പാഷനെ സംരംഭമാക്കിയ സെലിബ്രിറ്റി ട്രെയിനര്‍
ആരോഗ്യമുള്ള മനസ്സും ശരീരവും ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം തന്നെയാണ്. പക്ഷേ, മാറുന്ന ജീവിത രീതികള്‍ക്ക് വശംവദരാകുന്ന നമ്മളില്‍ എത്ര പേരാണ് സ്വന്തം ശരീരത്തെ സംരക്ഷിക്കുന്നത്? പുറത്തു നിന്നുള്ള കലോറി കൂടിയ ഭക്ഷണവും വ്യായാമമില്ലാത്ത ജീവിതവും നമുക്ക് നിരവധി ജീവിതശൈലി രോഗങ്ങളെയാണ് സമ്മാനിക്കുന്നത.് ചിട്ടയായ വ്യായാമവും, നല്ല ഭക്ഷണവും നമ്മെ ആരോഗ്യമുള്ളൊരു വ്യക്തിയാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഇത്തരത്തില്‍ ജീവിതത്തില്‍ വ്യായാമത്തിലൂടെയും ഭക്ഷണരീതികളുടെയുമൊക്കെ പ്രാധാന്യം തിരിച്ചറിഞ്ഞ് മറ്റുള്ളവരിലേക്ക് എത്തിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി തിരുവനന്തപുരത്ത് കുമാരപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫിറ്റ്നസ് സെന്ററാണ് ട്രെയ്നര്‍ ഇഫക്റ്റ്.
ഒരു സാധാരണ ബോഡി ബില്‍ഡിങ് സെന്റര്‍ എന്നതില്‍ നിന്നും വേറിട്ട് തങ്ങളെ സമീപിക്കുന്ന ആള്‍ക്കാരുടെ പ്രശ്നങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കുകയും ഓരോരുത്തരുടെയും ശാരീരിക പ്രകൃതിക്കും ആരോഗ്യത്തിനുമനുസരിച്ചുള്ള ഭക്ഷണക്രമീകരണവും വ്യായാമമുറകളും ചിട്ടപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നു. കൂടാതെ പ്രഗല്ഭരായ ഡയറ്റീഷ്യന്, ഡോക്ടര്‍ എന്നിവരെ കണ്‍സള്‍ട്ട് ചെയ്ത ശേഷമാണ് പലപ്പോഴും കസ്റ്റമേഴ്സിനു ട്രെയിനിങ് നല്‍കുന്നത്.
ആധുനിക രീതിയിലുള്ള എല്ലാവിധ ട്രെയിനിങ് ഇന്‍സ്ട്രുമെന്റുകളും ഈ ജിംനേഷ്യത്തില്‍ ലഭ്യമാണ്. മികച്ച ഉപകരണങ്ങളും നല്ല പരിശീലകരും ട്രെയിനര്‍ ഇഫക്ടിന്റെ പ്രത്യേകത തന്നെയാണ്. പല ബാച്ചുകളായാണ് ഇവിടെ പരിശീലനം നല്‍കുന്നത്. രാവിലെ 6 മുതല്‍ 10.30 വരെയും വൈകിട്ട് 4.30 മുതല്‍ 9.30 വരെയുമാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വ്യക്തിഗത ശ്രദ്ധ ആവശ്യമുള്ളവര്‍ക്ക് പ്രത്യേകിച്ച് ക്ലാസുകള്‍ ഷെഡ്യൂള്‍ ചെയ്യുന്നു.
അമിത ഭാരം കാരണം വീര്‍പ്പുമുട്ടുന്ന നിരവധി പേര്‍ക്ക് ഒരു കൈത്താങ്ങാണ് ട്രെയിനര്‍ ഇഫക്ടിലെ പരിശീലനം. കൂടാതെ തേയ്മാനം, ഇഞ്ചുറി റിഹാബ്സ് തുടങ്ങിയ പ്രശ്നങ്ങളുമായി വരുന്നവര്‍ക്ക് ഡോക്ടറുടെ കണ്‍സള്‍ട്ടേഷനോടു കൂടിയാണ് പരിശീലന മുറകള്‍ പകര്ന്നുനല്കുന്നത്. മികവാര്‍ന്ന ഇത്തരം സേവനങ്ങളാണ് ട്രെയിനര്‍ ഇഫക്ടിന്റെ വ്യത്യസ്ഥത. അതുകൊണ്ടുതന്നെയാണ് സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ബോഡി ഫിറ്റ്നസിനായി ഈ സ്ഥാപനത്തെ സമീപിക്കുന്നത്.
ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ, ഒരു ആഗ്രഹം തോന്നിയാണ് ആറ്റുകാല്‍ സ്വദേശിയായ അഖില്‍ വിജയ് ഫിറ്റ്നസ് പരിശീലനം ആരംഭിക്കുന്നത്. പിന്നീട് പഠനത്തോടൊപ്പം അതൊരു ‘പാഷനാ’യി വളര്‍ന്നു. എംബിഎ പഠനം പൂര്‍ത്തിയാക്കി, ഇനിയൊരു ജോലി എന്ന് ചിന്തിച്ചപ്പോള്‍ ആദ്യം മനസില്‍ വന്നത് തന്റെ പാഷനായ ഫിറ്റ്നസ് മേഖല തന്നെയായിരുന്നു. അങ്ങനെ ഫിറ്റ്നസ് ട്രെയിനറായി പരിശീലനം നേടി. അതിനു ശേഷം ട്രെയിനറായി ജോലി ആരംഭിച്ചു.
ആദ്യം വീട്ടുകാര്‍ ശക്തമായി ഈ പ്രോഫഷനെ എതിര്‍ത്തു. മറ്റൊരു ജോലിക്കു ശ്രമിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ അഖില്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും സധൈര്യം മുന്നോട്ട് പോകുകയുമാണ് ചെയ്തത്. പിന്തിരിപ്പിക്കാന്ശ്രമിച്ചവരുടെ മുന്നില്‍ ജയിച്ചു കാണിക്കണം എന്ന വാശിയായിരുന്നു ഓരോ ചുവട് മുന്നോട്ടു വയ്ക്കുന്നതിനും പ്രചോദനമായത്.
തുടക്കത്തില്‍ നിരവധി സ്ഥാപനങ്ങളുമായി അസോസിയേറ്റ് ചെയ്തായിരുന്നു അദ്ദേഹം ട്രെയിനിങ് നല്‍കിയത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ അഖിലിനു നല്ല പരിശീലകന് എന്ന പേര് സമ്പാദിക്കാന്‍ കഴിഞ്ഞു. സിനിമാ മേഖലയിലുള്ള നിരവധി സെലിബ്രിറ്റീസ് അഖിലിന്റെ കസ്റ്റമേഴ്സായി മാറി. ചുരുങ്ങിയ കാലയളവില്‍ ഒരു മികച്ച സെലിബ്രിറ്റി ട്രെയിനര്‍ എന്ന പേര് നേടാന്‍ സാധിച്ചത് അഖിലിന് ജോലിയോടുള്ള സമര്‍പ്പണ മനോഭാവം ഒന്നു കൊണ്ടു തന്നെയാണ്. മകന്റെ വിജയം കണ്ടു വീട്ടുകാരും ഈ പ്രോഫഷനെ അംഗീകരിക്കുകയായിരുന്നു. ആ യാത്ര നീണ്ട ഒന്‍പതു വര്‍ഷത്തോളം പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ്. അങ്ങനെ സമൂഹത്തിലെ വിവിധ തട്ടിലുള്ളവരെ അഖിലിനു കസ്റ്റമേഴ്സായി ലഭിച്ചു. പിന്നിടാണ് അദ്ദേഹം സ്വന്തമായി ഒരു ജിംനേഷ്യം ആരംഭിച്ചത്. സുഹൃത്തും സിനിമാ താരവുമായ നീരജ് മാധവാണ് അങ്ങനെയൊരു ആശയം പകര്‍ന്നു നല്‍കിയത്. മറ്റൊരു സുഹൃത്തായ ദിലീപ് എന്തിനും ഏതിനും കൂട്ടായി നിന്നു. അഖിലിന്റെ വിജയത്തില്‍ ദിലീപിന്റെ റോള്‍ എടുത്തുപറയേണ്ടതാണ്. തന്‍സീര്‍, അഭിലാഷ്, അഭിജിത്ത് എന്നീ സുഹൃത്തുക്കളും പൂര്‍ണമായ പിന്തുണയോടെ ഓരോ ചുവടുവയ്പിലും അഖിലിനോടൊപ്പമുണ്ട്.
യോഗ ട്രെയിനിങ്, ഡയറ്റിഷ്യന്‍ സര്‍വീസ്, ബോഡി ബില്‍ഡിങ് ഇങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഈ ജിംനേഷ്യത്തില്‍ ലഭ്യമാണ്. ട്രെയിനര്‍ ഇഫക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സുഹൃത്തുകൂടിയായ ഡോക്ടര്‍ രാജേഷ് കുമാറിന്റെ ‘ഓ മൈ ഹെല്‍ത്ത്’ എന്ന യൂട്യൂബ് ചാനലിന്റെ ഫിറ്റ്നസ് വിഭാഗവും അഖില്‍ കൈകാര്യം ചെയ്യുന്നു.
ജീവിതത്തില്‍ വ്യായാമത്തിന്റെയും ഭക്ഷണക്രമത്തിന്റെയും ആവശ്യകതയെ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്കാന് തന്റെ സംരംഭത്തിലൂടെ പരിശ്രമിക്കുകയാണ് ഈ യുവ സംരംഭകന്. വ്യത്യസ്ഥമായ സ്റ്റാര്‍ട്ടപ് സര്‍വീസുകളില്‍ ട്രെയിനര്‍ ഇഫെക്ട് പോലുള്ള സ്ഥാപനങ്ങളുടെ പ്രസക്തി ഏറി വരികയാണ് ഇപ്പോള്‍. പുതുവര്‍ഷത്തില്‍ പുത്തന്‍ ചുവടുവെയ്പുമായി മുന്നേറുകയാണ് ട്രെയിനര്‍ ഇഫക്ട്.
അഖിലിന്റെ കുടുംബം :”അച്ഛന്: വിജയകുമാര്‍, അമ്മ: ഹേമ വിജയ്. സഹോദരി : ആര്യ വിജയ്.