EntreprenuershipSuccess Story

ARTISANS & NOVELTIES ASSOCIATES; പുതുമയും ശാസ്ത്രീയതയും വിളക്കിച്ചേര്‍ക്കുന്ന എഞ്ചിനീയേഴ്‌സ്

ബില്‍ഡിങ് കണ്‍സ്ട്രക്ഷന്റെ എല്ലാ ഘട്ടത്തിലും സിവില്‍ എഞ്ചിനീയറിങിന്റെ ശാസ്ത്രീയ സമീപനം പിന്തുടരുന്ന എറണാകുളം വെണ്ണലയിലെ ‘Artisans & Novelties Associates (A&N Associates)’ ഇന്ന് കേരളത്തിലെ എഞ്ചിനീയറിങ്, ആര്‍ക്കിടെക്ചര്‍ മേഖലകളില്‍ പ്രൊഫഷണലിസത്തിന്റെ പര്യായമാവുകയാണ്. ക്വാളിറ്റി, സേഫ്റ്റി മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ചെലവുകുറഞ്ഞ രീതിയില്‍ കണ്‍സ്ട്രക്ഷന്‍ രംഗത്തെ ‘കംപ്ലീറ്റ് സൊല്യൂഷന്‍സ്’ വിജയകരമായി അവതരിപ്പിക്കാന്‍ A & N Associatesനു സാധിച്ചു എന്നത് നാളിതുവരെ പൂര്‍ത്തിയാക്കിയ പ്രോജക്റ്റുകളിലൂടെ കണ്ണോടിച്ചാല്‍ നമുക്ക് മനസിലാകും.

Artisans & Novelties Associates ഇതിനോടകം നിരവധി സ്വകാര്യ – ഗവണ്‍മെന്റ് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓരോ പ്രൊജെക്ടിലും സ്ട്രക്ചറല്‍ സ്റ്റബിലിറ്റിക്ക് ഊന്നല്‍ നല്‍കുകയും ഒപ്പം ‘നാഷണല്‍ ബില്‍ഡിങ് കോഡ് ഓഫ് ഇന്ത്യ’ (NBC), കേരള മുന്‍സിപ്പാലിറ്റി ബില്‍ഡിങ് റൂള്‍സ് (KMBR) തുടങ്ങിയ നിര്‍മാണത്തിലെ പൊതുമാന ദണ്ഡങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഈ കാലയളവിനുള്ളില്‍ കേവലമൊരു കണ്‍സ്ട്രക്ഷന്‍ കമ്പനി എന്നതിനപ്പുറത്തേക്ക് ആര്‍ക്കിടെക്ചര്‍ എന്‍ജിനീയറിങ്ങിന്റെ ആധികാരികമായ തലങ്ങളിലേക്ക് സ്ഥാപനത്തെ ഉയര്‍ത്താന്‍ A & N Associatesന്റെ സാരഥികളായ നവീന്‍ വി എം, അഖില്‍ സി തോമസ്, എന്നീ യുവ എഞ്ചിനീയര്‍മാര്‍ക്ക് സാധിച്ചു.

ഒരു സ്ട്രക്ചര്‍ എഞ്ചിനീയറായ നവീന്‍ ഭൂകമ്പത്തേയും മറ്റു പ്രതികൂല സഹചര്യങ്ങളില്‍നിന്നും കെട്ടിടങ്ങളെ താങ്ങിനിര്‍ത്തുന്ന ‘Seismic’ ഡിസൈന്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ ടെക്‌നോളജികളില്‍ അതിവിദഗ്ധനാണ്. കൂടാതെ ബഹുനില കെട്ടിടങ്ങളുടെ ഡിസൈനിങിലും അദ്ദേഹം പരിചയസമ്പന്നനാണ്. അഖില്‍ സി തോമസിനാകട്ടെ കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റില്‍ നല്ല പരിജ്ഞാനവുമുണ്ട്. ഇരുവരുടെയും ഏകോപനത്തില്‍ Artisans & Novelties Associates 20000 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള ബില്‍ഡിങ്ങുകള്‍, ഓഡിറ്റോറിയങ്ങള്‍, റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകള്‍, കൊമേഷ്യല്‍ കെട്ടിടങ്ങള്‍, ഗവണ്‍മെന്റ് ബില്‍ഡിങ്ങുകള്‍, സ്‌കൂള്‍ ബില്‍ഡിങ്ങുകള്‍, ലൈബ്രറി ബില്‍ഡിങ്ങുകള്‍ തുടങ്ങി അനേകം വര്‍ക്കുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഫൗണ്ടേഷന്‍ മുതല്‍ ഇന്റീരിയര്‍ വരെ ഒരു ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്റെ എല്ലാ ഘട്ടവും ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കുന്നു എന്നതുതന്നെയാണ് പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ തങ്ങളുടെ സ്വപ്‌നഭവനത്തിന്റെ നിര്‍മാണം വിദൂരതയിലും A & N Associatesനെ ഏല്‍പ്പിക്കുന്നത്. ഒരു സ്ട്രക്ചര്‍ എന്‍ജിനീയറായതുകൊണ്ടുതന്നെ നവീന്റെ മേല്‍നോട്ടത്തില്‍ നിര്‍മിക്കുന്ന ഏതൊരു ബില്‍ഡിങ്ങിന്റെയും ഫൗണ്ടേഷന് കെട്ടുറപ്പിന്റെ ശാസ്ത്രീയ ‘അടിത്തറ’ ഉണ്ടായിരിക്കും.

മുന്‍പ് സൂചിപ്പിച്ചതുപോലെ കെട്ടിടം നിര്‍മിക്കേണ്ട സ്ഥലത്തിന്റെ മണ്ണിന്റെ ഘടന നിര്‍ണയിക്കുന്ന ‘സോയില്‍ ഇന്‍വെസ്റ്റിഗേഷന്‍’ പൂര്‍ത്തിയാക്കി അതിന്റെ ‘വാല്യു’വിനെ അടിസ്ഥാനമാക്കിയാണ് ഫൗണ്ടേഷന്‍ നിര്‍മിക്കുന്നത്. A & N Associates ന്റെ നൂതനമായ സ്ട്രക്ചര്‍ എന്‍ജിനീയറിങ്’ സംവിധാനങ്ങള്‍ സ്ഥാപനത്തിനെ ഫൗണ്ടേഷന്‍ നിര്‍മാണ രംഗത്തെ അതികായരാക്കി മാറ്റുന്നു. കൊച്ചിയില്‍ വിവിധ തരത്തിലുള്ള പൈലിംഗ് വര്‍ക്കുകള്‍ ഇപ്പോള്‍ A & N Associates ന്റെ കീഴില്‍ പുരോഗമിക്കുകയാണ്.

തങ്ങള്‍ നിര്‍മിക്കുന്ന ഏതൊരു കെട്ടിടത്തിന്റെയും ലാന്‍ഡ് സ്‌കേപ്പിംഗ്, പ്ലംബിംഗ് ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍, ഇന്റീരിയര്‍ ഡിസൈനിങ് എന്നിങ്ങനെ ഏതൊരു മേഖലയുടെയും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല എന്ന് സ്ഥാപകനായ നവീന്‍ പറയുന്നു. അതുകൊണ്ടുതന്നെ ലോകോത്തര നിലവാരത്തിലുള്ള ബ്രാന്‍ഡുകളില്‍ നിന്നാണ് നിര്‍മാണത്തിനാവശ്യമായ എല്ലാ മെറ്റീരിയലുകളും തിരഞ്ഞെടുക്കുന്നത്.

റസിഡന്‍ഷ്യല്‍ പ്രോജക്ടുകളെല്ലാം ഒരു ‘പാക്കേജ്’ ആയാണ് ഇവര്‍ നല്‍കുന്നത്. അതിനാല്‍ ഇന്റീരിയര്‍ ഡിസൈനിങ് ഉള്‍പ്പെടെയുള്ള വര്‍ക്കുകള്‍ വ്യത്യസ്ത ആളുകളെ/സ്ഥാപനങ്ങളെ എല്‍പ്പിക്കേണ്ടിവരുന്ന തലവേദന ഒഴിവാക്കാം. വീടിന്റെ പ്ലാനിന് കസ്റ്റമറുടെ ഗ്രീന്‍ സിഗ്‌നല്‍ കിട്ടിയാല്‍ ഒരു ‘ടൈല്‍’ ഉള്‍പ്പെടെ എല്ലാ സൂക്ഷ്മ തലത്തിലും ‘കസ്റ്റമൈസേഷന്‍’ ചെയ്തുകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി A & N Associates അതിന്റെ ഓരോ ഉപഭോക്താവിനും സ്വപ്‌നഭവനത്തിന്റെ താക്കോല്‍ കൈമാറും.

നിലവില്‍ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കേന്ദ്രീകരിക്കുന്ന Artisans & Novelties Associates (A&N Associates) ന്റെ പ്രവര്‍ത്തനം കേരളത്തിലുടനീളം വ്യാപിപ്പിക്കുക എന്നതാണ് നവീനും അഖിലും ലക്ഷ്യമിടുന്നത്. മികച്ച പ്രൊഫഷണലിസത്തിലൂടെ കേരളത്തിന്റെ കണ്‍സ്ട്രക്ഷന്‍ രംഗത്ത് വിപ്ലവം തീര്‍ക്കാന്‍ ഈ യുവസംരംഭകര്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button