ഹോബിയെ വരുമാനമാക്കി മാറ്റി യുവ സംരംഭക !

അറിയാം റീമാ ജോയിയുടെ കഥ
പ്രതിസന്ധികളിലും പതറാതെ സ്വന്തം ഇഷ്ടങ്ങളെ മുറുകെ പിടിച്ചു മുന്നോട്ട് നീങ്ങുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. അത്തരത്തില്‍ സ്വന്തം പാഷനെ സംരംഭമാക്കി മാറ്റി അതിലൂടെ വിജയം നേടിയ ഒരു വനിതാ സംരംഭക നമ്മുടെ ഈ കേരളത്തിലുണ്ട്.
കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിനിയായ റീമാ ജോയ് 2024 ലാണ് RC Treasure Trove എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ ക്രാഫ്റ്റിങ് മേഖലയോട് ഇഷ്ടമുള്ള വ്യക്തിയായിരുന്നു റീമ. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അവരുടെ വിശേഷ ദിവസങ്ങളില്‍ സമ്മാനമായി റീമ നല്‍കിയിരുന്നത് താന്‍ ചെയ്യുന്ന ഫോട്ടോ ഫ്രെയിമുകളും ഗിഫ്റ്റ് ബോക്സുകളുമായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും അതിനെ ഒരു സംരംഭമാക്കി മാറ്റണമെന്നോ അതിലൂടെ വരുമാനം നേടണമെന്നോ റീമ ചിന്തിച്ചിരുന്നില്ല.

പ്രവാസിയായി ജോലി ചെയ്യുമ്പോഴായിരുന്നു ഈയൊരു ആശയത്തിലേക്ക് റീമ എത്തുന്നത്. കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന് സമ്മാനമായി ഒരു ‘ബേബി ബര്‍ത്ത് ഡീറ്റൈല്‍സ്’ ചെയ്തു നല്കി. വളരെ മികച്ച അഭിപ്രായമാണ് എല്ലാവരില്‍ നിന്നും അന്ന് റീമയ്ക്ക് ലഭിച്ചത്. എന്ത് കൊണ്ട് സ്വന്തമായി ഒരു സംരംഭം ആരംഭിച്ചുകൂടാ എന്ന അവരുടെ ചോദ്യമാണ് RC Treasure Trove എന്ന ആശയത്തിലേക്ക് റീമയെ നയിച്ചത്.

മകള്‍ ക്രിസ്ലിന് മേരി ക്ലെയറും ഈ സംരംഭത്തില്‍ റീമയ്ക്ക് ഒപ്പമുണ്ട്. ഗിഫ്റ്റ് ഹാംപേഴ്സ്, ഹെയര്‍ ആക്സസറീസ്, ട്രെന്‍ഡിങ് ജൂവലറി, ഫോട്ടോ ഫ്രയിം, ബ്രൈഡല്‍ ബൊക്കെ, ഹോം ഡക്കേര്, കസ്റ്റമര്‍ ബജറ്റ് അനുസരിച്ചുള്ള Nut Hampers & Chocolate Hampers തുടങ്ങി വിവിധ പ്രൊഡക്റ്റുകളാണ് RC Treasure Troveല്‍ ഉള്ളത്. കസ്റ്റമര്‍ ബഡ്ജറ്റും കസ്റ്റമര്‍ ചോയിസും അനുസരിച്ചാണ് ഓരോ ഗിഫ്റ്റ് ഹാംപറും ഇവര്‍ ചെയ്തു നല്‍കുന്നത്.
ഈ സ്ഥാപനത്തിനോടൊപ്പം തന്നെ Jouva Luxe എന്ന ഓണ്‍ലൈന്‍ വസ്ത്ര സ്ഥാപനവും റീമ നടത്തുന്നു. കിഡ്സ് വെയര്‍, കുര്‍ത്തീസ്, സാരി തുടങ്ങി എല്ലാ തരം വസ്ത്രങ്ങളും ഇവിടെ ലഭ്യമാണ്. നേരിട്ട് പോയി വസ്ത്രങ്ങളുടെ ക്വാളിറ്റിയും മെറ്റിരിയലുകളും പരിശോധിച്ച ശേഷമാണ് റീമ കസ്റ്റമേഴ്സിലേക്ക് ഇവ എത്തിച്ചു നല്‍കുന്നത്. ഗുണമേന്മയില് യാതൊരു വിട്ടുവീഴ്ചയും വരുത്താത്തതിനാല്‍ തന്നെ ധാരാളം കസ്റ്റമേഴ്സാണ് ഇവര്‍ക്കുള്ളത്. ഓസ്ട്രേലിയ, അയര്‍ലന്‍ഡ്, യൂറോപ്പ്, ജര്‍മനി, ജി സി സി തുടങ്ങി രാജ്യമൊട്ടാകെ കസ്റ്റമേഴ്സ് ഈ സംരംഭങ്ങള്‍ക്കുണ്ട് എന്നതും ശ്രദ്ധേയമാണ്.

അമ്മ ശാന്താ ജോയിയുടെയും പ്രിയപ്പെട്ടവരുടെയും പിന്തുണയാണ് ഈ വിജയത്തിലേക്ക് റീമയെ നയിച്ചത്. ഇനി ഒരു സ്ഥാപനമായി ഈ ആശയത്തെ ‘ഒരു കുടകീഴില്‍’ എല്ലാം ലഭിക്കുന്ന ഷോപ്പ് ആക്കി മാറ്റണം എന്നതാണ് റീമയുടെ സ്വപ്നം. ഇനി സ്വന്തം ബ്രാന്‍ഡ് ആയ Jouva Luxe ന്റെ കുര്‍ത്തികള്‍ കൂടി വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. അതോടൊപ്പം തന്നെ കസ്റ്റമറുടെ ഇഷ്ടത്തിന് അനുസരിച്ച് വസ്ത്രങ്ങളില്‍ ഹാന്‍ഡ് കളറിങ് ചെയ്തു നല്‍കാനുള്ള തയാറെടുപ്പും ഇവിടെയുണ്ട്. പണത്തിന് പിന്നാലെയല്ല സഞ്ചരിക്കേണ്ടത്, സ്വപ്നങ്ങള്‍ക്ക് പിന്നാലെ ആണെന്നും അങ്ങനെ എങ്കില്‍ പണം നമ്മെ തേടിയെത്തും എന്നതിനും വ്യക്തമായ ഉദാഹരണമാണ് ഈ വനിതാ സംരംഭക.