബ്രാന്‍ഡിനെ കൂടുതല്‍ വിപുലീകരിച്ച് വലിയ ഷോറൂമുകളിലേക്കും വിപണികളിലേക്കും എത്തിക്കുക എന്നതാണ് ജീനയുടെ സ്വപ്‌നം.

കുറഞ്ഞ വിലയില്‍ മികച്ച ക്വാളിറ്റിയുള്ള വസ്ത്രങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് വിശ്വാസത്തോടെ തിരഞ്ഞെടുക്കാവുന്ന പേരാണ് Hanyra Designs. കുടുംബസ്‌നേഹവും ആത്മവിശ്വാസവും ചേര്‍ന്ന് തീര്‍ത്ത ഈ ബ്രാന്‍ഡ് ഇനി കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാനൊരുങ്ങുകയാണ്.
.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button