EntreprenuershipSuccess Story

സിവില്‍ എഞ്ചിനീയറിങ്ങില്‍ നിന്ന് ഇന്‍ഡോര്‍ പ്ലാന്റ്‌സിലേക്ക്

പാഷനെ പ്രൊഫഷനാക്കി മാറ്റി, കഠിനാധ്വാനം നടത്തിയാല്‍ വിജയം സുനിശ്ചിതമാണ്. കോട്ടയം സ്വദേശിനി ജോസിന തോമസ് എന്ന യുവ സംരംഭക തെളിയിക്കുന്നതും അതു തന്നെ. സിവില്‍ എഞ്ചിനീയര്‍ ആയിരുന്ന അവര്‍ തന്റെ പാഷനായ ഇന്‍ഡോര്‍ പ്ലാന്റുകളുടെ മേഖലയിലേക്ക് തിരയുന്നത് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. കൃത്യമായി പറഞ്ഞാല്‍ കോവിഡ് കാലത്ത്…!

‘കാത്തീസ് ബ്ലൂം’ (Kathy’s Bloom) എന്ന പേരില്‍ കോട്ടയം എസ്.എച്ച് മൗണ്ടിലാണ് സംരംഭം തുടങ്ങുന്നത്. ആ സമയത്ത് നല്ല രീതിയില്‍ ബിസിനസ് നടന്നിരുന്നുവെങ്കിലും ക്രമേണ മാര്‍ക്കറ്റ് ഡൗണ്‍ ആയി വരുന്ന അവസ്ഥയാണ് ഉണ്ടായത്. എങ്കിലും ജോസിന സ്ഥിരതയോടെ പിടിച്ചുനിന്നു. ഇന്ന് കോട്ടയത്തെ ഏറ്റവും മികച്ച ഇന്‍ഡോര്‍ പ്ലാന്റ്‌സ് ഷോപ്പുകളില്‍ ഒന്നാണ് ‘കാത്തീസ് ബ്ലൂം’.

ഇന്‍ഡോര്‍ പ്ലാന്റ്‌സില്‍ ലൈവ് പ്ലാന്റുകളാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്. വിവിധ തരത്തിലുള്ള സെറാമിക് പോട്ടുകളും ഷോപ്പില്‍ ലഭ്യമാണ്. കല്യാണം, ബാപ്റ്റിസം പോലുള്ള പരിപാടികളിലെ റിട്ടേണ്‍ ഗിഫ്റ്റായും പ്ലാന്റുകള്‍ കൊടുത്തുവരുന്നു. ബെഡ് ഷീറ്റുകളും ഇവിടെയുണ്ട്.

സമൂഹമാധ്യമങ്ങള്‍ വഴി അറിഞ്ഞെത്തുന്നവരും സ്ഥിരമായി വരുന്നവരുമാണ് കാത്തീസ് ബ്ലൂമിന്റെ പ്രധാന കസ്റ്റമേഴ്‌സ്. കാനറ ബാങ്ക് പോലുള്ള സ്ഥാപനങ്ങളാണ് ഇവരുടെ സ്ഥിരം കസ്റ്റമറായുള്ളത്. കോട്ടയം കളക്ടറേറ്റിന് ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട്, ഓഫീസുകളില്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍ ക്രമീകരിക്കുന്നതില്‍ ഇവരും ഭാഗമായിരുന്നു. പൊതുവേ മെയിന്റനന്‍സ് കുറവുള്ള പാന്റുകള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. അതുകൊണ്ടുതന്നെ അത്തരം പ്ലാന്റുകളുടെ വിവിധ വെറൈറ്റികള്‍ ഇവിടെയുണ്ട്.

ഒരു സംരംഭക എന്നതിനൊപ്പം രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ് ജോസിന. കാത്ത്‌ലീനും കിയാരയുമാണ് മക്കള്‍. കുടുംബ ജീവിതവും സംരംഭകത്വവും ഒരുപോലെ മുന്നോട്ടു കൊണ്ടു പോവുക എന്നത് അല്പം വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ച്. പക്ഷേ ആ വെല്ലുവിളിയെ കൈകാര്യം ചെയ്യുന്നതില്‍ ഒരു രസമുണ്ട്. കസ്റ്റമേഴ്‌സുമായി ഇടപഴകുമ്പോള്‍ തന്റെ വ്യക്തി ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെല്ലാം മറക്കുമെന്നും ജോസിന പറയുന്നു.

ഇതിനെല്ലാം പുറമെ കുടുംബ ജീവിതത്തിലും സംരംഭക ജീവിതത്തിലും എല്ലാവിധ പിന്തുണയുമായി അവരുടെ നല്ല പാതിയായ നിബിന്‍ മാത്യു കൂടെയുണ്ട്. അദ്ദേഹം ഒരു മെക്കാനിക്കല്‍ എഞ്ചിനീയറാണ്.

പുതിയതായി സംരംഭക മേഖലയിലേക്ക് കടന്നുവരുന്നവര്‍ തീര്‍ച്ചയായും തോല്‍വികളെ നേരിടാന്‍ പഠിച്ചിരിക്കണം. വീഴ്ചകള്‍ സ്വാഭാവികമാണ്, എന്നാല്‍ അവിടെ നിര്‍ത്തരുത്. കളിയാക്കാനും നിരുത്സാഹപ്പെടുത്താനും ഒരുപാട് പേര്‍ ചുറ്റും ഉണ്ടാകും. അതൊന്നും കാര്യമായി എടുക്കാതെ, ആത്മവിശ്വാസം കൈവിടാതെ പരമാവധി പരിശ്രമിക്കണം. ഉറപ്പായും വിജയം നമ്മെ തേടി വരുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ജോസിന പറയുന്നു.

https://www.instagram.com/kathys_bloom/?igsh=MW9scGY0ZTF5cWswcA%3D%3D#

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button