ആര്‍ക്കിടെക്ചര്‍, ഇന്‍സ്റ്റാഗ്രാം, ആയിഷ; ഷാന്‍ തിരൂരിന്റെ ട്രിപ്പിള്‍ ഫോര്‍മുല

കേരളത്തിന്റെ ആധുനിക വാസ്തുവിദ്യക്ക് പുതിയ രൂപം നല്‍കി മുന്നേറ്റം തുടരുകയാണ് Shan Architecture Studio യെ നയിക്കുന്ന ദീര്‍ഘദര്‍ശിയായ ഷാന്‍ തിരൂര്‍. തിരൂരിനടുത്ത് താനാളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Shan Architecture Studio കഴിഞ്ഞ മൂന്ന് വര്‍ഷമായി ക്രമാനുഗതമായി വളര്‍ന്നു വരുന്ന സ്ഥാപനമാണ്. ഇന്ന് നിര്‍മാണം, ലാന്‍ഡ്‌സ്‌കേപ്പ് ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈനിംഗ്, ആര്‍ക്കിടെക്ചറല്‍ പ്ലാനിംഗ്, 3D മോഡലിംഗ് എന്നിവ ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
2015 ല്‍ ഒരു ആര്‍ക്കിടെക്ചറല്‍ ഡിസൈനറായി കരിയര്‍ ആരംഭിച്ച ഷാന്‍, വര്‍ഷങ്ങളുടെ അനുഭവങ്ങളിലൂടെ തന്റെ കഴിവുകള്‍ മെച്ചപ്പെടുത്തുകയും 2020ല്‍ തന്റെ സ്വപ്‌നമായ Shan Architecture Studio സ്ഥാപിക്കുകയും ചെയ്തു. ‘ആദ്യകാലത്ത്, ഞങ്ങള്‍ പ്രധാനമായും കണ്‍സ്ട്രക്ഷന്‍ പ്രോജക്റ്റുകളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്’, ഷാന്‍ പങ്കുവെക്കുന്നു: ‘എന്നാല്‍ ഇന്ന്, ഇന്റീരിയര്‍ മേക്കോവറുകള്‍ മുതല്‍ പൂര്‍ണ തോതിലുള്ള നിര്‍മാണ പദ്ധതികള്‍ വരെ ഞങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്യുന്നു’.
ഷാന്റെ കരിയറിലെ നിര്‍ണായക നിമിഷങ്ങളിലൊന്ന് സ്വന്തം വീട് സ്വന്തം സ്റ്റുഡിയോയോയുടെ കീഴില്‍ നിര്‍മിച്ചതായിരുന്നു. അദ്ദേഹത്തിന്റെ അഭിനിവേശത്തിന്റെയും സര്‍ഗാത്മകതയുടെയും തെളിവായി നിലകൊള്ളുന്ന വ്യക്തിപരവും പ്രൊഫഷണലുമായ ഒരു നാഴികക്കല്ല്…! Shan Architecture Studio ഇന്ന് മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിര്‍മാണ പദ്ധതികള്‍ ഏറ്റെടുക്കുന്നു, അതേസമയം കേരളത്തിനകത്തും പുറത്തും ഇന്റീരിയര്‍ ഡിസൈനിംഗ് വര്‍ക്കുകള്‍ ചെയ്ത് നല്‍കുന്നു.
ഡിസൈന്‍ കഴിവുകള്‍ക്കൊപ്പം, ഷാനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഡിജിറ്റല്‍ സാന്നിധ്യമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും ‘Shan Tirur’ എന്ന പേരില്‍ ശക്തമായ ഫോളോവേഴ്‌സുള്ള അദ്ദേഹം, തന്റെ സ്വന്തം പ്രോജക്ടുകള്‍ മാത്രമല്ല, മറ്റ് ആര്‍ക്കിടെക്റ്റുകളുടെ പ്രോജക്ടുകളും സജീവമായി പ്രോത്സാഹിപ്പിക്കുന്നു. ഇതുവഴി, സമൂഹത്തില്‍ വലിയ പ്രചാരവും വ്യവസായത്തിനുള്ളില്‍ മികച്ച എക്‌സ്‌പോഷറും ഒരുക്കുന്നു.

ഷാന്റെ വിജയത്തിന് പിന്നിലെ ശക്തമായ പിന്തുണയാണ് ഭാര്യ ആയിഷ. ഇപ്പോള്‍ D.Arch പഠനം തുടരുന്ന ആയിഷ, തന്റെ ക്രിയേറ്റീവ് ആശയങ്ങളിലൂടെ ഷാന്റെ വളര്‍ച്ചക്ക് പ്രചോദനമാണ്. ‘ആയിഷയുടെ പിന്തുണയും പ്രോത്സാഹനവും എന്റെ ഓരോ വിജയത്തിലും വലിയ പങ്കുവഹിക്കുന്നു’, എന്ന് ഷാന്‍ അഭിമാനത്തോടെ തന്റെ ജീവിതപങ്കാളിയെ കുറിച്ച് പറയുന്നു. വരും നാളുകളില്‍ അവര്‍ പ്രൊഫഷണലായി ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്.
Shan Architecture Studioയെ ആര്‍ക്കിടെക്ചര്‍ വേള്‍ഡിലെ മുന്‍നിര ബ്രാന്‍ഡാക്കി മാറ്റാനുള്ള ലക്ഷ്യവുമായി ഷാന്‍ മുന്നേറുന്നു. അദ്ദേഹത്തിന്റെ ജീവിതവും കരിയറും വ്യക്തമാക്കുന്നത് ഒരേ സന്ദേശമാണ്; അഭിരുചിയും പ്രതിബദ്ധതയും കൈകോര്‍ക്കുമ്പോള്‍, വിജയത്തിന്റെ രൂപരേഖ നിര്‍മിക്കപ്പെടുന്നു!