EntreprenuershipSuccess Story

ടെക്‌നോളജിയുടെ സഹായത്തോടെ ‘ബിസിനസ് ഗ്രോത്താ’ണ് ലക്ഷ്യമെങ്കില്‍, ഉത്തരം Qualida Technologies മാത്രം !

വിജയമെഴുതി യുവ സംരംഭകന്‍…

വിപണിയിലെ മാറ്റങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കും അനുസരിച്ച് നിരന്തരം മാറിമറിയുന്ന ഒന്നാണ് ബിസിനസ് മേഖല. ഒരു സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും പ്രധാനം എപ്പോഴും മാര്‍ക്കറ്റിംഗ് രീതികളും സ്ട്രാറ്റജികളും തന്നെയാണ്. മാര്‍ക്കറ്റിംഗ് രീതികള്‍ മനസിലാക്കി അവസരങ്ങള്‍ കൃത്യമായി വിനിയോഗിച്ചാല്‍ ഏത് ബിസിനസും വിജയം കൈവരിക്കും. എന്നാല്‍ കൃത്യമായ മാര്‍ക്കറ്റിംഗിനൊപ്പം ടെക്‌നോളജി അറിവും പ്രാവീണ്യവുമുള്ളവരുടെ മാര്‍ഗനിര്‍ദേശവും ഇതിന് ഏറെ പ്രധാനമാണ്.

അത്തരത്തില്‍ ഡിജിറ്റല്‍ കണ്‍സള്‍ട്ടേഷനിലും ബിസിനസ് സ്ട്രാറ്റജികളിലും വിപ്ലവം സൃഷ്ടിക്കുന്ന ഒരു സംരംഭം നമ്മുടെ കേരളത്തിലുണ്ട്. അതാണ് തൃശൂര്‍ സ്വദേശിയായ ധര്‍വിഷ് പടുത്തുയര്‍ത്തിയ Qualida Technologies എന്ന സംരംഭം. 2019ലായിരുന്നു ധര്‍വിഷ് എന്ന യുവ സംരംഭകന്‍ ഈ ബ്രാന്‍ഡിന് രൂപം നല്‍കുന്നത്. പെര്‍ഫോമന്‍സ് മാര്‍ക്കറ്റിംഗ്, ഗ്രോത്ത് കണ്‍സള്‍ട്ടേഷന്‍ എന്നീ സര്‍വീസുകളാണ് പ്രധാനമായും Qualida Technologies നല്‍കുന്നത്.

ട്രഡീഷണല്‍ ചാനലുകള്‍ക്ക് പുറമേ ഒരു ബിസിനസ് വിജയിക്കാന്‍ ഇക്കാലത്ത് ഡിജിറ്റല്‍ ശ്രദ്ധ വളരെ അത്യാവശ്യമാണ്. ബിസിനസിനെ ഉയരങ്ങളിലേക്കെത്തിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സാധിക്കും. വരുമാനം ഉയര്‍ത്താനും ധാരാളം കസ്റ്റമേഴ്‌സിനെ നേടാനും ഡിജിറ്റല്‍ മേഖലയിലൂടെ കഴിയുമെന്നതിനാല്‍ തന്നെ കൃത്യമായി അതിനെ ഉപയോഗിച്ച് സംരംഭങ്ങളെ വിജയിക്കാന്‍ സഹായിക്കുകയാണ് Qualida Technologies എന്ന സംരംഭം.

മികച്ച പ്രൊഫഷണല്‍ ടീമുകളാണ് Qualida Technologiesല്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ ബിസിനസിന്റെ വളര്‍ച്ചയ്ക്കും ആവശ്യമായ കൃത്യമായ ഡിജിറ്റല്‍ ഗൈഡന്‍സും അത് എക്‌സിക്യൂട്ട് ചെയ്യുകയും സംരംഭങ്ങളെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. നിരവധി സ്റ്റാര്‍ട്ടപ്പുകളെയും ബിസിനസുകളെയും അടുത്ത ഘട്ടത്തിലേക്ക് നയിക്കാന്‍ Qualida Technologies ന് സാധിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്.

ഓരോ ബ്രാന്‍ഡുകളുടെയും റിക്വയര്‍മെന്റുകളും അവര്‍ മാര്‍ക്കറ്റിംഗില്‍ നേരിടുന്ന പ്രശ്‌നങ്ങളും മനസ്സിലാക്കി, അവയെ അഡ്രസ്സ് ചെയ്യുന്ന രീതിയില്‍ സ്ട്രാറ്റജികള്‍ തയ്യാറാക്കുകയും കൃത്യമായ ‘മീഡിയ മിക്‌സ്’ മനസ്സിലാക്കി നടപ്പിലാക്കുന്ന രീതിയാണ് Qualida ടീം സ്വീകരിച്ചിട്ടുള്ളത്. ഇതിനൊപ്പം മാര്‍ക്കറ്റ് റിസര്‍ച്ചിലൂടെ ഡേറ്റകള്‍ കൃത്യമായി പഠിക്കുകയും ; പ്രോബ്ലത്തിനെ അഡ്രസ്സ് ചെയ്യുന്നതിന് Data Analysis, Software Integrations , Marketing Automation, AI തുടങ്ങിയ ടെക്‌നോളജികളുടെ സഹായത്തോടെ ഒരു 360 ഡിഗ്രി ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍ ആണ് ഡിഗ്രി നല്‍കുന്നത്.

ഒരു ടെക്‌നോളജി ബ്രാന്‍ഡായ Qualida, അവരുടെ പുതിയ സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോമായ Passion 360 എന്ന ബ്രാന്‍ഡിന്റെ ലോഞ്ചിനായുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ !

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button