Success Story

കുട്ടികളുടെ വിജയത്തിന് അടിത്തറ നല്‍കാം; ടോം ആന്‍ഡ് ജെറിയിലൂടെ

കുട്ടികള്‍ അവരുടെ ഏറിയ ഭാഗവും ചിലവഴിക്കുന്നത് സ്‌കൂളുകളിലായിരിക്കും. മാതാപിതാക്കള്‍ ഒപ്പമില്ലാതിരിക്കുമ്പോള്‍ കുട്ടികളുടെ ലോകം അവരുടെ സ്‌കൂളും അധ്യാപകരും സഹപാഠികളുമാണ്. അവര്‍ ചുറ്റുമുള്ള ലോകത്തെ അറിയുന്നതും കാണുന്നതും പഠനത്തിലും കളികളിലൂടെയുമാണ്. അതിന് ആദ്യമായി വേണ്ടത് കുട്ടികള്‍ക്കായി മികച്ച ഒരു അന്തരീക്ഷം ഒരുക്കുക എന്നതാണ്.

നഗരത്തിരക്കുകളില്‍ നിന്നും മാറി, ശാന്തമായ ഗ്രാമസമാനമായ ഇടത്തിലാണ് കുഞ്ഞുകുട്ടികള്‍ക്കായി ആരംഭിച്ച ‘ടോം ആന്‍ഡ് ജെറി’ കിഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. പേര് പോലെ രസകരമാണ് കുഞ്ഞുകുട്ടികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്ന ക്ലാസുകളും സംവിധാനങ്ങളും. തിരുവനന്തപുരം മരുതന്‍കുഴി പിടിപി അവന്യൂ റോഡിലാണ് ‘ടോം ആന്‍ഡ് ജെറി’ സ്ഥിതിചെയ്യുന്നത്.

ആറുമാസം മുതല്‍ രണ്ടു വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ഡേ കെയര്‍, നാലു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് പ്ലേ സ്‌കൂള്‍, നാല് മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികള്‍ക്കായി പ്രീ സ്‌കൂള്‍ എന്നീ വിഭാഗങ്ങള്‍ വളരെ ശാന്തമായ അന്തരീക്ഷത്തില്‍, ആകര്‍ഷണീയമായ ചുറ്റുപാടോടെ ഒരുക്കിയിരിക്കുന്നു. വിദഗ്ധരായ കെയര്‍ ടേക്കഴ്‌സ്, പരിചയസമ്പന്നരായ അധ്യാപകര്‍, സുരക്ഷിതമായ ചുറ്റുപാട് എന്നിവയാണ് ടോം ആന്‍ഡ് ജെറിയില്‍ ശ്രദ്ധിക്കപ്പെടുന്ന ഒന്നാമത്തെ കാര്യം.

കുട്ടികളുടെ സന്തോഷത്തിനും ബുദ്ധി വളര്‍ച്ചയ്ക്കും ഉപകാരപ്രദമാകുന്ന എല്ലാത്തരം കളിപ്പാട്ടങ്ങളും ഇവിടെ സജ്ജമാണ്. കളികളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കുട്ടികളെ പുതിയ കാര്യങ്ങള്‍ പഠിക്കാനും തെറ്റുകള്‍ പരിഹരിക്കുന്നതിനുള്ള വ്യത്യസ്ത വഴികള്‍ അവര്‍ തന്നെ സ്വയം കണ്ടെത്താന്‍ ശ്രമിക്കും. മോണ്ടിസോറി കരിക്കുലം അനുസരിച്ചുള്ള പാഠ്യ പദ്ധതിയാണ് ഇവിടെ പിന്തുടര്‍ന്ന് വരുന്നത്. എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളിലൂടെ കുട്ടികളുടെ മാനസിക ശാരീരിക വികസനത്തിന് സഹായമാകുന്നു.

‘വര്‍ക്കിങ് പേരന്‍സി’ന്റെ സൗകര്യാര്‍ത്ഥം, റഗുലര്‍ ക്ലാസിന് ശേഷം ആവശ്യമെങ്കില്‍ രാത്രി 8 മണി വരെ കുഞ്ഞുങ്ങള്‍ക്ക് ‘കെയര്‍ ഫെസിലിറ്റി’ ലഭ്യമാണ്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രക്ഷാകര്‍ത്താക്കളെ പരിഗണിച്ചു, ഹോളിഡേ കെയര്‍ സംവിധാനവും ഇവിടെയുണ്ട്. ”നിങ്ങളുടെ കുഞ്ഞ് ടോം ആന്‍ഡ് ജെറിയിലാണെങ്കില്‍, കുഞ്ഞിന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത് പേടി വേണ്ട” എന്ന് സാരം.

അതോടൊപ്പം മറ്റു സ്‌കൂളുകളിലെ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി, ‘ആഫ്റ്റര്‍ കെയര്‍’ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. എല്‍കെജി മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ ട്യൂഷന്‍ സൗകര്യവും ഇവിടെയുണ്ട്. ഈസി ഇംഗ്ലീഷ്, ഈസി മാത്തമാറ്റിക്‌സ്, സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ് തുടങ്ങി പഠനസംബന്ധമായ വിവിധ പ്രോഗ്രാമുകള്‍ ഇവിടെ നടന്നുവരുന്നുണ്ട്.

കൂടാതെ, കുട്ടികള്‍ക്ക് വേനല്‍ അവധി അടിച്ചുപൊളിക്കാന്‍ ഡാന്‍സ്, കരാട്ടെ, യോഗ, മ്യൂസിക്, വ്യക്തിത്വ വികസനം തുടങ്ങി വിവിധയിനങ്ങളിലെ ആക്ടിവിറ്റുകള്‍ ചേര്‍ത്ത സമ്മര്‍ ക്യാമ്പും ഇവര്‍ നടത്തുന്നുണ്ട്. രണ്ടു മുതല്‍ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി ഏപ്രില്‍ മെയ് മാസങ്ങളിലാണ് സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുക. കുട്ടികളിലെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ഈ സമ്പര്‍ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.

കുട്ടികളുടെ എല്ലാതരത്തിലുള്ള ഉന്നമനം ലക്ഷ്യമാക്കി നിരവധി പ്രൊജക്ടുകള്‍ ടോം ആന്‍ഡ് ജെറി ഏറ്റെടുത്ത് നടപ്പിലാക്കുന്നു. ഓരോ പ്രായത്തിലുള്ള കുട്ടികള്‍ക്കും അവര്‍ക്ക് അനുയോജ്യമായ പ്രവര്‍ത്തനങ്ങളാണ് അധ്യാപകര്‍ നല്‍കുന്നത്. പ്രദേശവാസികളായ സ്‌കൂള്‍കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ലൈബ്രറി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍ ഇപ്പോള്‍. ഇവിടെ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങളും മാഗസിനുകളും പത്രങ്ങളും തീര്‍ത്തും സൗജന്യമായി ഉപയോഗപ്പെടുത്താം.

കുട്ടികളുടെ പുതിയ ഒരു തുടക്കത്തിനായി, 2024- 2025 അധ്യായന വര്‍ഷത്തേക്കുള്ള DAY CARE, PLAY SCHOOL, PRE KG, LKG, UKG ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ടു വരുവാനും തിരിച്ചു വീട്ടില്‍ എത്തിക്കാനും സ്‌കൂള്‍ വാഹന സൗകര്യവും മിതമായ ഫീസ് നിരക്കും ടോം ആന്‍ഡ് ജെറിയുടെ പ്രത്യേകതയാണ്. അതോടൊപ്പം രക്ഷിതാക്കള്‍ക്ക് അവരുടെ ഓഫീസിലും വീട്ടിലിരുന്നും അവരുടെ കുഞ്ഞുങ്ങളെ വീക്ഷിക്കാനുമുള്ള സിസിടി സൗകര്യവും ഇവിടെ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും ബന്ധപ്പെടുക:

Tom & Jerry Kids School
PTP Avanue Road,
Maruthankuzhi, Thiruvananthapuram.
E-mail: tomandjerrykidsschool@gmail.com
Phone : 62824 81328, 90744 25522

https://www.facebook.com/profile.php?id=61555088665003

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button