സ്വപ്ന നിമിഷങ്ങള്‍ക്ക് ചാരുതയേകാന്‍
ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ മഹനീയ നിമിഷമാണ് വിവാഹം. വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നൊരു പഴമൊഴി തന്നെ നമ്മുടെ നാട്ടിലുണ്ട്. അത്രത്തോളം പ്രാധാന്യമാണ് വിവാഹമെന്ന കൂടിച്ചേരലിന്. ജീവിതത്തില്‍ നാം ഏറ്റവും കൂടുതലായി ആഘോഷിക്കുന്നത് ആ നിമിഷത്തെ തന്നെയാണ്. എന്നും ഓര്‍മയില്‍ സൂക്ഷിക്കപ്പെടുന്ന നിമിഷവും അതു തന്നെ.
ആ മംഗള മുഹൂര്‍ത്തത്തെ കൂടുതല്‍ മനോഹരമാക്കി ചിത്രീകരിക്കുവാന്‍ സാധാരണക്കാര്‍ പോലും ഇപ്പോള്‍ ന്യൂ ജനറേഷന് വീഡിയോഗ്രാഫി ടീമുകളെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. ആകര്‍ഷകമായ രീതിയില്‍ വിവാഹ വീഡിയോകള്‍ ഷൂട്ട് ചെയ്യുന്നതിനും ആധുനിക ലൈറ്റ്നിങ് സിസ്റ്റവും മറ്റു സാങ്കേതിക വിദ്യയും ഉപയോഗിച്ച് കളര്‍ ഫുള്ളാക്കി മാറ്റുന്നതിലും അവരുടെ പ്രാവീണ്യം എടുത്തു പറയേണ്ടതു തന്നെയാണ്. അത്തരത്തില്‍ ന്യൂജന്‍ മാര്യേജ് ഷൂട്ടിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് രാഗം സ്റ്റുഡിയോ.
ഏകദേശം നാലു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി അനന്തപുരിയുടെ വിരിമാറില്‍ പ്രൗഢഗാംഭീര്യത്തോടുകൂടി തലയുയര്‍ത്തി നില്‍ക്കുകയാണ് രാഗം സ്റ്റുഡിയോ. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളുടെ കാലഘട്ടത്തില്‍ തങ്ങളുടെ സേവനം ആരംഭിച്ച ഇവര്‍ ഇന്നിന്റെ മാറ്റത്തിനനുസരിച്ച് കളര്‍ ഫോട്ടോകളും ടെക്നോളജിയുടെ സാധ്യതകളും ഉപയോഗിച്ച് നൂതനമായ ഫോട്ടോഗ്രാഫിയുടെ മേഖലയിലും മുന്നേറുകയാണ്. 40 വര്‍ഷങ്ങള്‍ കൊണ്ട് ഫോട്ടോഗ്രാഫി മേഖലയില്‍ ഉണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും അവയ്ക്ക് അനുസൃതമായി സ്വയം മാറ്റിയെടുക്കാനും കഴിഞ്ഞുവെന്നതാണ് രാഗം സ്റ്റുഡിയോയുടെ വിജയരഹസ്യം.
പൂജപ്പുര സ്വദേശിയായ ചന്ദ്രന് നായരാണ് രാഗം സ്റ്റുഡിയോയുടെ സ്ഥാപകന്‍.
പ്രശസ്തമായ ശിവന് സ്റ്റുഡിയോയില്‍ നിന്നും പഠിച്ചിറങ്ങി A1 പോലുള്ള മികച്ച സ്റ്റുഡിയോകളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തായിരുന്നു ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിക്കുവാന്‍ അദ്ദേഹത്തിന് പ്രചോദനമായത്. പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും വിവാഹ ഫോട്ടോകളുമൊക്കെ നല്ല രീതിയില്‍ ചെയ്തുകൊടുത്തു ഉപഭോക്താക്കളുടെ പ്രിയപ്പെട്ടവരാകാന്‍ രാഗം സ്റ്റുഡിയോയ്ക്ക് വളരെ വേഗം സാധിച്ചു. വളരെ പെട്ടെന്നായിരുന്നു ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും കളറിലേക്കുള്ള യാത്ര. അതിനനുസൃതമായി അവര്‍ക്കും മാറാന്‍ സാധിച്ചു.
കുഞ്ഞുനാള് തൊട്ടേ അച്ഛന്റെ ജോലി കണ്ടു വളര്‍ന്നത് കൊണ്ടാവാം ചന്ദ്രന് നായരുടെ ഇളയ മകന് വിഷ്ണു ചന്ദ്രനും ഫോട്ടോഗ്രാഫിയോട് അതീവ താല്പര്യം ഉണ്ടായിരുന്നു. അച്ഛനോടൊപ്പം ചെറിയ ചെറിയ വര്‍ക്കുകള്‍ ചെയ്തായിരുന്നു വിഷ്ണു ഈ മേഖലയില്‍ തുടക്കം കുറിച്ചത്. പഠനത്തോടൊപ്പം ഒഴിവ് സമയങ്ങളില്‍ അദ്ദേഹം സ്റ്റുഡിയോയില്‍ എത്തുകയും വര്‍ക്കുകള്‍ പെര്‍ഫെക്ഷനോടുകൂടി തന്നെ പൂര്‍ത്തിയാക്കുകയും ചെയ്യുമായിരുന്നു.
എക്കണോമിക്സ് ബിരുദധാരിയാണ് വിഷ്ണു. പഠനം പൂര്‍ത്തിയാക്കി 7 വര്‍ഷത്തോളം കര്‍ണ്ണാടക ആസ്ഥാനമായി പ്രവര്ത്തിക്കുന്നആന്റിബയോട്ടിക് & ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ഗവ. ഓഫ് ഇന്ത്യ എന്റര്‍പ്രെസസ് കമ്പനിയില്‍) ജോലി ചെയ്തു. എന്നാല്‍ തന്റെ ഫോട്ടോഗ്രഫിയോടുള്ള അടങ്ങാത്ത പാഷന് കാരണം ജോലി രാജി വച്ച് വീണ്ടും ഫോട്ടോഗ്രഫിയില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്റ്റില്‍ ഫോട്ടോഗ്രാഫിയിലും ഫോട്ടോഷൂട്ടിങിലും വീഡിയോഗ്രാഫിയിലുമെല്ലാം അദ്ദേഹം തന്റെ മികവ് തെളിയിച്ചു. സ്വന്തം സ്റ്റുഡിയോയിലെ തിരക്കുകള്‍ക്കിടയിലും മറ്റു സ്റ്റുഡിയോകള്‍ക്ക് വേണ്ടിയും അദ്ദേഹം പ്രവര്‍ത്തിക്കുമായിരുന്നു. കഴിഞ്ഞ ആറു വര്‍ഷമായി പൂര്‍ണമായും സ്റ്റുഡിയോ വിഷ്ണുവിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
രാഗം സ്റ്റുഡിയോയുടെ സേവനങ്ങള്‍
കളര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍, ആല്‍ബം ഡിസൈനിങ്, വീഡിയോ ഷൂട്ടിംഗ് തുടങ്ങി എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ്. ബര്‍ത്ത്ഡേ പാര്‍ട്ടി വീഡിയോ, ന്യൂ ജനറേഷന് കല്യാണ വീഡിയോ എന്നിങ്ങനെയുള്ള എല്ലാവിധ പരിപാടികളുടെയും വീഡിയോ ഷൂട്ടിംഗ് ടെക്നോളജി ബേസില്‍ തന്നെ ചെയ്തു കൊടുക്കുന്നു. കൂടാതെ മനോഹരമായ പശ്ചാത്തലം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ആല്‍ബം ഡിസൈനിങും ഇവര്‍ ചെയ്യുന്നു.
ഫോട്ടോ ലാമിനേഷന്, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയെ ക്ലാരിറ്റിയോടുകൂടി തന്നെ കളര്‍ ഫോട്ടോയാക്കി മാറ്റുക, കീറി നശിച്ച ഫോട്ടോകള്‍ റിക്രിയേറ്റ് ചെയ്യുക തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്.
ആധുനികലൈറ്റിനിങ് സിസ്റ്റം, വീഡിയോ എഡിറ്റിംഗ് സംവിധാനങ്ങളും, പശ്ചാത്തലവുമെല്ലാം ഇവിടെ ഉപയോഗിക്കുന്നുണ്ട്. ആഘോഷങ്ങള്‍ ചെറുതോ വലുതോ ആയിക്കോട്ടെ, അതിനെ ഗംഭീരമാക്കി ദൃശ്യവല്ക്കരിക്കുന്നതില് രാഗം സ്റ്റുഡിയോയുടെ മികവ് എടുത്തുപറയേണ്ടതു തന്നെയാണ്.
മിതമായ റേറ്റിലാണ് വീഡിയോ ഷൂട്ടിങ് വര്‍ക്കുകള്‍ ഏറ്റെടുക്കുന്നത്. വളരെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് റേറ്റ് വളരെ കുറച്ച് നല്‍കുകയും ചെയ്യുന്നു. വിവാഹ ആല്‍ബങ്ങള്‍, ന്യൂ ജനറേഷന് വിവാഹ ഷൂട്ടിംഗ് എന്നിവയ്ക്കു ക്ലെയ്ന്റുകള്ക്കു കോംപ്ലിമെന്റായി നാലഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രൊമോ വീഡിയോകള്‍ പൂര്‍ത്തിയാക്കി സമ്മാനമായി നല്‍കുന്നുണ്ട്. ന്യൂ ജനറേഷന് വിവാഹ ഷൂട്ടിങുകളിലാണ് ഇപ്പോള്‍ കൂടുതലായി ഫോക്കസ് ചെയ്തിരിക്കുന്നത്. ആകര്‍ഷകമായ രീതിയില്‍ വധൂ വരന്മാരെ അണിയിച്ചൊരുക്കി, മനോഹരമായ രീതിയില്‍ ആല്‍ബവും വീഡിയോയുമൊക്കെ ചെയ്യുന്നതില്‍ വിഷ്ണുവിന് പ്രത്യേക കഴിവാണ്. ഇത്തരം മികച്ച സേവനങ്ങളിലൂടെ ദീര്‍ഘകാലമായി തങ്ങളുടെ ക്ലെയ്ന്റുകളെ നിലനിര്‍ത്തുന്നതോടൊപ്പം തന്നെ പുതിയ ക്ലെയ്ന്റുകളെ സൃഷ്ടിക്കുവാനും ഇവര്‍ക്ക് വളരെ വേഗം സാധിക്കുന്നു.
പുതിയ സംവിധാനങ്ങളുള്ള മൊബൈല്‍ ഫോണുകളുടെ ആവിര്ഭാവത്തോടു കൂടി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എടുക്കുന്നവരുടെ എണ്ണത്തില്‍ നല്ല കുറവ് വന്നിട്ടുണ്ട്. എന്നാല്‍ വെഡിങ് ഫോട്ടോഗ്രാഫി വളരെ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. മത്സരമുള്ള മേഖലയാണെങ്കില്‍ കൂടി രാഗം സ്റ്റുഡിയോയുടെ സേവന മാഹാത്മ്യം കൊണ്ടുതന്നെയാകാം ഈ രംഗത്തെ പ്രതിസന്ധികള്‍ തരണം ചെയ്തു മുന്നോട്ടു പോകാന്‍ അവര്‍ക്ക് സാധിക്കുന്നത്.
വിഷ്ണുവിന്റെ സഹായത്തിനായി ആത്മാര്‍ത്ഥതയും കഴിവുമുള്ള രണ്ട് സ്റ്റാഫുകളും കൂടെയുണ്ട്. വര്‍ഷങ്ങള്‍ കഴിയുന്തോറും തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നു ശ്രദ്ധേയമാകാന്‍ രാഗം സ്റ്റുഡിയോക്ക് കഴിയുന്നു എന്നത് തന്നെയാണ് ഈ നീണ്ട വിജയ യാത്രയുടെ രഹസ്യം.