ആഘോഷങ്ങള്‍ കൂടുതല്‍ കളറാക്കാം ആല്‍വിന്‍സ് ഇവന്റ്‌സിനൊപ്പം….

സാധാരണ നിമിഷങ്ങളെ അസാധാരണമായ അനുഭവങ്ങളാക്കി മാറ്റുന്ന കലയാണ് ഇവന്റ് പ്ലാനിംഗ്. ആഘോഷങ്ങളും ഒത്തുചേരലുകളും മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായ ഒരു ലോകത്ത്, അവിസ്മരണീയമായ അവസരങ്ങള്‍ ക്രമീകരിക്കുന്നതില്‍ ഇവന്റ് പ്ലാനിംഗ് ബിസിനസുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. അത്തരത്തില്‍ ഇവന്റ്‌സ് മേഖലയില്‍ പുത്തന്‍ അനുഭവം സൃഷ്ടിച്ചിരിക്കുകയാണ് ആല്‍വിന്‍ എന്ന യുവസംരംഭകന്‍.
ഉറ്റവരുമായുള്ള ഓരോ ഒത്തുകൂടലുകളും മറക്കാനാകാത്തവിധം കൂടുതല്‍ മനോഹരമാക്കി, ആഘോഷങ്ങളുടെ വര്‍ണാഭം ഒരുക്കുകയാണ് ആല്‍വിന്‍ തന്റെ സംരംഭത്തിലൂടെ. വെഡിങ് ഇവന്റുകള്‍ മുതല്‍ എല്ലാ ആഘോഷങ്ങളും ഏറ്റെടുത്തു നടത്തുന്ന കേരളത്തിലെ മുന്‍നിര ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായി മാറിക്കഴിഞ്ഞു കൊല്ലം കുരീപള്ളി സ്വദേശിയായ ആല്‍വിന്റെ കാറ്ററിംഗ് ആന്‍ഡ് ഇവന്റസ്. സ്വപ്‌നങ്ങള്‍ കീഴടക്കാന്‍ അതിയായ ആഗ്രഹവും കഠിനാധ്വാനവുമുണ്ടെങ്കില്‍ പ്രായം ഒരു പ്രശ്‌നമല്ലന്ന് കുടി തെളിയിച്ചിരിക്കുകയാണ് 22 കാരനായ ആല്‍വിന്‍ തന്റെ വിജയയാത്രയിലൂടെ.

ക്രിയാത്മക അഭിനിവേശങ്ങളെ വിജയകരമായ ഒരു ബിസിനസ്സാക്കി മാറ്റിയതിനുള്ള ഉത്തമ ഉദാഹരണം കൂടിയാണ് ആല്‍വിന്‍. ഇവന്റ് മാനേജ്‌മെന്റിന്റെ ചലനാത്മക മേഖലയില്‍, ലളിതമായ അലങ്കാരവും ഇവന്റുകളും സര്‍ഗാത്മകതയുടെയും അചഞ്ചലമായ അര്‍പ്പണബോധത്തിന്റെയും തെളിവായി നിലകൊള്ളുകയാണ് ആല്‍വിന്റെ സംരംഭമിന്ന്. വിവാഹസത്ക്കാരമടക്കം വീട്ടുകാര്‍ നടത്തി വരുന്ന ചടങ്ങുകളുടെ പ്ലാനിംഗ് മുതല്‍ ഫോട്ടോ വീഡിയോ, സ്‌റ്റേജ്, അലങ്കാര പണികള്‍, ലൈറ്റ്, കാറ്ററിംഗ്, റിസപ്ഷന്‍, ക്യാമറ, മേക്കപ്പ്, പ്രീമിയം റെന്റഡ് കാറുകള്‍ തുടങ്ങി ആഘോഷങ്ങള്‍ക്ക് കൊഴുപ്പുകൂട്ടാനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരു കുടകീഴില്‍ ലഭ്യമാക്കുകയാണ് ആല്‍വിന്‍ തന്റെ സംരംഭത്തിലൂടെ.

വിഭവസമൃദ്ധിയുടെയും സൂക്ഷ്മതയുടെയും ശരിയായ മിശ്രിതത്തിലൂടെ ഏറ്റവും അടിസ്ഥാനപരമായ ആശയങ്ങള്‍ പോലും സമ്പന്നമായ സംരംഭങ്ങളായി വളരുമെന്ന്, നിരവധി പേര്‍ക്ക് പ്രചോദനം പകര്‍ന്ന് ആല്‍വിന്‍ തന്റെ സംരംഭത്തിലെ തെളിയിച്ചിരിക്കുകയാണ്. ഉപഭോക്ത്യ സംതൃപ്തിയിലും പുതുമയിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ആല്‍വിന്‍ തന്റെ ഇവന്റ് മാനേജ്‌മെന്റ് വ്യവസായത്തില്‍ പുതിയ ഏടുകള്‍ സൃഷ്ടിക്കുന്നത്.
ആഘോഷങ്ങള്‍ എത്ര കളറാക്കിയാലും ആഹാരകാര്യത്തില്‍ കളര്‍ ചേര്‍ക്കുന്നതിനോട് ‘നോ കോംപ്രമൈസാ’ണ് ആല്‍വിനുള്ളത്. ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സ് പഠിച്ച ആല്‍വിന്‍ ആഹാരകാര്യത്തില്‍ വളരെ ശ്രദ്ധാലുവാണ്. വീടുകളില്‍ കഴിക്കുന്ന ആഹാരത്തിനു നല്‍കുന്ന അതേ ശ്രദ്ധയും പരിപാലനവും തന്നെയാണ് കാറ്ററിംഗ്ഗിലും നല്‍കുന്നത്. നൂതന രുചികൂട്ടു ടിപ്പുകള്‍ക്ക് എതിരെ ഒരു ‘ബിഗ് നോ’ ആണ് ആല്‍വിനു പറയാനുള്ളത്.

കോവിഡ് പിടിപെട്ടു മരണത്തിനു കീഴടങ്ങിയ അച്ഛന്റെ പിന്‍ഗാമിയായി മൂന്ന് വര്‍ഷം മുന്‍പാണ് ആല്‍വിന്‍ ഈ രംഗത്തേക്ക് ചുവടു വെച്ചത്. സര്‍ഗാത്മകതയിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും പ്രതിബന്ധങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റാന്‍ കഴിയുമെന്ന് ആല്‍വിന്‍ തന്റെ സംരംഭത്തിലൂടെ കാണിച്ചുതരുന്നു. വെല്ലുവിളികളെ വിജയത്തിനുള്ള അവസരങ്ങളാക്കി മാറ്റുകയാണ് ആല്‍വിന്‍ ഇപ്പോള്‍. ആ 19 കാരന്റെ ലക്ഷ്യ ബോധം ഇന്നു കേരളത്തില്‍ സമാനതകളില്ലാത്ത സ്ഥാനമാണ് ഈ സ്ഥാപനത്തിനു നേടികൊടുത്തിരിക്കുന്നത്.
തന്റെ സംരംഭക യാത്രയില്‍ പൂര്‍ണ പിന്തുണ നല്‍കിയ കുടുംബത്തിനും ടീമിനുമൊപ്പം എകെസിഎ (ആള്‍ കേരള കാറ്ററിംഗ് അസോസിയേഷന്‍)ക്കുമാണ് ബിസ്സിനസിന്റെ വിജയത്തിന്റെ ഏറിയ പങ്കും ആല്‍വിന്‍ നല്‍കുന്നത്. ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാനായി പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നതിനോടൊപ്പം ഇനിയും ആസ്വാദ്യകരമായ വിഭവങ്ങളും കൃത്രിമത്വം കലരാത്ത രുചികൂട്ടുകളും നല്‍കാനുള്ള പ്ലാനിങ്ങുമായി മുന്നോട്ട് പോകുന്ന തിരക്കിലാണിപ്പോള്‍ ആല്‍വിന്‍…
