Hawiller; വസ്ത്ര നിര്‍മാണ രംഗത്തെ ട്രെന്‍ഡിങ് വിസ്മയം
ഐടി മേഖലയില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ മികവാര്‍ന്ന സേവനം കാഴ്ചവച്ചു, ശ്രദ്ധേയമായ നേട്ടം കൈവരിച്ച സ്ഥാപനമാണ് Sysbreeze Technologies. കമ്പനികള്‍ക്ക് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഡെവലപ്പ് ചെയ്തു കൊടുക്കുക എന്നതാണ് സിസ്ബ്രീസിന്റെ പ്രധാന മേഖല. ഓണ്‍ലൈന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി തങ്ങളെ സമീപിക്കുന്ന ക്ലെയ്ന്റ്സിന് അവരുടെ ആവശ്യകത, കാര്യക്ഷമമായി പൂര്‍ത്തീകരിച്ചു കൊടുക്കുന്നതില്‍ സിസ്ബ്രീസിന്റെ പ്രാവീണ്യം എടുത്തുപറയേണ്ടതാണ്.
Hawiller ലോഗോയുടെ പ്രകാശനം കോഴിക്കോട് ഹൈ ലൈറ്റ് ബിസിനസ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇന്റര്‍നാഷണല്‍ ബിസിനസ് ട്രെയിനര്‍ എം.എ റഷീദ് നിര്‍വഹിക്കുന്നു
ഓണ്‍ലൈന്‍ രംഗത്ത് ആധിപത്യം ഉറപ്പിച്ചതിനു പിന്നാലെ, പുതിയൊരു മേഖലയിലേക്ക് ശക്തമായ ചുവടുവയ്പുകളോടെ സിസ്ബ്രീസ് പ്രവേശിച്ചിരിക്കുകയാണ്. പല കമ്പനികള്‍ക്ക് വേണ്ടിയും ബ്രാന്‍ഡ് പ്രമോഷന് ചെയ്തിട്ടുള്ള സ്ഥാപനമാണ് സിസ്ബ്രീസ്. പക്ഷേ, അവകാശപ്പെടുന്ന നിലവാരം പലരും നിലനിര്ത്താറില്ലെന്നത് വാസ്തവമാണ്. ഈയൊരു മനോഭാവം നിമിത്തം, ബ്രാന്‍ഡിനെ എത്രത്തോളം പ്രൊമോട്ട് ചെയ്ത് ഉയര്‍ത്തിക്കൊണ്ടു വന്നാലും പീന്നീട് വിപണിയില്‍ അത് ഒന്നുമല്ലാതായി മാറുന്ന കാഴ്ച സ്വാഭാവികമാണ്.
പല ബ്രാന്‍ഡുകളുടെയും വളര്‍ച്ചയും തളര്‍ച്ചയും നേരിട്ടറിഞ്ഞതിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് സിസ്ബ്രീസ് ‘Hawiller’ എന്ന സ്വന്തം ബ്രാന്‍ഡുമായി വിപണിയിലെത്തിയിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള മെറ്റീരിയല്‍സ് കൊണ്ട് സ്റ്റിച്ച് ചെയ്ത, ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് Hawiller ബ്രാന്‍ഡില്‍ അവതരിപ്പിക്കുന്നത്. ഗാര്‍മെന്റ്സ് ഇന്‍ഡസ്ട്രിയില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ടീം കൂടി സിസ്ബ്രീസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍, ഈ മേഖലയില്‍ ഒരു വിപ്ലവം തന്നെ Hawiller സൃഷ്ടിക്കുമെന്ന് നമുക്ക് ഉറപ്പിക്കാം.
Hawiller കുടുംബത്തിലേക്ക്….
മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, ഇന്നര്‍ വെയര്‍ തുടങ്ങിയ വിവിധ തരം വസ്ത്രങ്ങളാണ് ഈ ബ്രാന്‍ഡിന് കീഴില്‍ അവതരിപ്പിക്കുന്നത്. ഗുണമേന്മയേറിയ തുണിത്തരങ്ങള്‍ വിദഗ്ധരുടെ സഹായത്തോടെ ശേഖരിച്ചു, അതില്‍ വ്യത്യസ്ഥവും ഈടു നില്ക്കുന്നതുമായ ഡിസൈനിങ്, സ്റ്റിച്ചിങ്, പാറ്റേണ്‍ എന്നിവയോടെ വിപണിയില്‍ അവതരിപ്പിക്കുന്നു. മനോഹരമായ രീതിയില്‍ വ്യത്യസ്ഥ വര്‍ണങ്ങളില്‍, പാറ്റേണില്‍, വിവിധ സ്റ്റൈലിലുള്ള വസ്ത്രങ്ങള്‍ Hawiller ബ്രാന്‍ഡില്‍ ലഭ്യമാണ്. ഷര്‍ട്ട്, ടീഷര്‍ട്ട്, ലേഡീസ് ടോപ്പ് എന്നിങ്ങനെയുള്ള ക്യാഷ്വല്സും എക്സിക്യൂട്ടീവ് ഡ്രസ്സുകളും മിതമായ വിലയിലും ഏറിയ ഗുണമേന്മയോടും കൂടി ഒരുക്കിയിരിക്കുന്നു. ബ്രാന്‍ഡ് മെറ്റീരിയല്‍ ആയതിനാല്‍ ക്വാളിറ്റി 100% ആണ് ഇവര്‍ ഉറപ്പു നല്‍കുന്നത്.
ഒരു ഐടി കമ്പനി ആയിരുന്നിട്ടും തങ്ങള്‍ക്ക് മറ്റു മേഖലകളും വഴങ്ങുമെന്ന് ചുരുങ്ങിയ സമയം കൊണ്ട് തെളിയിച്ച സ്ഥാപനമാണ് സിസ്ബ്രീസ്. വസ്ത്രങ്ങള്‍ക്കു പുറമേ, ഷൂസ്, വാച്ച് എന്നിവയും Hawiller എന്ന പേരില്‍ ഉടന്‍ വിപണിയില്‍ എത്തും. ഇലക്ട്രിക്കല്‍ സ്കൂട്ടര്‍ മേഖലയിലും ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഫ്രാഞ്ചൈസി കൈമാറ്റവും ഇ-കൊമേഴ്സ് വെബ്സൈറ്റിന്റെ ലോഞ്ചിങും ഏപ്രിലില്‍ ബാംഗ്ലൂരില്‍ വച്ച് നടത്തുവാനാണ് കമ്പനിയുടെ തീരുമാനം.
ഫ്രാഞ്ചൈസി – ഏജന്‍സി സംവിധാനത്തിലൂടെ കേരളത്തിലുടനീളം Hawiller വസ്ത്രങ്ങള്‍ ലഭ്യമാക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. ചെറിയ മുതല്‍മുടക്കിലൂടെ ഏതൊരു വ്യക്തിക്കും Hawiller കുടംബത്തില്‍ അംഗമാകാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്. പല ജില്ലകളിലും ഏജന്‍സി സൗകര്യം ഇതിനകം നല്‍കിക്കഴിഞ്ഞു. ലളിതമായ വ്യവസ്ഥകളോടെ, കൂടുതല്‍ ഫ്രാഞ്ചൈസികള്‍ അനുവദിച്ചു വിപുലമായ മാര്‍ക്കറ്റിങാണ് സിസ്ബ്രീസ് ലക്ഷ്യമിടുന്നത്.
അന്വേഷണങ്ങള്‍ക്ക്:
Mobile: 7593990055
Whatsapp : 9446621444
website: www.hawiller.com