Success Story

ആഘോഷങ്ങളില്‍ പുതുമകളുടെ മികവൊരുക്കി Violet Wedding Event Management

വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ധാരാളം ആഘോഷങ്ങളിലും പരിപാടികളിലും പങ്കെടുക്കുന്നവരാണ് നാമെല്ലാവരും. വിവാഹം, എന്‍ഗേജ്‌മെന്റ്, ഹൗസ് വാര്‍മിങ്, ജന്മദിന പാര്‍ട്ടികള്‍, വെഡ്ഡിംഗ് ആനിവേഴ്‌സറി തുടങ്ങിയ ആഘോഷങ്ങള്‍ ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ ഭാഗം കൂടിയാണ്. ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ ഈ നിമിഷങ്ങളെ മനോഹരമാക്കി മാറ്റുന്നതില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു മേഖലയാണ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍.

പുതുമകളോടു കൂടി ഓരോ വ്യക്തിയുടെയും മനസിനും കാഴ്ച്ചയ്ക്കും കുളിര്‍മ നല്‍കുന്ന നിലയില്‍ വേദികളെയും ആഘോഷം നടക്കുന്ന ചുറ്റുപ്പാടുകളെയും ഒരുക്കുക എന്നത് അത്ര നിസാരകാര്യമല്ല. അതിന് മികവും പ്രാവീണ്യവും കലാപരമായ കാഴ്ച്ചപ്പാടും കൂടി ആവശ്യമാണ്. അത്തരത്തില്‍ പുതുമകള്‍ കൊണ്ടും മികവും കൊണ്ടും കേരളത്തില്‍ ഇടം പിടിച്ച ഒരു സംരംഭമുണ്ട്.

2010ലാണ് എറണാകുളം മരട് സ്വദേശിയായ ജിത്തു വര്‍ഗീസ് എന്ന യുവ സംരംഭകന്‍ Violet Wedding Event Management എന്ന സംരംഭം ആരംഭിക്കുന്നത്. സംരംഭം എന്നത് ഒരു നിസാരമേഖലയല്ല, അതിന് കൃത്യമായ ക്ഷമയും പ്രതിസന്ധികളെ നേരിടാനുള്ള കരുത്തും ആവശ്യമാണ്. എന്നാല്‍ ആ കരുത്തും വിജയിക്കണമെന്നുള്ള ദൃഢമായ സ്വപ്‌നവുമാണ് ജിത്തു വര്‍ഗീസിനെ മുന്നോട്ട് നയിച്ചത്. പഠനത്തോടൊപ്പം തന്നെ ഫോട്ടോഗ്രഫിയും കാറ്ററിംഗും ചെയ്തിരുന്ന ജിത്തുവിന് ആര്‍ട്ടുമായി ബന്ധപ്പെട്ട ഒരു സംരംഭം ആരംഭിക്കണമെന്നായിരുന്നു ആഗ്രഹം.

താന്‍ ഒരുക്കുന്ന ഒരു കാര്യം മറ്റുള്ളവരുടെ മുഖത്ത് വിടരുന്ന പുഞ്ചിരിക്കും സന്തോഷത്തിനും കാരണമായി തീരണമെന്നായിരുന്നു ജിത്തു ആഗ്രഹിച്ചിരുന്നത്. അങ്ങനെയാണ് വെഡ്ഡിഗ് ഇവന്റ് മാനേജ്‌മെന്റ് ഡെക്കറേഷന്‍ മേഖലയിലേക്ക് ഈ യുവാവ് ശ്രദ്ധ തിരിക്കുന്നത്. Violet Wedding Event Management യുടെ തുടക്കത്തില്‍ നിരവധി പ്രയാസങ്ങളും പ്രതിസന്ധികളും ഈ സംരംഭകന് നേരിടേണ്ടി വന്നിരുന്നു. സാമ്പത്തിക നഷ്ടങ്ങളും പ്രതീക്ഷിച്ച ലാഭം നേടാന്‍ കഴിയാത്തതിനെയും തുടര്‍ന്ന് തന്റെ സ്വപ്‌നത്തെ പകുതിയ്ക്ക് വേണ്ടെന്ന് വെച്ച് ജിത്തു പ്രവാസ ജീവിതത്തിലേക്ക് കടന്നു.

എന്നാല്‍ അപ്പോഴും ഈ യുവാവിന്റെ മനസ് നിറയെ ഒരു മികച്ച സംരംഭകനായി തീരണമെന്ന ആഗ്രഹമായിരുന്നു. തുടര്‍ന്ന് പ്രവാസ ജീവിതം ഉപേക്ഷിച്ച് വീണ്ടും സ്വപ്‌നങ്ങളുമായി നാട്ടിലേക്ക് എത്തി. തന്റെ കയ്യിലുണ്ടായിരുന്ന ആകെയുള്ള സമ്പാദ്യം വെച്ച് വീണ്ടും ഇവന്റ് മാനേജ്‌മെന്റ് ആരംഭിക്കാന്‍ ഈ യുവാവിന് സാധിക്കുമായിരുന്നില്ല. അങ്ങനെയിരിക്കയാണ് ഒരു സുഹൃത്തിന്റെ വിവാഹത്തിന് ഡെക്കറേറ്റ് നടത്താനുള്ള വര്‍ക്ക് ജിത്തുവിന് ലഭിക്കുന്നത്. എന്നാല്‍ അതും താന്‍ കരുതിയത് പോലെ ഒരു വിജയമാക്കി തീര്‍ക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് യാദൃശ്ചികമായി, ഒരു ഫംഗ്ഷന്‍ വര്‍ക്ക് ഇവരുടെ സ്ഥാപനത്തിന് ലഭിക്കുന്നത്. അപ്പോഴേക്കും തന്റെ മേഖലയെ പറ്റിയുള്ള അറിവും പ്രാവീണ്യവും ഈ യുവാവ് കൈവരിച്ചിരുന്നു.

പരാജയങ്ങളില്‍ നിന്നും പഠിച്ച പാഠം ഉള്‍ക്കൊണ്ട് ആ ഫംഗ്ഷന്‍ ഡെക്കറേഷന്‍ ജിത്തു ഏറ്റെടുത്തു. ഒരുപാട് ആശയങ്ങളോടെയും പുതുമകളോടെയും ആ പരിപാടിയെ മനോഹരമാക്കി മാറ്റാന്‍ ജിത്തുവിന് സാധിച്ചു. അതായിരുന്നു Violet Wedding Event Management നെ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നത്. അവിടെ നിന്നും ധാരാളം വര്‍ക്കുകള്‍ ഇവരെ തേടിയെത്തി. ഒന്നിനൊന്ന് മികവോടെ ഓരോ പരിപാടികളെയും മനോഹരമാക്കാന്‍ ഇവര്‍ക്ക് സാധിച്ചു.

വളരെ മികച്ച രീതിയില്‍ മുന്നോട്ട് പോകുമ്പോഴായിരുന്നു കോവിഡ് മഹാമാരി ഏതൊരും സംരംഭത്തെയും ബാധിച്ചത് പോലെ ഇവരെയും വേട്ടയാടുന്നത്. പ്രതീക്ഷിക്കാതെയെത്തിയ മഹാമാരി കുറച്ച് നാളത്തേക്ക് ഇവരെ പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടിച്ചു. എന്നാല്‍ തന്റെ സ്വപ്‌നത്തെ മുറുകെ പിടിച്ച് ലക്ഷ്യത്തിലേക്കെത്തുക എന്നതായിരുന്നു അന്ന് ജിത്തു എടുത്ത തീരുമാനം. കോവിഡിനെയും അതിജീവിച്ച് ഇന്ന് വിജയമെഴുതി നില്‍ക്കുകയാണ് Violet Wedding Event Management എന്ന സംരംഭം. വളരെ ചിട്ടയായും ഭംഗിയായും പ്രൊഫഷണല്‍ മികവോടെയാണ് ഓരോ വര്‍ക്കുകളും ഇവര്‍ കൈകാര്യം ചെയ്യുന്നത്. പ്രതിസന്ധികളില്‍ പതറാതെ നിന്നാല്‍ വിജയിക്കാമെന്നതിന് കൃത്യമായ ഉദാഹരണമാണ് ജിത്തു എന്ന യുവസംരംഭകന്‍.

https://www.instagram.com/violetweddingmanagement/profilecard/?igsh=MWZsYWttdTRybXlsbQ%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button