വിജയത്തിലേക്ക് ‘കമ്പ്യൂട്ടര്‍’ വഴി; ആബ്ടെക് ഐ.ടി സൊല്യൂഷന്‍സിന്റെ വിജയകഥ ഇതാണ്…

ടെക്നോളജിയുടെ കൈതൊടാതെ ഇന്ന് ഒരു മേഖലയ്ക്കും നിലനില്‍പ്പില്ല എന്നത് കഴിഞ്ഞ ദശാബ്ദങ്ങളിലായി തെളിയിക്കപ്പെട്ടതാണ്. അതിന്റെ പ്രാഥമിക പാഠങ്ങള്‍ ഏറ്റവും ജനകീയമായത് കമ്പ്യൂട്ടറിന്റെ വരവോടെയാണ്. കമ്പ്യൂട്ടര്‍ പഠനവും ഉപയോഗവും ജനകീയമായതിനൊപ്പം തന്നെ വളര്‍ന്നു വന്ന തൊഴില്‍ മേഖലയാണ് കമ്പ്യൂട്ടര്‍ സര്‍വീസിംഗ് ജോലികള്‍. ആരംഭം മുതല്‍ ഇന്നുവരെ ആവശ്യകത ഒട്ടും തന്നെ കുറയാത്ത ഈ ജോലിയുടെ ഇന്നത്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി വളര്‍ന്നു വരുന്ന ഒരു സ്ഥാപനമുണ്ട്, കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി പത്തനംതിട്ട ജില്ലയിലെ പ്രക്കാനത്ത്… പത്തനംതിട്ട മുട്ടത്തുകോണം സ്വദേശിയായ എബി വില്‍സണ്‍ ആരംഭിച്ച Abtech IT Solutions എന്ന കമ്പ്യൂട്ടര്‍ സര്‍വീസിംഗ് സെന്റര്‍, കാലാതീതമായ ആവശ്യകതയെ തിരിച്ചറിഞ്ഞ് അതിന്റെ പ്രായോഗികതകളെ പ്രയോജനപ്പെടുത്തി വിജയത്തിലേക്ക് കുതിക്കുന്ന ഒരു വിജയസംരംഭമാണ് !
സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു വേണ്ടി വര്‍ഷങ്ങളായി കമ്പ്യൂട്ടര്‍ സര്‍വീസിംഗ് ജോലികള്‍ ചെയ്തുള്ള പരിചയമാണ് സ്വന്തമായി ഒരു സ്ഥാപനം എന്ന ചിന്തയെ ഊട്ടിയുറപ്പിക്കാന്‍ എബി വില്‍സണ്‍ ധൈര്യം നല്‍കിയത്. അടൂര്‍ ഏനാത്ത്, ഡ്രീം ഡെക്കര്‍ ഇന്റീരിയര്‍ ഡിസൈനിംഗ് നടത്തുന്ന സുഹൃത്തുക്കളായ വിജു, ദീപു എന്നിവരാണ് ഈ സംരംഭത്തിന്റെ തുടക്കത്തില്‍ എബിക്കൊപ്പം നിന്നത്. കമ്പ്യൂട്ടര്‍ റിപ്പയറിംഗ് ജോലികള്‍ക്കായി ആരംഭിച്ച സ്ഥാപനത്തില്‍ റിപ്പയറിംഗിനു പുറമെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങളും നല്കി. ആരംഭിച്ചു രണ്ടര വര്‍ഷത്തിനുള്ളില്‍ തന്നെ വലിയ രീതിയില്‍ ജനപ്രീതി നേടിയെടുക്കുന്ന തരത്തില്‍ കൃത്യതയോടെ ഏറ്റെടുത്ത ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ Abtech ന് സാധിക്കുന്നുണ്ട് എന്നതാണ് ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ മികവ്.

ഹയര്‍ സെക്കന്ററി പഠനകാലത്ത് അച്ഛന് വാങ്ങി നല്കിയ ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറിലൂടെയാണ്, കമ്പ്യൂട്ടറുകളുടെ ലോകത്തേക്ക് എബി വില്‍സണ്‍ എത്തുന്നത്. പെയിന്റിംഗ്, ഗെയിമുകള്‍ മുതലായയിലൂടെ ഉപകരണവുമായി പരിചയിച്ചെങ്കിലും കാര്യമായ പരിജ്ഞാനം അന്നുണ്ടായിരുന്നില്ല. ഒരിക്കല്‍, തന്റെ കേടായ കമ്പ്യൂട്ടര്‍ നന്നാക്കുന്നത് നേരിട്ടു കണ്ട അന്ന് മനസ്സില്‍ തോന്നിയ കൗതുകവും ജിജ്ഞാസയും കലര്‍ന്ന ചോദ്യങ്ങള്‍ക്ക്, ഭൗതികശാസ്ത്രത്തിലെ ബിരുദപഠന കാലത്താണ് ഉത്തരം കിട്ടുന്നത്. കാതോലിക്കേറ്റ് കോളേജിലെ പഠനത്തിനു ശേഷം പത്തനംതിട്ടയില്‍ തന്നെ കമ്പ്യൂട്ടര്‍ ഡിപ്ലോമ പഠനം പൂര്‍ത്തിയാക്കി അദ്ദേഹം അവിടെത്തന്നെ ഇസ്ട്രക്ടര്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു ആദ്യം. തുടര്‍ന്ന്, PGDCA കോഴ്സ് വഴിയാണ് പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള വഴി തുറക്കുന്നത്.
ടെക്നോളജി സംബന്ധമായ ഒട്ടുമിക്ക സേവനങ്ങളും Abtech ഗുണഭോക്താക്കള്‍ക്ക് പ്രദാനം ചെയ്യുന്നുണ്ട്. വെബ്സൈറ്റ് ഡിസൈനിംഗ്, ഹാര്ഡ്വെയര് & സോഫ്റ്റ്വെയര് ഇന്സ്റ്റലേഷന്, മറ്റ് ഓണ്‍ലൈന്‍ സേവനങ്ങള്‍ മുതലായവ ഏറ്റവും കൃത്യമായി ചെയ്യാന്‍ ഈ മേഖലയില്‍ തനിക്കുള്ള പ്രവൃത്തി പരിചയം സഹായിക്കുന്നുണ്ടെന്ന് എബി പറയുന്നു. കമ്പ്യൂട്ടര്‍ സെന്ററിലെ പ്രവര്‍ത്തനകാലത്ത് പരിചയപ്പെട്ട പത്തനംതിട്ട സ്വദേശിയും Hostao വെബ് ഹോസ്റ്റിംഗ് കമ്പനി ഫൗണ്ടറുമായ റെജി എന്ന വ്യക്തിയിലൂടെയാണ് വെബ് ഡിസൈനിംഗ് എന്ന മേഖലയിലേക്ക് കൂടി താന്‍ ശ്രദ്ധ തിരിക്കാന്‍ തുടങ്ങിയത് എന്ന് എബി ഓര്‍ത്തെടുക്കുന്നു. സാധാരണയില്‍ നിന്നും സങ്കീര്‍ണ്ണമായ ജോലികള്‍ വരുമ്പോള്‍ മാത്രം പുറമേയുള്ള മറ്റു സ്ഥാപനങ്ങളുമായി സംയോജിച്ച് പൂര്ത്തിയാക്കുന്നതൊഴികെ സ്ഥാപനം നടത്തിക്കൊണ്ട് പോകുന്നത് നിലവില്‍ അദ്ദേഹം ഒറ്റയ്ക്കാണ്.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വേണ്ടിയും കമ്പ്യൂട്ടര്‍ ലാപ്ടോപ് റിപ്പയറിംഗ് ജോലികള്‍ Abtech ചെയ്യാറുണ്ട്. സര്‍വീസ് ചെയ്തുകൊടുത്ത ഉപകരണത്തിന്റെ ആഫ്റ്റര്‍ സര്‍വീസ് സൗകര്യവും ഇവിടെ ലഭ്യമാണ്. അങ്ങേയറ്റം കൃത്യത ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കുന്നതിനാല്‍ അതിനുശേഷം വരുന്ന ഏതെങ്കിലും സാങ്കേതിക പ്രശ്നം അടക്കമുള്ള തകരാറുകള്‍ സ്ഥാപനം തന്നെ പരിഹരിച്ചു നല്‍കാറുണ്ട്. ഉപഭോക്താക്കള്‍ക്കിടയില്‍ Abtech നുള്ള സ്വീകാര്യതയ്ക്ക് അതുമൊരു ശക്തമായ കാരണമാണ്. കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ വിജയത്തിന്റെ പാതയില്‍ ചലിക്കുന്ന ഈ സംരംഭത്തിന് തന്റെ കുടുംബവും മികച്ച പിന്തുണയുമായുണ്ടെന്ന് പറഞ്ഞ് എബി വില്‍സണ്‍ അടുത്ത ജോലിയിലേക്ക് സന്തോഷപൂര്‍വ്വം തിരിയുകയാണ് ഇവിടെ.