പണമില്ല, പക്ഷേ പ്ലാന്‍ ഉണ്ടായിരുന്നു; Business Assembling ല്‍ വിപ്ലവം തീര്‍ത്ത് മലയാളി സംരംഭകര്‍

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖല ആധുനിക ടെക്നോളജിയുടെ പിന്‍ബലത്തില്‍ കാലാനുസൃതമായി പുതിയ വഴികളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍, അതേ സാഹചര്യത്തില്‍ വ്യത്യസ്തമായി മുന്നേറിയ ഒരു സംരംഭമാണ് Mediators Innovations Pvt. Ltd. സാമ്പത്തികമായി വലിയ മൂലധനമോ ബിസിനസ് പിന്തുണയോ ഇല്ലാതെ, ജീവിത പങ്കാളികളും സംരംഭകരുമായ അജോ ജോണ്‍സണും ആര്യ ഉണ്ണികൃഷ്ണനും ചേര്‍ന്ന് 2018ല്‍ രൂപം നല്കിയ ഈ സംരംഭം, ഇന്ന് ഡിജിറ്റല്‍ മേഖലയിലെ പ്രധാന സര്‍വീസ് പ്ലാറ്റ്ഫോം ആയി മാറിയിരിക്കുന്നു. അജോയുടെയും ആര്യയുടെയും ദീര്‍ഘവീക്ഷണവും ഉറച്ച ലക്ഷ്യബോധവുമാണ് Mediatorsനെ അതിന്റെ തുടക്കത്തില്‍ തന്നെ വ്യത്യസ്തമാക്കിയത്.
3200 രൂപയുടെ ഒരു സെക്കന്‍ഡ് ഹാന്‍ഡ് ലാപ്ടോപ്പ് കൊണ്ട് ആരംഭിച്ച കമ്പനി, ഇന്ന് വിജയകരമായ ഏഴാം വര്‍ഷത്തിലേക്ക് ചുവടുവെക്കുമ്പോള്‍, കൊച്ചി, തിരുവനന്തപുരം, ബംഗളൂരു ശാഖകളോടെ, 12 രാജ്യങ്ങളിലായി 250ലധികം ക്ലെയ്ന്റുകള്‍ക്ക് സേവനം നല്കുന്ന ഒരു ഡിജിറ്റല്‍ പവര്‍ ഹൗസായി വളര്‍ന്നിരിക്കുന്നു. പുതിയ ആശയങ്ങള്‍ വേഗത്തില്‍ കാര്യക്ഷമമായ രീതിയില്‍ പ്രാവര്‍ത്തികമാക്കുന്നതാണ് Mediatorsനെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.

ഒരു ഗെയിംചേഞ്ചര്‍ ആശയം
മാര്‍ക്കറ്റിംഗ് തികച്ചും ഡിജിറ്റല്‍ ആയി മാറിയപ്പോള്‍, പഴയകാല ടെലിമാര്‍ക്കറ്റിംഗ് രീതികളില്‍ പുതിയ ലീഡ് ഫോളോ അപ്പ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ല എന്ന് തിരിച്ചറിഞ്ഞ Mediators, പല ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനികളും പുതിയ ലീഡുകള്‍ ഉണ്ടാക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, ആ ലീഡുകള്‍ ‘ക്വാളിഫൈ’ ചെയ്ത് ക്ലെയ്ന്റുകള്‍ക്ക് ലഭ്യമാക്കുന്നതിലാണ് വിജയം കണ്ടത്.
പക്ഷെ, നവസംവിധാനങ്ങളില് ലീഡ്സ് ഫോളോഅപ്പ് നടത്താന്‍ വിദഗ്ധരായ ടെലികോളേഴ്സിനെ കണ്ടെത്തുന്നതില്‍ പ്രതിസന്ധി നേരിട്ടതോടെ, ടെലികോളിംഗ് പ്രൊഫഷണലായി പഠിപ്പിക്കുന്ന Voice Master എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സ്ഥാപിക്കുകയും, Mediators വിദ്യാഭ്യാസ മേഖലയിലേക്ക് ചുവട് വെക്കുകയും ചെയ്തു.

ഓട്ടോമൊബൈല്‍ മേഖലയിലേക്ക് വീഡിയോ മാര്‍ക്കറ്റിംഗിന്റെ പുത്തന്‍ വഴി
കോവിഡ് പ്രതിസന്ധിയ്ക്കു ശേഷം ഓട്ടോമൊബൈല്‍ മേഖലയിലുണ്ടായ വലിയ മാറ്റം വീഡിയോ മാര്‍ക്കറ്റിംഗ് Mediators അത് വളരെ വേഗം തിരിച്ചറിഞ്ഞു. അതിന്റെ ഭാഗമായി, Coproc എന്ന ‘ഇന്‍ഹൗസ് വീഡിയോ പ്രൊഡക്ഷന്‍’ യൂണിറ്റും ആരംഭിച്ചു. പ്രൊഫഷണല്‍ ആങ്കര്‍മാര്‍, എഡിറ്റര്‍മാര്‍, മോഷന്‍ ഗ്രാഫിക്സ് ആര്‍ട്ടിസ്റ്റുകള്‍ എന്നിവരടങ്ങുന്ന ടീം ക്ലെയ്ന്റുകള്‍ക്ക് ആവശ്യമായ വീഡിയോ കണ്ടന്റ് വേഗത്തില്‍ ഒരുക്കുന്നു. ഇതിലൂടെ ഡിജിറ്റല്‍ ‘സ്റ്റോറി ട്ടെല്ലിംഗി’ന് പുതിയൊരു രീതി Mediators ആവിഷ്കരിച്ചു.
പരമ്പരാഗതമായ പരിധികള്‍ തകര്‍ത്ത ഡിജിറ്റല്‍ ബിസിനസ് അസംബ്ലിംഗ്
Mediatorsന്റെ സര്‍വീസ് മോഡല്‍ ഇപ്പോള്‍ പരിമിതമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം വ്യാപിച്ച് ഒരു ബ്രാന്‍ഡിന്റെ ഡിജിറ്റല്‍ വളര്‍ച്ചയുടെ മുഴുവന്‍ പ്രക്രിയകളും ‘സെറ്റ്’ ചെയ്തു നല്കുന്ന ഡിജിറ്റല്‍ ബിസിനസ് അസംബ്ലിംഗ് മോഡലിലേക്ക് മാറിയിരിക്കുന്നു. ‘ഒരു ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്ക് വേണ്ട എല്ലാ ഡിജിറ്റല്‍ ഘടകങ്ങളും ഒരൊറ്റ മേല്‍ക്കൂരക്ക് കീഴില്‍ നിര്‍മിക്കുന്നതാണ് ഞങ്ങളുടെ മോഡല്‍’ എന്ന് Mediatorsന്റെ സ്ഥാപകനായ അജോ ജോണ്സണ് വിശദമാക്കുന്നു.

അടുത്ത ലക്ഷ്യം: ഗ്ലോബല്‍ ലെവല്‍
ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറായ ആര്യ ഉണ്ണികൃഷ്ണനുമായി ചേര്‍ന്ന് അജോ നേതൃത്വം നല്കുന്ന Mediators ഇപ്പോള്‍ ചെന്നൈയില്‍ പുതിയ ഓഫീസ് ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്. 2026 ഓടെ ഗ്ലോബല്‍ സ്കെയിലിംഗില്‍ എത്തുക എന്നതാണ് Mediators ന്റെ ടാര്‍ഗറ്റ്. തുടക്കം ചെറുതായിരുന്നെങ്കിലും ലക്ഷ്യം വളരെ വലുതാണ്… വ്യത്യസ്തമായി ചിന്തിച്ച്, ലോകമൊട്ടാകെ പ്രവര്‍ത്തിക്കുക!