Special StorySuccess Story

പാഷന്‍ തിരിച്ചറിഞ്ഞ് വിജയമെഴുതി യുവ സംരംഭക; കസ്റ്റമറുടെ ഇഷ്ടം യാഥാര്‍ത്ഥ്യമാക്കുന്ന Colos the designing couture by Nivedya Sujith

വസ്ത്ര നിര്‍മാണവും വ്യാപാരവും ഇന്ന് ഏറ്റവും കൂടുതല്‍ മത്സരം നിലനില്‍ക്കുന്ന ഒരു സംരംഭ മേഖലയാണ്. എന്നാല്‍ കൃത്യമായ ഗുണമേന്മയും കസ്റ്റമറുടെ മനസിന് ഇണങ്ങിയ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കാനുള്ള പ്രാവീണ്യവും കടുത്ത മത്സരാന്തരീക്ഷത്തിലും ഇത്തരം സംരംഭങ്ങളെ വിജയത്തിലേക്ക് നയിക്കുന്നു. അത്തരത്തില്‍ മികവും പ്രാവീണ്യവും ഈ മേഖലയെ സംബന്ധിച്ചുള്ള കൃത്യമായ അറിവും കൊണ്ട് വിജയം എഴുതി മുന്നേറുന്ന ഒരു സംരംഭമാണ് Colos the designing couture by Nivedya Sujith.

2020 ലാണ് നിവേദ്യ എന്ന യുവസംരംഭക ഗുരുവായൂരില്‍ Colos the designing couture എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. നിവേദ്യയ്ക്ക് കുട്ടിക്കാലം മുതല്‍ ഏറ്റവും ഇഷ്ടമുണ്ടായിരുന്നത് ക്രാഫ്റ്റിങ്, ഡിസൈനിങ് എന്നീ മേഖലകളോടായിരുന്നു. എന്നാല്‍ അത്തരത്തിലൊരു മേഖലയിലേക്കെത്താന്‍ ആദ്യം നിവേദ്യക്ക് സാധിച്ചിരുന്നില്ല.

ബിടെക് ബിരുദധാരിയായ നിവേദ്യ ബാംഗ്ലൂരില്‍ ടെസ്റ്റ് എഞ്ചിനീയറായി ജോലി ചെയ്യുമ്പോഴും തന്റെ പാഷനെ കുറിച്ചുള്ള ചിന്തയായിരുന്നു അധികവും. ആ ജോലി ചെയ്യുമ്പോഴും മനസിന് യാതൊരു സന്തോഷവും സംതൃപ്തിയും അനുഭവിക്കാന്‍ നിവേദ്യക്ക് സാധിച്ചിരുന്നില്ല. ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെയെത്തുമ്പോള്‍ തനിക്ക് ഇഷ്ടമുള്ള മേഖലയില്‍ എന്തെങ്കിലും ഒരു സംരംഭം ആരംഭിക്കണമെന്നായിരുന്നു നിവേദ്യയുടെ സ്വപ്‌നം. തന്റെ ചേച്ചിയായിരുന്നു ‘സ്വന്തമായി എന്ത് കൊണ്ട് ഒരു ക്ലോത്ത് ബിസിനസ് ആരംഭിച്ചുക്കൂടാ’ എന്ന ആശയം നിവേദ്യയുമായി പങ്കുവെയ്ക്കുന്നത്. അവിടെ നിന്നായിരുന്നു ഇന്ന് ഇത്രത്തോളം വിജയത്തിലേക്ക് എത്തിയ Colos the designing couture എന്ന സംരംഭത്തിന്റെ തുടക്കം.

ഈ മേഖലയെ കുറിച്ച് കൃത്യമായ പഠനത്തിന് ശേഷമാണ് ക്ലോത്ത് ഡിസൈനിങ് സംരംഭം നിവേദ്യ ആരംഭിക്കുന്നത്. ബ്രൈഡല്‍ ഗ്രൂം കോസ്റ്റ്യൂസ് ഡിസൈനിങ്ങിനാണ് ഏറ്റവും കൂടുതല്‍ മുന്‍ഗണന ഇവര്‍ നല്‍കുന്നത്. സ്‌കെച്ചിംഗ് മുതല്‍ ക്ലോത്ത് നിര്‍മാണത്തിന്റെ അവസാനഘട്ടം വരെയുള്ള എല്ലാ സേവനങ്ങളും ഇവര്‍ നല്‍കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

ഓരോ കസ്റ്റമറുടെയും മനസിലുള്ള ഡിസൈന്‍ പുതുമയോടെ ചെയ്തു നല്‍കാന്‍ ഇവര്‍ക്ക് സാധിക്കുന്നു എന്നതാണ് കടുത്ത മത്സരം നിലനില്‍ക്കുന്ന ഈ കാലത്തും മുന്നോട്ട് നീങ്ങാനുള്ള കരുത്ത് ഈ യുവസംരംഭകയ്ക്ക് നല്‍കുന്നത്. എപ്പോഴും പുതിയ ഡിസൈനുകള്‍ കസ്റ്റമര്‍ക്ക് നല്‍കുന്നതിനാല്‍ തന്നെ നിരവധി പേരാണ് Colos the designing couture ന്റെ കസ്റ്റമേഴ്‌സായിയുള്ളത്.

തന്റെ സ്വപ്‌നത്തെ ഇത്രത്തോളം നിറമുള്ളതാക്കാന്‍ നിവേദ്യക്ക് സാധിച്ചത് തന്റെ ഫാമിലിയുടെ പിന്തുണ കൂടി കൊണ്ടാണ്. കേരളമൊട്ടാകെ തന്റെ സംരംഭത്തിന്റെ നിരവധി ബ്രാഞ്ചുകള്‍ ആരംഭിക്കണമെന്നാണ് ഈ യുവസംരഭകയുടെ നിലവിലുള്ള സ്വപ്‌നം. അതിനായുള്ള തയാറെടുപ്പിലാണ് നിവേദ്യ. പാഷന്‍ തിരിച്ചറിഞ്ഞ് ആ മേഖലയില്‍ പ്രവര്‍ത്തിച്ചാല്‍ സന്തോഷവും വിജയവും നമ്മെ തേടിയെത്തുമെന്നതിന്റെ ഉദാഹരണമാണ് നിവേദ്യ എന്ന ഈ സംരംഭക.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button