വേണുജി കടയ്ക്കല്‍ ചലച്ചിത്ര രംഗത്തേക്ക്
കേരളത്തിലെ ആനുകാലിക പ്രശ്‌നങ്ങള്‍ പലതും ചര്‍ച്ച ചെയ്യുന്ന ഹ്രസ്വ സിനിമകളിലൂടെ യുവ സംവിധായകനും തിരക്കഥാകൃത്തുമായ കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശി വേണുജി കടയ്ക്കല്‍ വീണ്ടും ശ്രദ്ധേയനാകുന്നു.
അമ്മയെ അറിയാത്തവന്‍, അര്‍ച്ചനേട അച്ഛന്‍, ആ ഓര്‍മ്മകള്‍ എന്നിവയാണ് യൂട്യൂബിലൂടെ ശ്രദ്ധേയമായ ആ ഹ്രസ്വ സിനിമകള്‍. സംസ്ഥാന തലത്തില്‍ ഹ്രസ്വ സിനിമയിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് നേടി വേണുജി കടയ്ക്കല്‍, കടയ്ക്കലിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.
കടയ്ക്കല്‍ ദേവി ക്ഷേത്രത്തെ കുറിച്ച് വേണുജി കടയ്ക്കല്‍ എഴുതിയ രണ്ട് ഗാനങ്ങള്‍ 2020 ജനുവരി മൂന്നിന് യു-ട്യൂബില്‍ റിലീസ് ചെയ്തു. അമ്മയുടെ തിരുനാള്‍, അമ്മയെ കാണാനായി എന്നീ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് സിനിമ പിന്നണി ഗായകന്‍ കൊല്ലം മോഹനനും സന്ധ്യാ സത്യനും ചേര്‍ന്നാണ്.
ഏറെ പ്രശസ്തമായ കടയ്ക്കല്‍ തിരുവാതിര 2020 മാര്‍ച്ച് അഞ്ചിനാണ്. അതിനു മുന്‍പായി കടയ്ക്കല്‍ തിരുവാതിരയുടെ ആഘോഷവും ആഹ്ലാദവും അതിന്റെ എല്ലാ നിറഭംഗിയോടുകൂടി ഭക്തിനിര്‍ഭരമായി തന്റെ തൂലികയിലൂടെ, ഈ കാലഘട്ടത്തിന്റെ അനുഗ്രഹീത കലാകാരന്‍ വേണുജി കടയ്ക്കല്‍ അവതരിപ്പിച്ചിരിക്കുന്നു.
ഹ്രസ്വ സിനിമകള്‍ വഴി നേടിയ കരുത്തുമായി, മലയാള ചലച്ചിത്ര രംഗത്ത് തിരക്കഥാകൃത്തായി പ്രവേശിക്കുകയാണ് വേണുജി കടയ്ക്കല്‍. അദ്ദേഹത്തിന്റെ തൂലികയിലൂടെ മികച്ച ചലച്ചിത്രങ്ങള്‍ പിറവിയെടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.