പ്രതിസന്ധിയില്‍ പിറവിയെടുത്ത സംരംഭം; ‘കിച്ചന് സ്റ്റുഡിയോ കൊച്ചിന് ഹോം ഇന്റീരിയേഴ്സ്’

‘താങ്ങാകാന്‍ കൂടെ ആരുമില്ലെ’ന്ന തിരിച്ചറിവും തോല്ക്കാന് തയ്യാറല്ലാത്ത മനസ്സും ചേരുമ്പോള്‍ ചിലപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കും. ആന്‍സി വിഷ്ണു ദമ്പതികളുടെ ജീവിതയാത്ര നമ്മോട് വിളിച്ചു പറയുന്നത് അതാണ്. പ്രണയിച്ചു വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ ഒറ്റപ്പെട്ടുപോയവരാണ് ഇവര്‍. തങ്ങളായി വരുത്തി വച്ചതല്ലെങ്കിലും കുടുംബത്തിന്റെ കടബാധ്യതകള്‍ കൂടി ഏറ്റെടുക്കേണ്ടി വന്നതോടെ പ്രതിസന്ധിയുടെ ആഴം കൂടി.
തുടക്കത്തില്‍ ഒന്ന് പതറിയെങ്കിലും സ്വയം ഊര്‍ജം സംഭരിച്ച് ആ ദമ്പതികള്‍ മുന്നോട്ടുതന്നെ നീങ്ങി. അങ്ങനെയാണ് ‘കിച്ചന് സ്റ്റുഡിയോ കൊച്ചിന് ഹോം ഇന്റീരിയേഴ്സ്’ എന്ന ഹോം ഇന്റീരിയര്‍ സ്ഥാപനം ജന്മമെടുക്കുന്നത്. കാര്‍പെന്ററായ വിഷ്ണുനൊപ്പം അധ്യാപികയായ ആന്‍സിയും ചേര്‍ന്ന് കെട്ടിപ്പടുത്ത സ്വപ്നമാണ് ഈ സംരംഭം.

വീടിനോട് ചേര്‍ന്ന് ചെറിയൊരു വര്‍ക്ക്ഷോപ്പിലായിരുന്നു തുടക്കം. ആദ്യകാലങ്ങളില്‍ ടീച്ചര്‍ ജോലി കഴിഞ്ഞുള്ള സമയങ്ങളിലായിരുന്നു ആന്‍സി സഹായിയായി എത്തിയിരുന്നതെങ്കില്‍, പിന്നീട് ജോലി ഉപേക്ഷിച്ച് പൂര്‍ണ സമയവും സംരംഭത്തിലേക്ക് മാറി. ബിസിനസ് എന്നതിലുപരിയായി, ‘ക്വാളിറ്റി’യില്‍ അധിഷ്ഠിതമായ ഒരു ബ്രാന്‍ഡ് സൃഷ്ടിച്ച് ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുക എന്നതായിരുന്നു ആഗ്രഹം. ഒപ്പം, ജീവിത പ്രതിസന്ധികളെ അതിജീവിക്കുകയും വേണമായിരുന്നു. പലരുടെയും വിജയകഥകളാണ് അവര്‍ക്ക് വീഴ്ചകളില്‍ പ്രചോദനമായത്.
പ്രധാനമായും വീടുകളുടെ ഇന്റീരിയര്‍ ജോലികളാണ് ചെയ്യുന്നത്. വീടുകളില്‍ തന്നെ അടുക്കളയാണ് ഇവരുടെ മാസ്റ്റര്‍ പീസ്. അതിനാല്‍ തന്നെയാണ് സ്ഥാപനത്തിന്റെ പേര് ‘കിച്ചന് സ്റ്റുഡിയോ’ എന്നാക്കിയത്. ചെയ്യുന്ന വര്‍ക്കുകളില്‍ പരമാവധി ആത്മാര്‍ത്ഥതയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനാല്‍ ക്ലെയ്ന്റുകള്‍ എല്ലാവരും പൂര്‍ണ തൃപ്തരാണ്.
തമിഴ് വിശ്വകര്‍മ്മ കുടുംബത്തിലെ അംഗമായ വിഷ്ണു തന്റെ പിതാവായ മണികണ്ഠന് ആചാരിയില്‍ നിന്ന് പകര്‍ന്നു കിട്ടിയ അറിവിനെയും കഴിവിനെയും ആധാരമാക്കി തുടങ്ങിയ സംരംഭം ഇന്ന് 500ല്‍ പരം ക്ലെയ്ന്റുകളെയും സന്തുഷ്ടരാക്കി യാത്ര തുടരുകയാണ്.
ഇന്റീരിയര്‍ രംഗത്ത് പൊതുവേ കണ്ടുവരുന്ന ഒരു പ്രവണതയാണ്, ‘ഫാക്ടറി ഫിനിഷ്’ എന്ന അവകാശവാദവും അതിന് വിപരീതമായ പ്രവൃത്തിയും. വാസ്തവത്തില്‍ ഫാക്ടറി ഫിനിഷ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഫാക്ടറിയില്‍ തന്നെ 90 ശതമാനത്തോളം ജോലികള്‍ തീര്‍ത്ത് സൈറ്റിലെത്തി അസംബ്ള്‍ ചെയ്യുന്നതിനെയാണ്. കിച്ചന് സ്റ്റുഡിയോ പൂര്‍ണമായും ഫാക്ടറി ഫിനിഷ് രീതിയാണ് അവലംബിച്ച് വരുന്നത്. സി.എന്‍.സി മെഷീന് ഉപയോഗിച്ചാണ് ജോലികള്‍ ചെയ്യുന്നത്.

കേരളത്തില്‍ ഉടനീളം ഇവര്‍ വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്. കേരളത്തിന് പുറത്ത് ബാംഗ്ലൂരിലും ക്ലെയ്ന്റുകള്‍ ഉണ്ട്. കിഴക്കമ്പലത്തിനു പുറമേ കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കിച്ചന് സ്റ്റുഡിയോയുടെ ശാഖകള്‍ തുടങ്ങണമെന്നാണ് ഇവരുടെ ആഗ്രഹം. താത്പര്യവും കഴിവുമുള്ളവര്‍ ഉണ്ടെങ്കില്‍ ഫ്രാഞ്ചൈസി നല്‍കുന്നതും പരിഗണനയിലുണ്ട്.
നിലവില്‍ ചെറിയ തോതില്‍ വീടുകളുടെ റെനവേഷന് വര്‍ക്കുകളും ചെയ്തു വരുന്നുണ്ട്. ഭാവിയില്‍ പൂര്‍ണ തോതിലുള്ള കണ്‍സ്ട്രക്ഷന്‍ വര്‍ക്കും ഏറ്റെടുത്ത് ചെയ്യാനും പദ്ധതിയുണ്ട്. കിച്ചന് സ്റ്റുഡിയോയ്ക്ക് പുറമെ ഹോം ലിനന്‍ പ്രോഡക്റ്റ്സിനായി ഒരു ഷോപ്പും ഇവര്‍ നടത്തുന്നുണ്ട്. ജ എമംഹ ആ്യ അിര്യ എന്നാണ് ഷോപ്പിന്റെ പേര്.
തങ്ങളെത്തന്നെ സ്വയം ‘റോള്‍ മോഡലു’കളാക്കി മുന്നേറുന്ന ഈ സംരംഭക ദമ്പതികള്‍ക്ക് ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹയായ ഒരു മകളുണ്ട്; ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഭദ്ര. സ്കേറ്റിംഗിലാണ് ഭദ്ര ഗിന്നസ് ബുക്ക് നേട്ടം കൈവരിച്ചത്. അതിന് പുറമെ നാഷണല്‍ ബുക്ക് ഓഫ് റെക്കോര്ഡസിലും ഈ കുഞ്ഞു മിടുക്കി ഇടം നേടിയിട്ടുണ്ട്.