ഊര്‍ജം നാളെയിലേക്ക് കരുതാന്‍, സൂര്യനൊപ്പം ഒരു നല്ല വഴി!
ലയ രാജന്
സുസ്ഥിരോര്‍ജ വിനിയോഗത്തില്‍ ഏറ്റവും വലിയ ആശ്രയകേന്ദ്രമാണ് സൗരോര്‍ജം. സോളാര്‍ പാനലുകളുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതും അത് ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതും ഇന്നൊരു പുതിയ ആശയമല്ല താനും. എന്നിരുന്നാല്‍ പോലും സോളാറിന്റെയോ സൗരോര്ജത്തിന്റെയോ സാധ്യതകളുടെ ഒരു വലിയ ശതമാനത്തെക്കുറിച്ച് ഇന്നും ബഹുഭൂരിപക്ഷം വരുന്ന ജനത്തിന് കൃത്യമായ ഗ്രാഹ്യമില്ല. മുതലെടുത്തു പോയേക്കാവുന ഈ സാധ്യതയെ വലിയ തോതില്‍ നികത്തിക്കൊണ്ടു മുന്നേറുന്ന, ഈ രംഗത്ത് ആറുവര്‍ഷത്തോളം നീണ്ട പ്രവര്‍ത്തന പരിചയമുള്ള സംരംഭമാണ് ബ്രില്ലോ സോളാര്‍ പ്രൈവറ്റ് ലിമിറ്റഡ്.
കൊച്ചി ഇടപ്പള്ളി ആസ്ഥാനമാക്കി, മലപ്പുറം തെയ്യാല സ്വദേശിയായ പ്രജിന് ലാലും തൃശൂര്‍ മാമ്പ്ര സ്വദേശിയായ മുത്തു ശര്‍മ്മയും ചേര്‍ന്ന് ആരഭിച്ച സ്ഥാപനമാണ് ബ്രില്ലോ സോളാര്‍ പ്രൈവറ്റ് ലിമിറ്റഡ്. ബി.ടെക് ബിരുദപഠനത്തിനു ശേഷം അനുബന്ധ മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്ന പ്രജിന് ലാലും മുത്തു ശര്‍മ്മയും കോവിഡ് ലോക്ക് ഡൗണ്‍ സമയത്ത് ജോലി അനിശ്ചിതാവസ്ഥയിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ സ്വന്തമായി ഒരു സംരംഭം എന്ന ആശയത്തിലേക്ക് എത്തുന്നത്. ടെക്നിക്കല്‍ വശങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നതിനാല്‍ തന്നെ ആശയവിനിമയവും പ്രയാസകരമായിരുന്നില്ല. ഇടപ്പള്ളിയിലെ ഹെഡ് ഓഫീസിനു പുറമെ കോഴിക്കോട് ഒരു ബ്രാഞ്ച് കൂടി ബ്രില്ലോ സോളാറിനുണ്ട്.
ഓണ്‍ഗ്രിഡ് ഹൈബ്രിഡ് പ്രോജക്ടുകളുടെ ഇന്‍സ്റ്റാളേഷനാണ് പ്രധാനമായും ബ്രില്ലോ സോളാര്‍ ചെയ്യുന്നത്. സാധാരണയായി ഓണ്‍ഗ്രിഡ് പ്രോജക്ടുകളില്‍ ബാറ്ററി ബാക്കപ്പ് സാധ്യത ഉണ്ടാകില്ല. വൈദ്യുതി വിച്ഛേദിക്കപ്പെടുമ്പോള്‍ ഓണ്ഗ്രിഡിലെ പവര്‍ ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍ ബാറ്ററി ബാക്കപ്പ് സംവിധാനത്തോടെ വരുന്ന ഹൈബ്രിഡ് പ്രൊജക്റ്റുകളില്‍ പവര്‍ സംഭരിക്കപ്പെടുകയും വൈദ്യുതി ഇല്ലാത്ത സാഹചര്യങ്ങളിലും പവര്‍ ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങള്‍ക്കായി ഇത്തരത്തില്‍ ഓണ്‍ഗ്രിഡ് ഹൈബ്രിഡ് സോളാര്‍ പ്രോജക്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ഈ സംരംഭം മുന്നോട്ട് വയ്ക്കുന്ന പ്രധാന സേവനം.
അതിന് പുറമേ ഇന്‍സ്റ്റാള്‍ ചെയ്യുന്ന മുഴുവന്‍ പ്രോജക്ടിന്റെയും ആദ്യ അഞ്ചുവര്‍ഷത്തെ പൂര്‍ണമായ സര്‍വീസിങ് കമ്പനിയുടെ മാത്രം ഉത്തരവാദിത്വത്തിലാണ് നടക്കുന്നത്. ഉപയോഗിച്ചിരിക്കുന്ന ഉപകരണങ്ങള്‍ക്ക് അതാത് കമ്പനികള്‍ നല്കുന്ന വാറന്റിക്ക് പുറമെയാണ് ഇത്. ഈ കാലയളവില്‍ വരുന്ന സര്‍വീസ്, അറ്റകുറ്റപ്പണികള്‍ മുതലായവയെല്ലാം പ്രൊജക്റ്റ് വാറന്റിയുടെ ഭാഗമാണെന്ന് ഉറപ്പ് നല്‍കുകയാണ് ഈ സംരംഭം.
കേരളത്തിലുടനീളം സോളാര്‍ ഇന്‍സ്റ്റാളേഷനും സര്‍വീസിങ്ങും നടത്തുന്നതിന് പര്യാപ്തമായ വിദഗ്ധ ടീമാണ് ബ്രില്ലോ സോളാറിനുള്ളത്. അതിനൂതന ടെക്നോളജിയായ മൈക്രോ ഇന്‍വെര്‍ട്ടര്‍ ടെക്നോളജി ഉപയോഗിച്ച് വിപുലമായ പ്രൊജക്റ്റ് ഇന്സ്റ്റലേഷന് നടത്തിയിട്ടുള്ള വളരെ ചുരുക്കം കമ്പനികളിലൊന്ന് കൂടിയാണ് ബ്രില്ലോ സോളാര്‍ പ്രൈവറ്റ് ലിമിറ്റഡ്.
ആദ്യ മുതല്‍മുടക്ക് അല്പം കൂടുതലാണ് എന്നതൊഴിച്ചാല്‍, ദീര്ഘഭാവിയിലേക്ക് സാമ്പത്തികമായുള്പ്പടെ ഏറ്റവും ലാഭകരമാണ് ഈ പ്രൊജക്റ്റ്. എന്നാല്‍ ഈ മേഖലയെക്കുറിച്ച് കാര്യമായ അറിവില്ലാത്തോ ദൃഢമായ അടിസ്ഥാനമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്ന് പരിമിതമായതോ അപൂര്ണമോയായ സേവനങ്ങള്‍ ലഭിക്കുന്നതും ആളുകളെ സോളാര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് മനഃപൂര്‍വമല്ലാതെ മാറ്റി നിര്‍ത്തുന്നുവെന്ന് ഈ സംരംഭത്തിന്റെ സാരഥികള്‍ പറയുന്നു. സോളാര്‍ മുന്നോട്ട് വയ്ക്കുന്ന സാധ്യതകളും ലാഭവും വളരെ വലുതാണ്. അത് തിരിച്ചറിയുക തന്നെയാണ് സുസ്ഥിരോര്‍ജ വിനിയോഗത്തിന്റെ ഏറ്റവും നല്ല വഴി എന്ന് ഈ സംരംഭവും അതിന്റെ സാരഥികളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
https://www.instagram.com/brillosolar4
https://www.facebook.com/brillosolar4/
Contact Number : 9188841692