News Desk

ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടീം തിരഞ്ഞെടുക്കപ്പെട്ടു

ലയണ്‍ ജെയിന്‍ സി ജോബ് ഗവര്‍ണര്‍, വി.അനില്‍കുമാര്‍ ഫസ്റ്റ് വൈസ് ഗവര്‍ണര്‍, അഡ്വക്കേറ്റ് ആര്‍ വി ബിജു സെക്കന്‍ഡ് വൈസ് ഗവര്‍ണര്‍

തിരുവനന്തപുരം: പാറശ്ശാല മുതല്‍ ഹരിപ്പാട് വരെയുള്ള 144 ക്ലബ്ബുകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക് 318 എ യുടെ ഇരുപത്തിഒന്നാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ വച്ച് 2025 26 വര്‍ഷത്തെ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടീമിനെ തെരഞ്ഞെടുത്തു. പ്രമുഖ വ്യവസായിയായ ലയണ്‍ ജെയിന്‍ സി ജോബ് ഡിസ്ട്രിക്ട് ഗവര്‍ണറായും കെഎസ്ഇബിയില്‍ നിന്ന് ഗുഡ്‌സ് സര്‍വീസ് എന്‍ട്രിയോട് കൂടി വിരമിച്ച എഞ്ചിനീയര്‍ വി. അനില്‍കുമാര്‍ ഫസ്റ്റ് വൈസ് ഗവര്‍ണറായും സാമൂഹ്യരംഗത്തും നിയമ രംഗത്തും ശ്രദ്ധേയനായ അഡ്വക്കേറ്റ് ആര്‍ വി ബിജു സെക്കന്‍ഡ് വൈസ് ഗവര്‍ണറായും വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.

ഡിസ്റ്റിക് കണ്‍വെന്‍ഷന്റെ ഉദ്ഘാടനം മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ലയണ്‍ എന്‍ജിനീയര്‍ ആര്‍ മുരുകന്‍ നിര്‍വഹിച്ചു. നിലവിലെ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ എം എ വഹാബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണര്‍മാരായ ലയണ്‍ സി എ .കെ. സുരേഷ്,ലയണ്‍ ബി. അജയകുമാര്‍, ലയണ്‍ ഡോക്ടര്‍ എ.കണ്ണന്‍, ലയണ്‍ ജോണ്‍ ജി കൊട്ടറ, ലയണ്‍ സി എ അലക്‌സ് കുര്യാക്കോസ്, ലയണ്‍ കെ ഗോപകുമാര്‍ മേനോന്‍, ലയണ്‍ ഡോക്ടര്‍ സി. രാമകൃഷ്ണന്‍ നായര്‍, ലയണ്‍ അഡ്വക്കേറ്റ് ജി സുരേന്ദ്രന്‍, ലയണ്‍ ഡി എസ് ശ്രീകുമാരന്‍, ഡോക്ടര്‍ എ ജി രാജേന്ദ്രന്‍, ലയണ്‍ എം കെ സുന്ദരംപിള്ള, ലയണ്‍ എ കെ അബ്ബാസ് എന്നിവര്‍ സംസാരിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button