പ്രതിസന്ധികളെ വിജയമാക്കി മാറ്റിആയിഷ ഫര്‍ഹാന

ഈ ജീവിതം എല്ലാവര്ക്കും പ്രചോദനം…
ജീവിതത്തില്‍ തോറ്റു കൊടുക്കാതെ മുന്നോട്ട് സഞ്ചരിച്ചവരാണ് എപ്പോഴും ചുറ്റുമുള്ളവര്‍ക്ക് പ്രചോദനം പകര്‍ന്നിട്ടുള്ളത്. അവര്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായി നില്‍ക്കുകയും പരാജയങ്ങളെ വിജയമാക്കി തീര്‍ക്കുകയും ചെയ്യുന്നു. അത്തരത്തില്‍ പ്രതിസന്ധികളില്‍ പതറാതെ ഒരു വിജയ സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തുന്ന ഒരു വ്യക്തിത്വം നമ്മുടെ ഈ കേരളത്തിലുണ്ട്. ആ വ്യക്തിത്വമാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയായ ആയിഷാ ഫര്‍ഹാന.
2024 ലാണ് ആയിഷാ ഫര്‍ഹാന Art Fullness Home എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ചെറുപ്പം മുതല്‍ക്ക് തന്നെ കാലിഗ്രാഫിയോട് അതിയായ ഇഷ്ടമായിരുന്നു ആയിഷയ്ക്ക്. പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ കാലിഗ്രാഫി വര്‍ക് ഷോപ്പും ആയിഷ നടത്തിയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ, പഠനം തുടരാനോ തന്റെ പാഷനായ കാലിഗ്രാഫിയില്‍ ശ്രദ്ധിക്കാനോ ആയിഷയ്ക്ക് സാധിക്കാതെ പോയി.

ഒരു ജോലിയും കിട്ടാനുള്ള വിദ്യാഭ്യാസം ഇല്ലാത്തവള്‍ എന്നും ഒരു കഴിവും ഇല്ലാത്തവള്‍ എന്നും ചുറ്റുമുള്ളവര്‍ നിരന്തരം പരിഹസിക്കുമ്പോഴും താന്‍ വിജയിക്കുമെന്ന് ആയിഷ ഉറച്ചു വിശ്വസിച്ചിരുന്നു. ജീവിതം പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും വലിയ പരീക്ഷണങ്ങള്‍ നല്കിയപ്പോഴും അതെല്ലാം അതിജീവിക്കാന്‍ ആയിഷ ശ്രമിച്ചു കൊണ്ടേയിരുന്നു. ജീവിതം തോല്ക്കാന് ഉള്ളതല്ലെന്നും കഴിവ് കൊണ്ട് ഈ ലോകത്ത് തന്റെ പേരും അടയാളപ്പെടുത്തണമെന്നും ആയിഷ അപ്പോഴും ആഗ്രഹിച്ചു. അങ്ങനെയാണ് പ്രശസ്ത മൈന്‍ഡ് കോച്ചും Mumz Art എന്ന സ്ഥാപനത്തിന്റെ ഫൗണ്ടറുമായ മുംതാസിന്റെ ഒരു പ്രോഗ്രാമില്‍ ആയിഷ പങ്കെടുക്കുന്നത്.
തന്റെ ജീവിതത്തെ മാറ്റി മറിച്ച ഒരു തീരുമാനം തന്നെയായിരുന്നു ആയിഷയ്ക്ക് അത്. തന്റെ പാഷന് തന്നെയാണ് തന്റെ വിജയത്തിലേക്കുള്ള വഴി എന്ന് തിരിച്ചറിഞ്ഞതോടെ Art Fullness Home എന്ന സംരംഭത്തിന് ആയിഷ തുടക്കം കുറിച്ചു. വീടിന്റെ ഉള്ളകങ്ങളെ മനോഹരമാക്കുന്ന കാലിഗ്രാഫി ഫ്രെയിം, ഫോട്ടോ ഫ്രെയിം, ക്ലോക്ക് വോള്‍ ഡെക്കോര്‍ ഫ്രെയിം, ഖുര്‍ ആന്‍ സ്റ്റാന്റ്, കീയ് ചെയിന്‍ എന്നിങ്ങനെയുള്ള റെസിന്‍ ആര്‍ട്ടുകളാണ് ഇന്ന് Art Fullness Home ചെയ്തു നല്‍കുന്നത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകമെമ്പാടും കസ്റ്റമേഴ്സിനെ സ്വന്തമാക്കാന്‍ സാധിച്ചു എന്നത് തന്നെയാണ് Art Fullness Home എന്ന സംരംഭത്തിന്റെയും ആയിഷാ ഫര്‍ഹാന എന്ന സംരംഭകയുടെയും വിജയം. ഇതോടൊപ്പം തന്നെ മറ്റുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി റെസിന്‍ ആര്‍ട്ട് വര്‍ക് ഷോപ്പും ആയിഷ എടുത്തു നല്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇനി മുതല്‍ വീടുകളെ മികവുറ്റതാക്കി മാറ്റുന്ന Moon light Texture Art കൂടി കസ്റ്റമേഴ്സിന് ചെയ്തു നല്‍കാനുള്ള ഒരുക്കത്തിലാണ് ആയിഷാ ഫര്‍ഹാന.

പ്രതിസന്ധികളില്‍ പെട്ട് കഴിയുന്ന ധാരാളം പേര്‍ക്ക് ക്ലാസ്സുകള്‍ നല്‍കണമെന്നും റെസിന്‍ ആര്‍ട്ട്, കാലിഗ്രാഫി എന്നിവയുടെ സാധ്യതകള്‍ അവരിലേക്ക് എത്തിക്കണമെന്നും ചുറ്റുമുള്ള മനുഷ്യരെ തനിക്കൊപ്പം തന്നെ വിജയത്തിലേക്ക് നയിക്കണമെന്നുമുള്ളതാണ് ആയിഷയുടെ സ്വപ്നം. ഈ ലക്ഷ്യത്തിലേക്ക് ആയിഷ എത്തിയത് രണ്ടര വയസുള്ള മകനെയും പരിചരിച്ചു കൊണ്ടാണ് എന്നതും ശ്രദ്ധേയമാണ്. ഓരോ കാരണങ്ങള്‍ പറഞ്ഞുകൊണ്ട് സ്വന്തം കഴിവുകളെ മറക്കരുതെന്നും നിരന്തരം പരിശ്രമിച്ചാല്‍ വിജയം സ്വന്തമാക്കാമെന്നും ആയിഷ സ്വന്തം ജീവിതം കൊണ്ടാണ് വ്യക്തമാക്കുന്നത്.