സംരംഭക സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍ Dreambiz Business Solutions Pvt. Ltd.
നാം കടന്നു പോകുന്നത് ഒരു ഡിജിറ്റല്‍ യുഗത്തിലൂടെയാണ്. ഇന്നത്തെ കാലഘട്ടത്തില്‍ സാധനങ്ങളും സേവനങ്ങളുമെല്ലാം നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭിക്കുന്നു. മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ഏതു കോണിലിരുന്നും കാര്യങ്ങള്‍ സുഗമമായി നടത്താമെന്ന അവസ്ഥയാണ.് പണമിടപാടുകള്‍, വിദ്യാഭ്യാസം, ബിസിനസ് അങ്ങനെ എന്തുമാകട്ടെ എല്ലാം ഡിജിറ്റലിലേക്ക് മാറുകയാണ.് ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകരെ സഹായിക്കുക എന്ന ലക്ഷ്യവുമായി മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് Dreambiz Business Solutions Pvt. Ltd.
ഒരു ബിസിനസ് ആരംഭിക്കുന്നതു മുതല്‍ അതിന്റെ ഓരോ ഘട്ടത്തിലും വേണ്ട സൊല്യൂഷനുകള്‍ ഒരു സ്ഥാപനത്തിന്റെ കീഴില്‍ ഒരുമിപ്പിക്കുകയാണ് Dreambiz Business Solutions Pvt. Ltd.
വ്യത്യസ്തമായ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രണ്ട് വ്യക്തികള്‍ ഐ ടിയുടെ ഓണ്‍ലൈന്‍ സാധ്യതകള്‍ മനസ്സിലാക്കി അതിലേക്ക് ചൂവടു വയ്ക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് മലപ്പുറം സ്വദേശികളായ വിജീഷ് കുമാര്‍, ഷംസാദ് പി. കെ എന്നിവര്‍ ഒത്തു ചേര്‍ന്നതും Dreambiz എന്ന സ്ഥാപനത്തിന് രൂപം നല്കിയതും.
Dreambiz- ന്റെ സേവനങ്ങള്‍
E- സേവനങ്ങള്‍ക്ക് ആവശ്യമായ ട്രെയിനിങ്
Business Consulting
Website & Software Development
Digital Marketing
E-Commerce
Taxation & G ST
Corporate Solutions
തുടങ്ങിയ ഓണ്‍ലൈന്‍ മേഖലകളിലൂടെ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും കമ്പനി ഒരൊറ്റ കുട കീഴില്‍ സംയോജിപ്പിച്ചിരിക്കുന്നു.
പുതുതായി ഒരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ നിയമവശങ്ങളും മറ്റു ബുദ്ധിമുട്ടുകളും ഇനി ആലോചിക്കേണ്ടതില്ല. ബാങ്കില്‍ കൊടുക്കുന്നതിനു വേണ്ടിയുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് മുതല്‍ കമ്പനി രജിസ്ട്രേഷന്, ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്, ബ്രാന്‍ഡിംഗ് തുടങ്ങി എല്ലാ സേവനങ്ങളും Dreambiz Business Solutions-ലൂടെ ലഭിക്കുന്നു.
Dreambiz Business Solutions
കുറഞ്ഞ മുതല്‍മുടക്കില്‍ മികച്ച സംരംഭം എന്ന ആത്യന്തികമായ ലക്ഷ്യത്തോടുകൂടി തുടക്കം കുറിച്ച ഈ മിത്ര സേവ കേന്ദ്രയ്ക്ക് കേരളത്തില്‍ 300ല്‍ പരം ഫ്രാഞ്ചെസികള്‍ നിലവിലുണ്ട്. ഡിജിറ്റല്‍ മേഖലയില്‍ സംരംഭം ഉള്ളവര്‍ക്കും സ്വയം തൊഴില്‍ സ്ഥാപനം തുടങ്ങാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്കും എല്ലാ സേവനങ്ങളിം ഇ- മിത്രയിലൂടെ നല്കി ഒരു അധിക വരുമാനം ഉണ്ടാക്കാനുള്ള പദ്ധതിയിലാണ് Dreambiz Business Solutions ഏറ്റെടുത്ത് ചെയ്തിട്ടുള്ളത്.
ഇ-മിത്ര സേവ കേന്ദ്രയിലൂടെ ലഭിക്കുന്ന സേവനങ്ങള്‍
E-Services
Pan Card Services
Money Transfer
IRCTC Agency
Flight & Bus Ticketing
Insurance Services
തുടങ്ങിയ എല്ലാവിധ സേവനങ്ങളും ചെയ്തു വരുന്നു. ഇതിനു വേണ്ട കൃത്യമായ പരിശിലനം കമ്പനി നല്‍കുന്നതാണ്. വരുംതലമുറയ്ക്ക് മുന്നില്‍ ഒരു പുതിയ തൊഴില്‍ സാധ്യതയാണ് Dreambiz Business Solutions നല്‍കുന്നത്. പരിശീലന ക്ലാസുകളില്പങ്കെടുക്കാന് കഴിയാത്തവര്‍ക്ക് അവരുടെ സ്ഥാപനങ്ങളില്‍ പോയി പരിശീലനം നല്കുന്നു.
ഇതു കൂടാതെ Dreambiz-ന് സ്വന്തമായി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ഉണ്ട്. 100% ജോലി ലഭ്യമാകുന്ന നിരവധി കോഴ്സുകളാണ് Dreambiz Institute Technology– ലൂടെ നല്‍കുന്നത്. Graphic Designing, SAP Training, Accounting Package, GST Training, Online Service Practical Class-കള്‍ തുടങ്ങിയവ അതില്‍ ചിലതു മാത്രം.
ഇതുകൂടാതെ നിരവധി പദ്ധതികള്‍ ഇ- മിത്ര സേവാ കേന്ദ്രത്തിലേക്ക് കൊണ്ടുവരാന്‍ മാനേജ്മെന്റ് പ്ലാന്‍ ചെയ്യുന്നുണ്ട്. ഇത്തരം സേവനങ്ങളിലൂടെ സ്വയം ബിസിനസ് ചെയ്യുന്നതിനോടൊപ്പം മറ്റുള്ളവര്‍ക്ക് ബിസിനസിന്റെ അവസരം കൂടി സൃഷ്ടിക്കുകയാണ് Dreambiz ചെയ്യുന്നത്. ബിസിനസ് സൊല്യുഷനുകളും ബിസിനസ് അവസരങ്ങളും, തൊഴില്‍ സാധ്യതകളും വിദ്യാഭ്യാസമേഖലയും, IT മേഖലകളും എല്ലാം ഒരു കുടക്കീഴില് അണിനിരത്തിക്കൊണ്ട് Dreambiz തന്റെ ജൈത്രയാത്ര തുടരുകയാണ്.
കമ്പനിയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
www.dreambizbusinesssolutions.com